മീനടം പ്രവാസി അസോസിയേഷൻ ഓഫീസ് ഉത്‌ഘാടനം ചെയ്യ്തു...
മീനടം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷൻ രജിസ്ട്രേഡ് ഓഫീസിന്റെ ഉത്‌ഘാടനം മീനടം പഞ്ചായത്തു പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം 2021 ഡിസംബർ 6 ആം തീയതി നിർവഹിച്ചു . പഞ്ചായത്തു ഓഫീസിന് എതിർവശമുള്ള ചക്കാലയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഓൺലൈൻ സേവനങ്ങൾക്കായുള്ള വിഭാഗത്തിന്റെ ഉത്‌ഘാടനം എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ
അഡ്വ റജി സഖറിയ നിർവഹിച്ചു. 06/12/2021 തിങ്കളാഴ്ച്ച നടന്ന യോഗത്തിൽ രക്ഷാധികാരി ജോയി മണ്ണുക്കാട്ടൂര് അധ്യക്ഷത വഹിച്ചു. MPA കൺസൾട്ടൻസി സർവീസസ്
ജനറൽ മാനേജർ ഏലിയാസ് ഏബ്രഹാം സ്വാഗതം ആശംസിച്ചു വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നന്ദി രേഖപ്പെടുത്തി. അസോസിയേഷന്റെ ആദ്യ അംഗങ്ങളായ നാട്ടിലുള്ള ജോയ് മണ്ണുകാട്ടുർ, ബാബു ആലയ്ക്കപറമ്പിൽ, ശരത്ചന്ദ്രൻ എടാട്ട്, ജോസ് കുടിലിൽ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് മല്ലകാട്ടു സെക്രട്ടറി ദീപു ളാകത്ത്, ജനറൽ കോർഡിനേറ്റർ പുന്നൂസ് ചുഴികുന്നേൽ എന്നിവർ ഓൺലൈനിൽ ആശംസ അറിയിച്ചു. വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കൾ പങ്കെടുത്തു...