അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി. മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ. കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു...
കണ്‍മുന്നില്‍ നടന്ന ബൈക്ക് അപകടം കണ്ട് രക്ഷാ പ്രവര്‍ത്തനത്തിന് പോയതാണ് മല്ലപ്പള്ളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന്‍. പരുക്കേറ്റ ബൈക്ക് യാത്രികനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ പുഷ്‌കരന്‍ മുണ്ടിന്റെ മടിക്കുത്തില്‍ വച്ചിരുന്ന 23,300 രൂപ റോഡില്‍ വീണു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്റെ പണമാണ് ഇതെന്ന് കരുതി കണ്ടു നിന്നയാള്‍ ഇത് അയാളെ ഏല്‍പ്പിച്ചു. യാതൊരു സങ്കോചവുമില്ലാതെ അതും വാങ്ങി അയാള്‍ ബൈക്കില്‍ കയറിപ്പോയി. ചെറുമകന് നഴ്സിങ് കോഴ്സിന്റെ ഫീസ് അടയ്ക്കുന്നതിന് വേണ്ടി പുഷ്‌കരന്‍ കടം വാങ്ങിയ പണമായിരുന്നു ഇത്. ഷര്‍ട്ടിന് പോക്കറ്റില്ലാത്തതിനാല്‍ മുണ്ടിന്റെ കുത്തിനുള്ളില്‍ സൂക്ഷിച്ചതാണ്. അപകടം കണ്ട് സഹായിക്കാന്‍ ഓടിച്ചെല്ലുന്നതിനിടെ പണം മടിക്കുത്തില്‍ നിന്ന് ഊര്‍ന്നു പോയ വിവരം അദ്ദേഹം അറിഞ്ഞില്ല. നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിന് വേണ്ടി പുഷ്‌കരന്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കു വച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മല്ലപ്പള്ളി ടൗണിലാണ് സംഭവം നടന്നത്. സ്‌കൂട്ടര്‍ യാത്രികനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാള്‍ റോഡില്‍ വീഴുന്നത് കണ്ട് ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന...