കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടിസി മാത്യുവിന്റെ വാഹനം അപകടത്തില്‍പെട്ടു. പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപമാണ് അപകടമുണ്ടായത്...




കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടിസി മാത്യുവിന്റെ വാഹനം അപകടത്തില്‍പെട്ടു. പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപമാണ് അപകടമുണ്ടായത്. മാത്യുവിന്റെ ബിഎംഡബ്ല്യു കാര്‍ റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ചുകയറുകയായിരുന്നു.  കോട്ടയത്ത് നിന്നും തിരികെ തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്നു ടി.സി മാത്യു. റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്ക് അശ്രദ്ധമായി എടുത്തപ്പോള്‍ മാത്യുവിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വാഹനം വെട്ടിക്കുകയും നിയന്ത്രണംവിട്ട വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശവും വൈദ്യുതി പോസ്റ്റും തകര്‍ന്നു. 

സ്ഥലത്തെത്തിയ  സുഹൃത്ത സജി തെക്കേല്‍ മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൈക്ക് ചെറിയ പരിക്ക് മാത്രമേയുള്ളുവെന്ന് സജി തെക്കേല്‍ അറിയിച്ചു. വൈദ്യുതി പോസ്റ്റ് തകര്‍ന്നതിന്റെ നഷ്ടപരിഹാരവും സമര്‍പ്പിച്ചതായി സജി തെക്കേല്‍ പറഞ്ഞു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...