നേപ്പാളില്‍ കത്തിയെരിച്ചത് ഹില്‍ട്ടണും ഹയാത്ത് റീജൻസിയുമുള്‍പ്പെടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകള്‍. 'ജെൻ സി' വരുത്തിവച്ചത് 25 ബില്യണ്‍ രൂപയുടെ നാശനഷ്ടം...
നേപ്പാളില്‍ ആളിക്കത്തിയ പ്രതിഷേധത്തില്‍ തകർന്നുവീണത് അധികാര കസേരകള്‍ മാത്രമല്ല, അവിടുത്തെ ബിസിനസ് സാമ്രാജ്യം കൂടിയാണെന്ന് പുതിയ റിപ്പോർട്ടുകള്‍. ജെൻ സി പ്രക്ഷോഭകാരികള്‍ തെരുവുകള്‍ കയ്യടക്കിയപ്പോള്‍ പാർലമെന്റ് മന്ദിരത്തിനും സുപ്രിം കോടതിക്കുമൊപ്പം കത്തിയെരിഞ്ഞത് നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ കൂടിയാണ്. പ്രതിഷേധം നടക്കുന്നതിനിടെ ഒരു വിഭാഗം എല്ലാം തീയിട്ട് നശിപ്പിക്കുന്നതിലേക്ക് നീങ്ങിയതോടെ ഹില്‍ട്ടണ്‍ കാഠ്മണ്ഡുവും ഹയാത്ത് റീജൻസിയും ഉള്‍പ്പെടെയുള്ള ആഗോള ബ്രാൻഡുകള്‍ വരെ ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഉണ്ടായതാകട്ടെ ശതകോടികളുടെ നഷ്ടവും. ഹില്‍ട്ടണ്‍, ഹയാത്ത് റീജൻസി, വർണബാസ് മ്യൂസിയം ഹോട്ടല്‍ എന്നിവയുള്‍പ്പെടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളും ജെൻ സി പ്രതിഷേധക്കാർ ആക്രമിച്ചു. നേപ്പാളിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിലൊന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുമായ ബൗദ്ധനാഥ് സ്തൂപത്തിനടുത്തുള്ള ഹയാത്ത് റീജൻസി പ്രതിഷേധക്കാർ തകർത്തതായി ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് മാനേജർ ഭൂഷണ്‍ റാണെ റോയിട്ടേഴ്സിനോട് പറഞ്ഞു. അതിഥികള്‍ക്കോ ജീവനക്കാർക്കോ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റാണെ കൂട്ടിച്ച...