കറുകച്ചാലിൽ വീട്ടമ്മയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി...
കറുകച്ചാലിൽ വീട്ടമ്മയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ചമ്പക്കര പാലുവേലിൽ ഗോപിനാഥന്റെ ഭാര്യ രമണി (68) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഗോപിനാഥനും രമണിയും മാത്രമാണ് താമസം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു...