കോട്ടയം മീനച്ചിലാറ്റിൽ പുതുപ്പള്ളി മാങ്ങാനം സ്വദേശി മുങ്ങി മരിച്ചു...
കോട്ടയം മീനച്ചിലാറ്റിൽ യുവാവ് മുങ്ങി മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി
വിഷ്ണു (22) ആണ് മരണപ്പെട്ടത്.വട്ടമൂട് പാലത്തിനു സമീപം ആയിരുന്നു അപകടം.കുട്ടുകാരുമൊത്തു കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്. വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾക്ക് മനസ്സിലായത്. ഇവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കോട്ടയം അഗ്നിരക്ഷാസേനാ അധികൃതരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി...