Posts

Showing posts with the label New News

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

Image
ഒരു നിമിഷത്തെ ദുർബ്ബലതയില്‍ ഉണരുന്ന സുഖത്തിനോ, അടങ്ങാത്ത ദേഷ്യത്തിന്റെ അഗ്നിയിലോ ആണ് പലപ്പോഴും കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളില്‍ അലയടിക്കുന്ന വികാരങ്ങളെ നിയന്ത്രിച്ച്‌ നിർത്താൻ കഴിയാതെ വരുമ്ബോഴാണ് പലയിടങ്ങളിലും മനുഷ്യൻ മൃഗതുല്യനായി മാറുന്നതും, അതിക്രൂരമായ സംഭവങ്ങള്‍ അരങ്ങേറുന്നതും. ഇത്തരത്തില്‍ ഒറ്റ നിമിഷത്തെ വികാരത്തില്‍ നശിച്ചുപോയ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. ശരിക്കും മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു, അവന്റെ ഉള്ളിലെ നിയന്ത്രണമില്ലാത്ത വികാരങ്ങളല്ലേ? അതോ, പരിഷ്കൃതമായ നമ്മുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആദിമമായ മൃഗവാസനയോ ? 2024-ല്‍ ചെന്നൈ നഗരത്തെ നടുക്കിയ ‘സ്യൂട്ട്കേസ് കൊലപാതകം’ അത്തരമൊരു സംഭവമാണ്. മനുഷ്യൻ്റെ നിസ്സഹായതയും, ഭയവും, അതിനെത്തുടർന്നുണ്ടായ നിയന്ത്രണം നഷ്ടപ്പെട്ട ദേഷ്യവും എങ്ങനെ ഒരു യുവാവിനെ കൊലപാതകിയാക്കി മാറ്റിയെന്നും, ഒപ്പം ഒരു ജീവൻ ഇല്ലാതാക്കിയെന്നും ആ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ചെന്നൈ മഹാനഗരം. 2024 സെപ്റ്റംബർ 19-ന് തൊരൈപ്പാക്കം എന്ന പ്രദേശത്തെ ആ നിർമ്മാണ സൈറ്റില്‍ കണ്ട കാഴ്ച, ആ നഗരത്തിന്റെ താളം തെറ്റിച്ചു. രാവിലെ ഒമ്...

രാത്രി മുഴുവന്‍ തെരച്ചില്‍. കാപ്പിത്തോട്ടത്തില്‍ കുടുങ്ങിയ കുഞ്ഞിനെ കണ്ടെത്തിയത് വളര്‍ത്തുനായ...

Image
കാപ്പിത്തോട്ടത്തില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനെ വളർത്തുനായ കണ്ടെത്തി. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തില്‍, കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. ശാരി ഗണപതിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ജോലി ചെയ്യുന്ന സുനിലിന്റെയും നാഗിനിയുടെയും മകളെയാണ് 'ഓറിയോ' എന്ന വളര്‍ത്തുനായ രക്ഷിച്ചത്. മാതാപിതാക്കളും നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു കിടക്കുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് 'ഓറിയോ' മണം പിടിച്ചെത്തുകയായിരുന്നു. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. രാത്രിയായതോടെ അമ്മ പേടിക്കുകയും ചെയ്തു. പിന്നാലെ ഗ്രാമീണരും വനപാലകരും ചേർന്ന് അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് വളർത്തുനായ്ക്കളെ ഇറക്കിയത്. കാണാതായ കുഞ്ഞ് ഉപയോഗിച്ച ഉടുപ്പിന്റെ മണം പിടിച്ചാണ് നായ്ക്കള്‍ തെരച്ചിലിനിറങ്ങിയത്. അനില്‍ കലപ്പ എന്നയാളുടെ 'ഓറിയോ' വളർത്തുനായ് ഒടുവില്‍ ലക്ഷ്യത്തിലെത്തി. 14 മണിക്കൂര്‍ കഴിഞ്ഞാണ് കുട്...

ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയല്ല, കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്‌. അമ്മയും സ്വവര്‍ഗ പങ്കാളിയും അറസ്റ്റില്‍...

Image
തമിഴ്‌നാട്ടില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മയും അവരുടെ സ്വവർഗ പങ്കാളിയും അറസ്റ്റില്‍. കുട്ടിയുടെ അസ്വാഭാവിക മരണത്തെ കുറിച്ച്‌ കുഞ്ഞിന്റെ അച്ഛന്റെ സംശയങ്ങള്‍ കേസില്‍ നിർണായക വഴിത്തിരിവായി. ഈ മാസമാദ്യമാണ് കൃഷ്ണ ഗിരിയില്‍ കേസിന് ആസ്പദമായ സംഭവമുണ്ടായത്. മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചുവെന്നായിരുന്നു ആദ്യം പൊലീസ് ഉള്‍പ്പെടെ കരുതിയിരുന്നത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയില്ല. കുഞ്ഞിന്റെ മൃതദേഹം സ്വന്തം പറമ്ബില്‍ തന്നെയാണ് അടക്കം ചെയ്തത്. കുഞ്ഞിന്റെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം, അമ്മയും മറ്റൊരു സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്നാരോപിച്ച്‌ അച്ഛൻ അധികൃതരെ സമീപിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തിനും കുഞ്ഞിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിന് ശേഷം, പോസ്റ്റ്‌മോർട്ടത്തിനായി ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു. പിന്നീട് ശ്വാസം മ...