കോട്ടയം - കല്ലറ റോഡിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ. രണ്ടു കാറുകളില്‍ ഇടിച്ചു...
നീണ്ടൂര്‍ പ്രാലേല്‍ പാലത്തിനു സമീപമുള്ള വളവില്‍ വീണ്ടും വാഹനാപകടം. സ്വകാര്യ ബസ് രണ്ട് കാറുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല
കോട്ടയം - കല്ലറ റൂട്ടിലെ നീണ്ടൂര്‍ പ്രാലേല്‍ പാലത്തിനു സമീപമുള്ള വളവിലാണ് ഇന്ന് വീണ്ടും അപകടമുണ്ടായത്. പാലത്തിന് സമീപം വീതികുറഞ്ഞ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് പാലത്തിലേക്ക് കയറാന്‍ ശ്രമിച്ച കാറിലും, എതിരെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു . ഇന്ന് വൈകുന്നേരമായിരുന്നു സംഭവം...