കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്‌നിബാധ. തീപിടിച്ചത് മാലിന്യം തരം തിരിക്കുന്ന ഗോഡൗണിന്. ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു...



കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യം തരം തിരിക്കുന്ന കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ നിന്നും എത്തിക്കുന്ന മാലിന്യം തരം തിരിക്കുന്ന ഗോഡൗണിലാണ് തീ ആളിപ്പടര്‍ന്നത്. ഈ സമയത്ത് പതിനേഴോളം ശുചീകരണ തൊഴിലാളികള്‍ റോഡൗണില്‍ ജോലി ചെയ്യുന്നുണ്ടായിരിന്നു. ഇവര്‍ വെളിയിലേയ്ക്ക് ഇറങ്ങി ഓടി മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ പി ജയകുമാര്‍ അഗ്‌നിശമന സേനയെ അറിയിച്ചു. കോട്ടയത്തുനിന്ന് 4 അഗ്‌നിശമന യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. അപ്പോഴേയ്ക്കും തീ ആളിപ്പടരുകയും, കറുത്ത പുക പരിസരമാകെ നിറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈക്കത്തു നിന്ന് മൂന്നു യൂണറ്റ്, കടുത്തുരുത്തി രണ്ട്, തിരുവല്ല ,ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാമ്ബാടി, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റും അഗ്‌നിശമന യന്ത്രങ്ങള്‍ എത്തി.

വൈകിട്ട് നാലരയോടെയാണ് തീ നിയന്ത്രിക്കാനായത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്ബ് കോടികള്‍ ചിലവഴിച്ചാണ് ഈ ഗോഡൗണും മാലിന്യം സംസ്‌കരിക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചത്. ആശുപത്രിയില്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുകയും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവ വേര്‍തിരിച്ച്‌ കെട്ടുകളായി സൂക്ഷിക്കുകയും ചെയ്തിരുന്നത് ഇവിടെയാണ്. ഷെഡ് നിര്‍മ്മിച്ചത് ടിന്‍ ഷീറ്റുകളും ഇരുമ്ബു തൂണുകളും ഉപയോഗിച്ചാണ്. കൂടാതെ രണ്ടു ജനറേറ്ററുകളും ഇന്‍സിനേറ്ററും ഇതിനുള്ളില്‍ ഉണ്ടായിരുന്നു. ഇവയെല്ലാം തീപിടുത്തത്തില്‍ പൂര്‍ണ്ണമായും നശിച്ചു. വൈദ്യുത തകരാര്‍ ആകാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏകദേശം 80 ലക്ഷം രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. ജില്ലാ ഫയര്‍ ഓഫീസര്‍ രാംകുമാറിന്റെ നേതൃത്വത്തില്‍ നൂറോളം അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍, സമീപ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കരാറുകാരന്‍ മഹേന്ദ്രന്‍ അദ്ദേഹത്തിന്റെ തൊഴിലാളികള്‍ നാട്ടുകാര്‍ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ജീവനക്കാര്‍ക്കായുള്ള സി ടൈപ്പ് ക്വോര്‍ട്ടേഴ്‌സിന് സമീപമാണ് ഈ ഗോഡൗണ്‍. എങ്കിലും ഇവിടം ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ മറ്റു ദുരന്തങ്ങള്‍ ഒന്നും ഉണ്ടായില്ല...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...