Posts

Showing posts with the label Braking News

സഞ്ജു ഷോ. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ...

Image
ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തി (Sanju Samson 97 vs West Indies). ഈഡൻ ഗാർഡൻസിൽ വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോർഡ് പ്രകടനത്തിന്റെ കരുത്തിൽ 19.2 ഓവറിൽ ഇന്ത്യ മറികടന്നു. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 12 ഫോറുകളും 4 സിക്സറുകളും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി റൺ ചേസിംഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത് (196). 2014-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 174 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്. തിലക് വർമ്മ (27), സൂര്യകുമാർ യാദവ് (18), ഹാർദിക് പാണ്ഡ്യ (17) എന്നിവർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. മാർച്ച് 5-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും...

മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍, അജിത് പവാറിനൊപ്പം അംഗരക്ഷകരും പൈലറ്റുമടക്കം 6 പേര്‍ക്ക് ദാരുണാന്ത്യം...

Image
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) ഉള്‍പ്പെടെ 6 പേർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചതായാണ് സ്ഥിരീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം 1 പിഎസ്‌ഒയും 1 അറ്റൻഡന്റും 2 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ബാരാമതിയില്‍ ചില പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ചൊവ്വാഴ്ച അജിത് പവാർ മുംബൈയിലായിരുന്നു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയില്‍ ചേർന്ന മഹാരാഷ്ട്ര കാബിനറ്റ് കമ്മിറ്റി ഓണ്‍ ഇൻഫ്രാസ്ട്രക്ചറിന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില യോഗങ്ങളില്‍ പങ്കെടുക്കാൻ ബാരാമതിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. അതേസമയ...

റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണം. ട്രെയിനിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...

Image
ബിഹാറില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ധരംപൂർ സ്വദേശിയായ സല്‍മാൻ ആലം (16), പുരുഷോത്തംപൂർ ഭേഡിഹാരി സ്വദേശി ആലംഗീർ ആലം (17) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ചമ്ബാരനിലെ ബെട്ടിയ സതി റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്. നാട്ടുകാരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ രണ്ട് ട്രാക്കുകളിലും ഒരേസമയം ട്രെയിനുകള്‍ വന്നതാണ് അപകടത്തിന് കാരണമായത്. ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു...

ഭര്‍ത്താവ് മൊബൈല്‍ റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം. വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി ഭാര്യ. സംഭവം ബംഗളുരുവില്‍...

Image
ബംഗളുരുവില്‍ വീടിന് മുകളില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീചാർജ് ചെയ്ത് നല്‍കാത്തതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. തർക്കം മൂർച്ഛിച്ചപ്പോള്‍ ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മുകളില്‍ പോയി അവിടെ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ആറുവര്‍ഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിയുന്നത്. രണ്ടുവര്‍ഷം മുന്‍പാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവില്‍ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തില്‍ സംശയമില്ലെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചതായി പൊലീസ് പറഞ്ഞു...