കോട്ടയം പാമ്പാടിയില്‍ വീടിന്റെ പുകപ്പുരയ്ക്ക് തീ പിടിച്ചു. പുകപ്പുരയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത് വഴിയാത്രക്കാരൻ. സമയബന്ധിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം...
വിറക് ഉണക്കാനായി ഇട്ട തീ പുകപ്പുരയില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. സ്കറിയയും മകളും തനിച്ചാണ് താമസം. പുകപ്പുര ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നതിനാല്‍ വിറക് ഉണക്കുവാനായി ഇവര്‍ തീ കത്തിക്കുന്നത് പതിവായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. വീടിന് പിറകിലുള്ള പുകപ്പുരയില്‍ നിന്ന് തീ ഉയരുന്നത് കണ്ട വഴിയാത്രക്കാരന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
പാമ്ബാടി ഫയര്‍ഫോഴ്സ് ഓഫീസില്‍ നിന്നും കിലോമീറ്റര്‍ മാത്രം ദൂരെയാണ് അപകടം നടന്നത്. അതിനാല്‍ തന്നെ യൂണിറ്റിന് വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ കഴിഞ്ഞു. അസി. സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍ , സി വി സാബു , മുഹമ്മദ് സുല്‍ഫി, ഡി. ബിന്‍ രാജ്, പോള്‍സണ്‍ ജോസഫ് , അനില്‍കുമാര്‍ , ഹനീഷ് ലാല്‍ , ഹരീഷ് മോന്‍ , വര്‍ഗീസ് , ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്...