കോട്ടയം പാലായിൽ ഗുമസ്തയെ ആക്രമിച്ച സംഭവം. രണ്ട് പേർ പിടിയിൽ.
പാലായിൽ ഗുമസ്തയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. പൂഞ്ഞാർ സ്വദേശികളായ ജെയിംസ്, നിഹാൽ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് ജീവനക്കാരി കൈയേറ്റത്തിനിരയായത്.കോടതി ഉത്തരവ് നൽകാൻ എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. പാലാ കുടുംബ കോടതി ഗുമസ്ത റിൻസിക്ക് നേരെയാണ് കൈയേറ്റശ്രമമുണ്ടായത്.
പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറന്പ് സ്വദേശിയുടെയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. ഇവരുടെ കുട്ടിയെ ഭർത്താവിനെ കാണിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് മൂന്ന് തവണ യുവതിയുടെ കുടുംബം കൈപ്പറ്റിയിരുന്നില്ല. ഇതേതുടർന്നാണ് ഗുമസ്ത ഈ ഉത്തരവുമായി യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്...