Posts

Showing posts with the label kerala

തി​രു​വോ​ണം മ​ഴ​യ​ത്ത്. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട്. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നിയന്ത്രണം...

Image
തി​രു​വോ​ണ നാ​ളി​ൽ സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് ക​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. പു​ല​ർ​ച്ചെ പ​ല​യി​ട​ത്തും മ​ഴ പെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ട​വി​ട്ട് മ​ഴ പെ​യ്തി​രു​ന്നു. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നു.  അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മ​ഴ മു​ന്ന​റി​യി​പ്പ് പ​രി​ഗ​ണി​ച്ച് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​നും ഡി​റ്റി​പി​സി​ക​ൾ​ക്കും പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.  അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലും മ​ഴ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മീ​പ ജി​ല്ല​ക​ളി​ലു​ള്ള വെ​ള്ള​ച്ചാ​ട്ടം, ജ​ലാ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണം. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും മ​ഴ അ​വ​സാ​ന...

മതമതിലുകള്‍ തകര്‍ത്ത് മാനവികത. സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം ചെയ്ത് ക്രൈസ്തവ വൈദികൻ...

Image
ആദരാഞ്ജലികൾ 🌹🌹🌹 ജോലിക്കാരിയായെത്തി കുടുംബാംഗമായി മാറിയ പാര്‍വതിയമ്മ. വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം സംസ്കാര ചടങ്ങുകള്‍ നടത്തി.  കാല്‍ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്കു വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ ജെ ജേക്കബാണ് മതത്തിന്റേയും വിശ്വാസത്തിന്റേയും അതിരുകള്‍ക്കപ്പുറം സ്നേഹമതൃകയായത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോലിക്കാരിയായെത്തിയ പാര്‍വതി (പായമ്മ–88) ഓണശ്ശേരി കുടുംബത്തിലെ അംഗമായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ പായമ്മയുടെ മരണശേഷം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ഈ കുടുംബത്തില്‍ തന്നെ നടത്താന്‍ ഫാ. ജേക്കബ് തീരുമാനിക്കുകയായിരുന്നു.  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെയാണ് പായമ്മ ഇവരുടെ വീട്ടിലെത്തുന്നത്. ആറു വയസുകാരിയായ മകള്‍ മെറിനെ നോക്കാനായി 2000ലാണ് ഇരുമ്പനം സ്വദേശിയായ പായമ്മയെ കൊണ്ടുവന്നത്. അടുത്ത കുടുംബങ്ങളൊന്നുമില്ലാതിരുന്ന പായമ്മ പിന്നീട് ഈ കുടുംബത്തിന്റെ എല്ലാമെല്ലാമായി മാറി.  വീട്ടിലെ കാര്യങ...

മഴയ്ക്ക് എന്തോണം. സംസ്ഥാനത്ത് മുഴുവൻ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

Image
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  ഇന്ന് ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നല്‍കിയിരിക്കുന്നത്. ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്. ബാക്കി ജില്ലകളില്‍ മഞ്ഞ അലർട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളില്‍ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് അറിയിപ്പ്....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു. കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ്, മത്സ്യബന്ധനത്തിനും ബീച്ച്‌ വിനോദസഞ്ചാരത്തിനും വിലക്ക്...

Image
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.  ചെറിയൊരു ഇടവേളയ്ക്ക് ശേഷം എത്തുന്ന മഴ ഇന്നും നാളെയും അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ മൂന്ന് ജില്ലകളിലും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.  കേരള തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും കർശന ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും. ഇന്ന് 4 ജില്ലകളില്‍ മഴ, യെല്ലോ അലര്‍ട്ട്...

Image
അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദം കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഓണത്തിന്റെ ആവേശം നാടെങ്ങും നിറയുന്നതിനിടെ എത്തിയ മുന്നറിയിപ്പോടെ കേരളം മഴപ്പേടിയുടെ നിഴലിലായി. ഓണ വിപണിയിലും ആശങ്ക പടരുകയാണ്. ചതയദിനമായ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉത്രാടദിനമായ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ നാളെയും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.  കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്...

ന്യൂനമർദ്ദം, ഇരട്ട ചക്രവാതച്ചുഴി. സംസ്ഥാനത്ത് മഴ കനക്കും, വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

Image
വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലും, ബംഗാൾ ഉൾക്കടലിലും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതിനാലും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യത. ആഗസ്റ്റ് 21 മുതൽ 25 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Kerala Rain Forecast Yellow Alert August 23 To 25 Weather Update) ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ആഗസ്റ്റ് 23: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ആഗസ്റ്റ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ആഗസ്റ്റ് 25: കോട്ടയം, ഇടുക്കി, എറണാകുളം, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്, മഴ ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മലയോര മേഖലകളിലും ജലാശയങ്ങൾക്കടുത്തും താമസിക്കുന...

എന്‍റെ പേര് മനു മത്തായി, ഇതു ഞാൻ പൂട്ടിക്കും. ആര്യങ്കാവ് ചെക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പര്‍...

Image
കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ. സിപിഎം നേതാവായ മനു മത്തായി ആണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡില്‍ നിർത്തിയിട്ട ശേഷമായിരുന്നു തർക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. 'ഇത് ഞാൻ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു'മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥർ മൊബൈല്‍ ഫോണില്‍ ദൃശ്യം പകർത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെമ്പർക്കെതിരെ നിയമപരമായി നീങ്ങുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പണപ്പിരിവാണെന്നും അതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും മനു മത്തായി പറഞ്ഞു. വാഹനങ്ങള്‍ കടത്തിവിടാനും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നുവെന്നും അത് അവസാനിപ്പിക്കുമെന...

കേരള പോലീസിന് കൈയ്യടി. 13 കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ...

Image
കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസ് റോഡ് മാര്‍ഗം സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒഡിഷയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്ന് 13കാരിയെ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടന്‍ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. ദൗത്യത്തില്‍ പങ്കാളികളായ പോലീസ് സംഘം സാങ്കേതികവിദ്യയുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്...

സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കില്‍. കരുവാറ്റ കൊലപാതക കേസില്‍ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി...

Image
ആലപ്പുഴ കരുവാറ്റയില്‍ 67 കാരനായ മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ കേസില്‍ പിടിയിലായ പതിമൂന്നുകാരി ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ഈ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു. എന്ന് ചോദ്യം ചെയ്യാനെത്തിയ വനിതാ എസ്.ഐയെ നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു എട്ടാം ക്ലാസുകാരിയുടെ വൈകാരിക വെളിപ്പെടുത്തല്‍. കരുവാറ്റയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടിയെ വീട്ടിനുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസ് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. പേരക്കുട്ടിയായ 13-കാരിയുടെ ആസൂത്രണത്തിലായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. കേസില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സ്വന്തമായി ഐഫോണ്‍ വാങ്ങാനും കൂട്ടുകാർക്ക് ബൈക്ക് സ്വന്തമാക്കാനും വേണ്ടിയായിരുന്നു കൊലപാതകവും സ്വർണം കവരലും തങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് പ്രതികള്‍ നല്‍കിയ പ്രാഥമിക മൊഴി. ശിവൻകുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് സു...

മോഷണ ശ്രമം പിടിച്ചതോടെ പെണ്‍കുട്ടിക്ക് ശിവന്‍കുട്ടിയോടുള്ള പക ഇരട്ടിയായി. കരുവാറ്റ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...

Image
കരുവാറ്റയിലെ കൊലപാതക കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മരിച്ച ശിവന്‍കുട്ടിയോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ മോഷണശ്രമം നടത്തിയിരുന്നു. ഇത് ശിവന്‍കുട്ടി കാണുകയും വീട്ടില്‍ ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. കുട്ടിയെ കള്ളി എന്ന് വിളിച്ചത് വിദ്വേഷം വര്‍ധിപ്പിച്ചു. അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആണ്‍ സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് രാത്രി തന്നെ നടന്നെന്ന് പെണ്‍കുട്ടി പറയുന്ന ബാഡ് ടച്ച്‌ ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യാന്‍ ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ നാല് കുട്ടികളുടെയും കസ്റ്റഡി ആവശ്യപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ മരിച്ച ശിവന്‍കുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. അതേസമയം, കൊലപാതകം പെണ്‍കുട്ടിയുടെ അച്ഛന്റെ പേരിലേക്ക് മാറ്റാനും പ്...

ആരും തിരിഞ്ഞ് നോക്കിയില്ല. രക്തം വാർന്ന് റോഡിൽക്കിടന്നത് 25 മിനിട്ട്. കോഴിക്കോട് പതിനെട്ടുകാരന് ദാരുണാന്ത്യം...

Image
കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ഒന്നാം വർഷ സിഎ വിദ്യാർഥിയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചോരവാർന്നാണ് മരണം. തിരക്കേറിയ ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. 25 മിനിറ്റോളമാണ് ഫർസീൻ റോഡില്‍ കിടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിൽ പോയി പല്ലിന്‍റെ ക്ലിപ്പ് ശരിയാക്കിയ ശേഷം കാപ്പാടുള്ള വല്യമ്മയെ കണ്ട് മടങ്ങുന്നതിനിടയിലാണ് ഫർസീൻ അഹമ്മദ് അപകടത്തിൽപെട്ടത്. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീന്‍റെ പിന്നിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്കാണ് വീണത്. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്ന് റോ‍ഡില്‍ കിടക്കുകയായിരുന്നു. ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് ഒരു വരിയും കൊയിലാണ്ടി ഭാഗത്തേക...

ബൈക്കില്‌‍ ഒരേ ദിശയില്‍ നിന്നു വന്ന കാറിടിച്ച്‌ 18 കാരൻ തെറിച്ചു വീണത് എതിര്‍ ദിശയില്‍ നിന്നുവന്ന കാറിന് മുന്നിലേക്ക്, ഇടിച്ച രണ്ട് വാഹനങ്ങളും നിര്‍ത്താതെ പോയി. യുവാവ് രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് 20 മിനിറ്റ്, ദാരുണാന്ത്യം...

Image
ദേശീയപാത ബൈപ്പാസില്‍ കോരപ്പുഴ പാലത്തിനു സമീപം കാറിടിച്ച്‌ പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസില്‍ ഫൈസല്‍ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.25-ഓടെ ആയിരുന്നു അപകടം. കോഴിക്കോട് നഗരത്തിലേക്ക് പോവുകയായിരുന്ന ഫർസീന്റെ ബൈക്കില്‍ അതേ ദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ എതിർദിശയില്‍വന്ന കാറും ഇടിച്ചു. ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്നൊഴുകി റോഡില്‍ പരന്നു. ഇടിച്ചിട്ട കാറിലുള്ളവരുള്‍പ്പെടെ ആരും തിരിഞ്ഞുനോക്കാതെ കടന്നു പോവുകയായിരുന്നു. അപകടം നടന്ന് 20 മിനിറ്റിലധികം രക്തം വാർന്ന് ജീവനുവേണ്ടി പിടഞ്ഞാണ് ഫർസീൻ മരണത്തിന് കീഴടങ്ങിയത്. അപകടം കണ്ട തൊഴിലാളികളും ചില യാത്രക്കാരും വിളിച്ച ആംബുലൻസ് സ്ഥലത്തെത്തിയശേഷമാണ് ഫർസീനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തി. 11.10-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. മെഡിക്കല്‍ കോളേജിനുസമീപത്തെ ട്രിപ്പിള്‍ ഇ കോളേജിലെ ഒന്നാംവർഷ സി.എ. വിദ്യാർഥിയാണ്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിലെത്തി പല്ലിന് ക്ലിപ്പിട്...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും തുക അനുവദിച്ച് സർക്കാർ. വിതരണം നാളെ മുതൽ ആരംഭിക്കും...

Image
സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വേണ്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷനായി 130.31 കോടി രൂപയും, സാമൂഹ്യ സുരക്ഷാ പെൻഷനായി 951.39 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് വഴി 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് നാളെ മുതൽ പെൻഷൻ വിതരണം ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം 51.59 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 31-നകം വിതരണം പൂർത്തിയാക്കാൻ നിർദ്ദേശമുണ്ട്. മുൻ മാസങ്ങളിലേതുപോലെ തന്നെ സഹകരണ സംഘങ്ങൾ വഴി പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ചു നൽകും...

സീരിയല്‍ നടിയും ബിഗ് ബോസ് ജേതാവുമായ അനുമോള്‍ വിവാഹിതയായി...

Image
സീരിയല്‍ നടിയും ബിഗ് ബോസ് മലയാളം സീസണ്‍ 7 ജേതാവുമായ അനുമോള്‍ വിവാഹിതയായി. മോഡലും നടനുമായ തമിഴ്നാട് സ്വദേശി ഭുവനേഷ് രാജേന്ദ്രനാണ് വരന്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ചായിരുന്നു താലികെട്ട് ചടങ്ങുകള്‍ നടന്നത്. ക്ഷേത്ര നടയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിങ്ങമാസത്തിലെ ആദ്യത്തെ പ്രമുഖ താരവിവാഹം കൂടിയാണിത്. ചടങ്ങില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സാന്നിധ്യം ശ്രദ്ധേയമായി. ഗുരുവായൂരില്‍ വിവാഹത്തിന് വേണ്ട സഹായങ്ങളും ക്രമീകരണങ്ങളും ചെയ്തു നല്‍കിയ സുരേഷ് ഗോപി, ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് നവദമ്പതികളെ ആശീര്‍വദിക്കുകയും കൈപിടിച്ചു നല്‍കുകയും ചെയ്ത ശേഷമാണ് അവിടെ നിന്നും മടങ്ങിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷൂട്ടിന്റെയും മറ്റ് ചടങ്ങുകളുടെയും വീഡിയോ അനുമോള്‍ ഇന്നലെ പങ്കുവെച്ചിരുന്നെങ്കിലും വിവാഹത്തെക്കുറിച്ച് മുന്‍കൂട്ടി വ്യക്തമായ വാര്‍ത്തകളൊന്നും പുറത്തുവിട്ടിരുന്നില്ല. അത...

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ. വയോധികനെ കൊന്ന് വീഡിയോ കോളില്‍ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം...

Image
കരുവാറ്റയില്‍ വാടകവീട്ടില്‍ വയോധികൻ കൊല്ലപ്പെട്ട സംഭവത്തില്‍ നാടിനെയാകെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങളാണ് പുറത്തുവരുന്നത്. കരുവാറ്റ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ ശിവൻകുട്ടി (65) കൊല്ലപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 13-കാരി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ പെണ്‍കുട്ടി നല്‍കിയ ക്വട്ടേഷൻ കൊല്ലം സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. കൃത്യത്തിനു ശേഷം വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആറു പവനോളം വരുന്ന സ്വർണാഭരണങ്ങളും സംഘം കവർന്നു. മോഷണമുതല്‍ വിറ്റ് പെണ്‍കുട്ടിക്ക് പുതിയ ഐഫോണും ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികള്‍ക്ക് ആഡംബര ബൈക്കും വാങ്ങാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് ശിവൻകുട്ടിയുടെ മൃതദേഹം കൈകാലുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഏറെ ക്രൂരമായ ഈ കൃത്യം ചെയ്ത ശേഷം പ്രതികള്‍ കൊലപാതക ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ വിളിച്ച്‌ കാണിച്ചുകൊടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മകള്‍ ശ്...

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്...

Image
സംസ്ഥാനത്ത് നാളെ ശക്തമായ #മഴ യ്ക്ക് സാധ്യത. നാളെ #കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിന്നിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ചാണ് നാളെ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. #YellowAlert #RainAlart #Kottayam 

ഓണം കളറാക്കാം. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല...

Image
സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീന്റെ ഉത്തരവ്. 21നാണ് ഇത്തവണ സ്‌കൂളുകളില്‍ ഓണാഘോഷം നടത്തുക. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ‘ഓണം കളറാക്കിക്കോളീന്‍ മക്കളെ… സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം ഓണാഘോഷം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പകരം ഓണാവധിക്ക് ശേഷമാകും പരീക്ഷ നടക്കുക. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായതോടെയായിരുന്നു തീരുമാനം...

മലയാളി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും, താെഴിലില്ലായ്മയും ഒപ്പം വിലക്കയറ്റവും. ഇറാനെതിരായ യുദ്ധം കൂടുതല്‍ ബാധിക്കുന്നത് കേരളത്തെ...

Image
ഇറാനും ഇസ്രയേലുമൊക്കെ നമ്മുടെ രാജ്യത്തുനിന്ന് കാതങ്ങള്‍ അകലെയാണ്. അതിനാല്‍ അവിടെ യുദ്ധം നടന്നാല്‍ നമുക്കെന്താ എന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വിചാരം. എന്നാല്‍ അതല്ല അവസ്ഥ. ഇറാനിലെ അമേരിക്കൻ ആക്രമണം ഏറ്റവുമധികം വ്യാപിക്കുന്നത് ഇന്ത്യയെയും കേരളത്തെയുമാണ് എന്നതാണ് സത്യം. അതില്‍ നിന്ന് കരകയറാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും. പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരുകോടിയോളം ഇന്ത്യക്കാർ ജോലിചെയ്യുകയോ താമസിക്കുകയാേ ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും മലയാളികളുമാണ്. സംഘർഷം രൂക്ഷമായാല്‍ ഇവർക്ക് ഒഴിഞ്ഞുപോകേണ്ടിവരും. ഒരുമനുഷ്യായുസ് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച്‌ അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഭാവി അവർക്കുമുന്നില്‍ ഒരു ചോദ്യചിഹ്നമായേക്കാം. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം ഇപ്പോള്‍ത്തന്നെ കേരളീയരുടെ താെഴില്‍ സാദ്ധ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് യുദ്ധംമൂലമുള്ള പ്രശ്നങ്ങളും എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാന്റെ പ്രധാന ലക്ഷ്യം. ഇത്തരം ഇടങ്ങളിലേക്ക് ഇറാൻ നിരവധി തവണ ആക്രമണം നടത്തിക്കഴിഞ്ഞു. അമേരിക്കൻ സൈനിക താ...

നൊമ്ബരമായി ഒരമ്മ. മകന്റെ വിവാഹം ക്ഷണിക്കാന്‍ ഭര്‍ത്താവിനൊപ്പം പോകവെ സ്ത്രീ കാറിടിച്ച്‌ മരിച്ചു...

Image
കണ്ണൂരില്‍ മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം പോകുകയായിരുന്ന സ്ത്രീ കാറിടിച്ച്‌ മരിച്ചു. ഭർത്താവ് അച്യുതന് പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നില്‍ വള്ളില്‍ ഹൗസില്‍ സി.പ്രേമി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയായിരുന്നു അപകടം. മാർച്ച്‌ എട്ടിന് നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിന് പരിസരവാസികളെ ക്ഷണിക്കാനായി പോകുകയായിരുന്നു ഇരുവരും. വീട്ടില്‍നിന്ന് ഇറങ്ങി റോഡരികില്‍ നില്‍ക്കുമ്ബോഴായിരുന്നു അപകടം. കൂത്തുപറമ്ബ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയെയും ഭർത്താവ് അച്യുതനെയും ഉടൻ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല. കോട്ടയം തള്ളോട്ടെ പരേതനായ നന്ത്യത്ത് കുമാരന്റയും ചെവിടിയൻ ദേവൂട്ടിയുടെയും മകളാണ് പ്രേമി. 

ഡ്രൈവര്‍ക്ക് ഹൃദയാഘാതം. മാവേലിക്കരയില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം...

Image
ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. മാവേലിക്കര നടക്കാവിലാണ് അപകടം. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആളപായമില്ല. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി ബസ്. ഇതിനിടെ ഡ്രൈവർ പ്രദീപിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...