Posts

Showing posts with the label kochi

ഓണാഘോഷം അതിരുവിട്ടു. ലോറിയില്‍ കയറി അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു...

Image
അങ്കമാലിയില്‍ ഓണാഘോഷത്തിനിടെ റോഡില്‍ അപകടകരമായ രീതിയില്‍ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികള്‍ ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി.  തുറന്ന ലോറിയില്‍ അപകടകരമായ സാഹചര്യത്തില്‍ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസാണ് എം.വി.ഡി. സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളില്‍ റോഡ് ഷോകളും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.  കൂടാതെ, മൂവാറ്റുപുഴ കോളേജിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങളും എം.വി.ഡി. പരിശോധിച്ചു വരികയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന കൂടുതല്‍ പേർക്കെതിരെ വരുന്ന ദിവസങ്ങളില്‍ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അ...

മലയാറ്റൂരില്‍ ഏവിയേഷൻ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത്, കൊലയിലേക്ക് നയിച്ചത് സംശയവും മദ്യവും...

Image
മലയാറ്റൂരില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അലൻ പിടിയില്‍. സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. മദ്യലഹരിയിലാണ് താൻ കൃത്യം ചെയ്തതെന്ന് അലൻ പോലീസിനോട് സമ്മതിച്ചു. കാലടി പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസംബർ ആറാം തീയതി രാത്രിയാണ് ചിത്രപ്രിയയും അലനും തമ്മില്‍ കണ്ടുമുട്ടിയതും തർക്കമുണ്ടായതും. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച്‌ അലൻ സംശയം ഉന്നയിച്ച്‌ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഈ സമയത്ത് അലൻ മദ്യലഹരിയിലായിരുന്നു. തർക്കത്തിനൊടുവില്‍ ചിത്രപ്രിയയെ വീട്ടില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞ് അലൻ ബൈക്കില്‍ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച്‌ ബൈക്ക് നിർത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ചിത്രപ്രിയ. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന...