കോട്ടയം ജില്ലയിലെ വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നക്ഷത്ര ജലോത്സവത്തിന് തുടക്കമായി.



വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നക്ഷത്ര ജലോത്സവത്തിന് തുടക്കമായി. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് കൊട്ട വഞ്ചി നീറ്റിലിറക്കി ഉദ്ഘാടനം നിര്‍വഹിച്ചു. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത എസ്. പിള്ള, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക വിപണികളും കൈകോര്‍ത്ത് നക്ഷത്ര ജലോത്സവം എന്ന പേരില്‍ ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. വഞ്ചിയാത്ര, കേക്ക് - ഭക്ഷ്യമേള, കരോള്‍ ഗാനമത്സരം എന്നിവയാണ് ഡിസംബര്‍ 26 വരെ വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴൂര്‍ വലിയ തോട്ടില്‍ പൊത്തന്‍ പ്ലാക്കല്‍, മൂലയില്‍ ചെക്ക് ഡാമുകള്‍ കേന്ദ്രീകരിച്ച്‌ നടത്തുന്നത്. തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം ഫെസ്റ്റിവെലിന് സമയത്ത് ഉപയോഗിച്ചിരുന്ന ചെറിയ വഞ്ചികളാണ് യാത്രയ്ക്കായി വാഴൂരില്‍ സജ്ജീകരിച്ചിരിക്കുന്നത്. 26ന് വൈകിട്ട് ആറിന് കരോള്‍ ഗാന മത്സരം നടത്തും. 24 മുതല്‍ 26 വരെ രാവിലെ ഏഴു മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെയുമാണ് ബോട്ടിങ്ങും ട്രക്കിങ്ങും സജ്ജീകരിച്ചിരിക്കുന്നത്. രാത്രി എട്ടു വരെ ഭക്ഷണശാലകളും കേക്ക് സ്റ്റാളും പ്രവര്‍ത്തിക്കും. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...