''മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്...


മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടക്കുന്ന ' മരക്കാര്‍ അറബിക്കടലിന്റെ സിംഹം ' എന്ന സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ് കോട്ടയം എസ്പി ഡി. ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

സിനിമ കമ്ബനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതിനു പിന്നാലെ മറ്റ് ഗ്രൂപ്പുകളിലേയ്ക്കും ഇത് ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സൈബര്‍ പോലീസ് നിരീക്ഷണം ശക്തമായത്. ഇന്നു രാവിലെ എരുമേലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മൊബൈല്‍ കടയുടമയാണ് പ്രതിയായ നസീഫ്.

വിഷയം ജനശ്രദ്ധനേടിയതോടെ ക്ഷമാപണവുമായി നസീഫ് ഫെസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സിനിമ പൈറസിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് പൊലീസ് കൈക്കൊള്ളുന്നത്. വരും ദിവസങ്ങളില്‍ മരക്കാര്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മറ്റുള്ളവരേയും പിടികൂടാനുള്ള പരിശ്രമത്തിലാണ് സൈബര്‍ പൊലീസ്... 


Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...