മീന്‍ മാത്രമല്ല പ്ലാസ്റ്റിക് കുപ്പികളും കുരുങ്ങും ബഷീറിന്റെ വലയില്‍. കോട്ടയത്തു ആറുകളിലും തോടുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന കുമ്മനം പഴനിക്കണ്ടത്തില്‍ ബഷീര്‍...

കിട്ടപ്പോര് കുറവാണേലും അദ്ധ്വാനം കൂടുതലാ. ഒരു ലിറ്ററിന്റെ വെള്ളക്കുപ്പി 80എണ്ണമുണ്ടെങ്കിലേ ഒരു കിലോ വരൂ. 20-25 രൂപ അതിന് കിട്ടിയാലായി. വെള്ളം പൊങ്ങുമ്ബോഴുള്ള ഒഴുക്കിലാണ് കുപ്പികള്‍ അടിഞ്ഞുള്ള കോള്. വേമ്ബനാട്ടുകായല്‍ മുഖമായ വെട്ടിക്കാട്ടുമുക്ക് മുതല്‍ നാഗമ്ബടം വരെ കിലോ മീറ്ററുകളോളം ദൂരം ആറുകളിലും തോടുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന കുമ്മനം പഴനിക്കണ്ടത്തില്‍ ബഷീറിന് ഇത് പറയുമ്ബോള്‍ ഇരട്ടി ആവേശമാണ്. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് 68 കാരനായ ബഷീര്‍ ഇതുവരെ ശേഖരിച്ചത്. താന്‍ ചെയ്യുന്നത് നദികളെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമാണെന്നറിയാത്ത ബഷീറിന്റെ ഫോട്ടോ പകര്‍ത്തിയതനായിരുന്നു കേരളകൗമുദി ഫോട്ടോഗ്രാഫര്‍ വിഷ്ണു കുമരകത്തിന് യുവജനക്ഷമബോര്‍ഡിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ ബഷീറിനും ഇരിപ്പിടം കിട്ടി. സാമൂഹ്യപ്രതിബദ്ധതയ്ക്ക് മന്ത്രി സജി ചെറിയാനില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങുമ്ബോള്‍ ഇതൊക്കെ തനിക്ക് കിട്ടുമോയെന്ന് ബഷീര്‍ പ്രതീക്ഷിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ആറ്റില്‍ എറിയുന്ന പൊട്ടിയ ട്യൂബ...