സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു. വീട്ടില്‍ കയറി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു. സംഭവം കോട്ടയത്ത്... kottayam
സമൂഹമാധ്യമം (social media) വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു (sexual assault). പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് 23 കാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. കോട്ടയം ചിങ്ങവനം പൊലീസ് പരിധിയിലാണ് വീട്ടില്‍ കയറി 15 വയസുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍, പ്രതി മണര്‍കാട് മാലം ചെറുകരയില്‍ അനന്തു സി. മധുവിനെ ചിങ്ങവനം പൊലീസ് പിടികൂടി.
ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സമൂഹ മാധ്യമം വഴിയാണ് 15കാരിയായ പെണ്‍കുട്ടിയുമായി മണക്കാട് സ്വദേശിയായ യുവാവ് പരിചയത്തിലായത്. തുടര്‍ന്ന് പ്രണയം അഭിനയിച്ച ശേഷം രാത്രി വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശേഷം പെണ്‍കുട്ടിയെ വീട്ടിലെത്തി പ്രതി പീഡിപ്പിച്ചത്. ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതിയായ അനന്തു പകര്‍ത്തുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്.
പെണ്‍കുട്ടിയെ തുടര്‍ച്ചയായി വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. പീഡനം നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് ഈ സംഭവം അറിയുകയായിരുന്നു. തുടര്‍ന്ന് അനന്തുവിനെ വിലക്കി. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ട് എന്ന് അനന്തു പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയത്. ഇതിനുശേഷം പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണിലേക്ക് കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ അയച്ചു നല്‍കുകയും ചെയ്തു. ഇതോടെയാണ് പിതാവ് പൊലീസിനെ സമീപിച്ചു പരാതി നല്‍കിയത്.
പൊലീസിന് പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വളരെ വേഗത്തിലുള്ള അന്വേഷണത്തിനാണ് ചിങ്ങവനം പൊലീസ് തയ്യാറായത്. പരാതി കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയായ അനന്തുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
പ്രതിയായ അനന്തുവിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മൊബൈല്‍ ഫോണില്‍ നിന്നും നഗ്നചിത്രങ്ങളും വീഡിയോയും പൊലീസ് സംഘം പിടിച്ചെടുത്തു. പ്രതിയുടെ മൊബൈല്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം. മറ്റേതെങ്കിലും പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ കുടുംബവും ഏറെ ആശങ്കയിലാണ്. പെണ്‍കുട്ടിക്ക് കൂടുതല്‍ കൗണ്‍സിലിംഗ് അടക്കം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതല്‍ പേരെ ഇയാള്‍ പീഡനത്തിന് ഇരയാക്കിട്ടുണ്ടോ എന്നത് വ്യക്തമാകൂവെന്ന് ചിങ്ങവനം പൊലീസ് വ്യക്തമാക്കി. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്...