ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കിയില്ല: കോട്ടയത്ത് 11 കാരന്‍ ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ചു...
മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനെ തുടര്‍ന്ന് പിണങ്ങിയ പതിനൊന്നുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കുമ്മണ്ണൂര്‍ പറയ്ക്കാട്ട് രാജു സെബാസ്റ്റ്യന്‍- സിനി ദമ്ബതികളുടെ മകന്‍ സിയോണ്‍ രാജുവാണ് മരിച്ചത്. സ്കൂളില്‍ നിന്നും മടങ്ങിയെത്തിയശേഷം ഏറെ നേരമായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിന്റെ കയ്യില്‍ നിന്നും വീട്ടുകാര്‍ ഫോണ്‍ വാങ്ങിവച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കൂടല്ലൂര്‍ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥിയാണ് സിയോണ്‍.സ്കൂള്‍ വിട്ടുവന്ന് ഏറെ നേരമായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിന്റെ കൈയില്‍ നിന്നും വീട്ടുകാര്‍ ഫോണ്‍ വാങ്ങിവച്ചു. ഇതില്‍ പിണങ്ങിയ കുട്ടി മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഇതിനിടെ പുറത്തുപോയ വീട്ടുകാര്‍ തിരികെയെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയ നോക്കിയപ്പോഴാണ് സിയോണിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.