ലോകശാസ്ത്രജ്ഞരുടെ റാങ്കിങ്ങില്‍ ഇടം നേടി മലയാളി വനിത ഡോ. മായാ ജേക്കബ്​ ജോണ്‍ മുന്‍നിരയിൽ. ഇത് കോട്ടയം ചങ്ങനാശ്ശേരി നാലുകോടിയുടെ അഭിമാന നിമിഷം...



സാന്‍ഫോഡ് സര്‍വകലാ ശാല നടത്തിയ ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങില്‍ ഇടം നേടി മലയാളി വനിതയും. ദക്ഷിണാഫ്രിക്കയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ (സി.എസ്.ഐ.ആര്‍) പ്രിസിപ്പല്‍ സയന്റിസ്റ്റ് കോട്ടയം നാലുകോടി സ്വദേശി ഡോ. മായ ജേക്കബ് ജോണാണ് ഈ നേട്ടം കൈവരിച്ചത്.

ഒരു ലക്ഷം പേരുടെ പട്ടികയില്‍ നിന്നും പൊളിമര്‍ മെറ്റീരിയല്‍ വിഭാഗങ്ങളില്‍ 1289, 1052 സ്ഥാനങ്ങളാണ് മായ നേടിയിരിക്കുന്നത്. എം.ജി സര്‍വകപാശാലയിലെ പൂര്‍വ വിദ്യാര്‍ഥിനിയായ മായ നിലവിലെ വൈസ് ചാന്‍സിലര്‍ പ്രഫ.സാബു തോമസ്റ്റിക് പോലുള്ള പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പദാര്‍ഥങ്ങള്‍ക്കു ബദലായി ജൈവ വസ്തുക്കള്‍ ഉപയോഗിച്ചു പ്രകൃതിദത്തമായ നാരുല്‍പ്പന്നങ്ങള്‍ക്കും രൂപം നല്‍കുന്ന മേഖലയിലാണ് മായയുടെ ഗവേഷണം മുഖ്യമായും കേന്ദ്രീകരിച്ചിട്ടുള്ളതെന്നുള്ളതും ശ്രദ്ധേയമായി.

മാത്രമല്ല തൊണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഡോ.മായ ജേക്കബ് ജോണിന്റെ പേരില്‍ മൂന്ന് പേറ്റന്റുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗവേഷണ മികവിനുള്ള സി.എസ്.ഐ.ആര്‍. അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികളും മായയെ തേടിയെത്തിയിട്ടുണ്ട്. പായിപ്പാട് സ്വദേശി റിട്ട. എന്‍ജിനീയര്‍ പതനായ ജേക്കബ് ജോണിന്റെയും റോസമ്മ ജേക്കബിന്റെയും മകളാണ്. നാലു കോടി സ്വദേശി ലെജു മാത്യുവാണു ഭര്‍ത്താവ്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...