Posts

Showing posts with the label kollam

ഭര്‍ത്തൃമാതാവിനെ മര്‍ദ്ദിച്ച മഞ്ജുമോള്‍ക്ക് ഇനി അട്ടക്കുളങ്ങരയില്‍ കഴിയാം, ജാമ്യാപേക്ഷ കാേടതി തള്ളി...

Image
മറവിരോഗം ബാധിച്ച ഭര്‍ത്തൃ മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കസേരയില്‍ നിന്ന് തള്ളിയിടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ സ്വകാര്യ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക തേവലക്കര നടുവിലക്കര കിഴക്കേ വീട്ടില്‍ മഞ്ജുമോള്‍ തോമസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മക്കളെ നോക്കാൻ ജാമ്യം നല്‍കണമെന്ന ആവശ്യം തള്ളുകയായിരുന്നു. പതിനാലുദിവസത്തേക്ക് റിമാര്‍ഡ് ചെയ്ത മഞ്ജുമോള്‍ തോമസിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. തെക്കുംഭാഗം പൊലീസാണ് മഞ്ജുമോളെ അറസ്റ്റ് ചെയ്തത്. ഏലിയാമ്മ വര്‍ഗീസിനാണ് (80) മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇന്നലെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.ഒരുവര്‍ഷം മുമ്ബുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. മഞ്ജുമോളുടെ മക്കളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. മഞ്ജു നേരത്തെയും ഏലിയാമ്മയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മര്‍ദ്ദനം പതിവായതോടെ കഴിഞ്ഞ മാസം നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഏലിയാമ്മയെ നാല് ദിവസത്തേക്ക് അയല്‍പക്കത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. പൊലീസിന്റെ നേതൃത്വത്തില...