സാങ്കേതിക പരിശോധനകള്‍ക്കായി അടച്ചിട്ട കാലടി പാലം വീണ്ടും തുറന്നു. 5 ദിവസം മുന്‍പ് അടച്ചിട്ട പാലത്തില്‍ നിശ്ചയിച്ചതിലും മുമ്ബ് പരിശോധനകള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തത്...



താല്‍ക്കാലികമായി അടച്ചിട്ട കാലടി ശ്രീശങ്കര പാലം പരിശോധനകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഈ മാസം 13 മുതല്‍ 18 വരെയാണ് ഗതാഗതം നിര്‍ത്തി വച്ച്‌ പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ പരിശോധനയും രാത്രിയില്‍ ഇതിന്റെ ഭാഗമായ മെയിന്റനന്‍സ് ജോലികളും പൂര്‍ത്തിയായതോടെ പാലം തുറക്കുകയായിരുന്നു.

നിശ്ചിത സമയത്തിനും മുമ്ബ് തന്നെ പരിശോധന പൂര്‍ത്തിയാക്കി പാലത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ പ്രയത്‌നിച്ച റോഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അഭിനന്ദിച്ചു. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...