കേരളത്തില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്...
സംസ്ഥാനത്ത് ആദ്യ ഒമിക്രോണ് രോഗബാധ സ്ഥിരീകരിച്ചു. യു കെയില് നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില് ഇല്ലായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് പറഞ്ഞു.
യു കെ യില് നിന്നും അബുദാബി വഴിയാണ് ഇയാള് കൊച്ചിയിലെത്തിയത്. അബുദാബിയില് നിന്ന് ഈ മാസം ആറിനാണ് ഇത്തിഹാദ് വിമാനത്തില് ഇയാള് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് ഇറങ്ങിയത്. 26 മുതല് 35 വരെ സഹയാത്രികരെ ഹൈ റിസ്ക് വിഭാഗത്തില് ഉള്പ്പെടുത്തി. ഇവരോട് നിരീക്ഷണത്തില് പോവാന് ആവശ്യപ്പെട്ടു.
149 പേരാണ് ആകെ വിമാനത്തില് ഉണ്ടായിരുന്നതെന്നും എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.അടുത്ത സീറ്റുകളില് ഇരുന്നവരെ പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.നിലവില് ഇയാളുടെ ആരോഗ്യനില തൃപ്തികരമായതിനാല് ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു .
ആദ്യ പരിശോധന നടത്തിയത് ഡിസംബര് എട്ടിനാണ്. ആദ്യ പരിശോധനയില് കൊവിഡ് പോസിറ്റീവായ വ്യക്തിക്ക് രണ്ടാം പരിശോധനയില് ഒമിക്രോണ് സ്ഥിരീകരിച്ചത്. അതേസമയം, രോഗിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു..