Posts

Showing posts with the label Kerala

കൊല്ലത്ത് കുഴിമന്തി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആണ്‍കുട്ടിയെ കൊണ്ടുപോയി. സ്കൂള്‍ വിദ്യാ‍ര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52കാരൻ പിടിയില്‍...

Image
സ്കൂള്‍ വിദ്യാ‍ർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52 കാരൻ പിടിയില്‍. കരുനാഗപ്പള്ളി ആലുംകടവ് മരുസൗത്ത് കോയിത്തറ മേക്കതില്‍ രാജുവാണ് അറസ്റ്റിലായത്. സ്കൂളിലേക്ക് പോകുകയായിരുന്ന ആണ്‍കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ വിളിച്ച്‌ കൊണ്ടുപോയത്. റോഡിലൂടെ നടന്നു പോകുന്നതിനിടെ കുഴിമന്തി കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന് രാജു കുട്ടിയോട് ചോദിച്ചു. കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതോടെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വാഭാവികത അനുഭവപ്പെട്ടു. തുട‍ർന്ന് മാതാപിതാക്കള്‍ കാര്യം ആരാഞ്ഞപ്പോഴാണ് കുട്ടി പീഡനം വെളിപ്പെടുത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്...

ക്ഷേമ പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 27 മുതല്‍...

Image
ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകളാണ് വിതരണത്തിനെത്തുന്നത്. പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 27ന് ആരംഭിക്കുമെന്ന് കാണിച്ച്‌ ധനകാര്യമന്ത്രിയുടെ ഓഫീസും പ്രസ്താവനയിറക്കി. പെന്‍ഷന്‍ ഉയരുമോ? സംസ്ഥാനത്തെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇത്തവണ പെന്‍ഷന്‍ സംഖ്യയില്‍ മാറ്റങ്ങളില്ല, എല്ലാവര്‍ക്കും 1,600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം പേരുടെ പണം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. ബാക്കിയുള്ളവരുടേത് സഹകരണ ബാങ്കുകള്‍ വഴി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കൈമാറും. ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. 8.46 ലക്ഷം പേര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്. ഇവരുടെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായുള്ള 24.21 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി അടിസ്ഥാനത്തില്‍ അനുവദിച്ചു. കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനത്തിലൂടെ ഗുണഭോക്താക്കളുടെ ബാങ...

ആലപ്പുഴയിൽ ഡീസല്‍ തീര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് വഴിയിലായി. ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം. ആനവണ്ടി തള്ളിമാറ്റിയത് പോലീസുകാര്‍...

Image
ഡീസല്‍ തീർന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് വഴിയിലായതോടെ ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം. ആലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഡീസല്‍ തീർന്ന് വഴിയിലായത്. തുടക്കത്തില്‍ ബസ് തകരാറിലായതാണെന്ന് യാത്രക്കാർ കരുതിയെങ്കിലും പിന്നീട് ഡീസല്‍ തീർന്നതാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന്, സമീപത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് ഡീസല്‍ എത്തിച്ച്‌ ബസ് വീണ്ടും യാത്ര തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെട്രോള്‍ കാനില്‍ ഡീസല്‍ നിറച്ച്‌ കൊണ്ടുവരുന്നതും, പോലീസിന്റെ സഹായത്തോടെ ബസ് തള്ളി മാറ്റുന്നതും ഇതില്‍ കാണാം...

കുട്ടികളെ കണ്ട് റോഡിലിറങ്ങി രാഷ്ട്രപതി. സ്‌കൂളില്‍ വിരിഞ്ഞ പൂക്കള്‍ നല്‍കി സ്വീകരിച്ചു. എല്ലാവരേയും നടന്ന് കണ്ട് മടക്കം....

Image
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് വര്‍ക്കല ഗവര്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. അപ്രതീക്ഷിതമായി രാഷ്ട്രപതി വാഹനം നിര്‍ത്തി പുറത്തിറങ്ങി കുട്ടികളുടെ അടുത്തേക്ക് എത്തുക ആയിരുന്നു. ശിവഗിരിയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. പാപനാശത്തെ ഹെലിപ്പാഡില്‍ ഇറങ്ങിയ ശേഷം രാഷ്ട്രപതി റോഡ് മാര്‍ഗമാണ് ശിവഗിരിയിലേക്ക് പോയത്. ഈ വഴിയാണ് വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. രാഷ്ട്പതി എത്തുന്നത് അറിഞ്ഞ് സ്‌കൂളിലെ കുട്ടികള്‍ മുഴുവന്‍ റോഡില്‍ കാത്തു നിന്നു. എന്‍സിസി കേഡറ്റുകള്‍ യൂണിഫോമിലാണ് കാത്തു നിന്നത്. സ്‌കൂളില്‍ വിരിഞ്ഞ പൂക്കളും രാഷ്ട്രപതിക്കായി കുട്ടികള്‍ കൈയ്യില്‍ കരുതിയിരുന്നു. രാഷ്ട്രപതി എത്തിയതോടെ കുട്ടികള്‍ അഭിവാദ്യം ചെയ്തു. മുന്നോട്ടു പോയ വാഹനം അപ്രതീക്ഷിതമായ നിര്‍ത്തിയത്. പിന്നാലെ രാഷ്ട്രപതി പുറത്തിറങ്ങി കുട്ടികളുടെ അടുക്കലേക്ക് നടന്ന് എത്തി. പൂക്കള്‍ നല്‍കി കുട്ടികള്‍ സ്വീകരിക്കുകയും ചെയ്തു. കുട്ടികളെ മുഴുവന്‍ നടന്നു കണ്ട് ശേഷമാണ് രാഷ്ട്പതി യാത്ര തുടര്‍ന്നത്. ഏറെ സന്തോഷത്തോടെ കുട്ടികള്‍ യാത്ര അയക്കുകയും ചെയ്തു...

കോതമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍...

Image
പറമ്ബില്‍ പാമ്ബുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയുടെ കൂട്ടികൊണ്ട് പോയ ശേഷം ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന പ്രതി പിടിയില്‍. ബംഗാള്‍ മുര്‍ഷിദാബാദ് പര്‍ബോ ബാര്‍ദമാം സ്വദേശി ഹസ്മത്ത് (27) ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ മാല പൊട്ടിക്കുന്നതിനിടെ നിലത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതുപ്പാടി സ്‌കൂളിനടുത്ത് വാഴാട്ടില്‍ ഏലിയാമ്മയുടെ (82) വീട്ടിലാണ് മോഷണം നടന്നത്. കോതമംഗലത്തിനടുത്ത് പുതുപ്പാടിയില്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന്റെ സിറ്റൗട്ടില്‍ ഉണ്ടായിരുന്ന വീട്ടമ്മയുടെ സമീപം എത്തി പറമ്ബില്‍ പാമ്ബുണ്ടെന്നുപറഞ്ഞ് യുവാവ് കൈചൂണ്ടി കാണിക്കുന്നിടത്തേക്ക് ഏലിയാമ്മയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. ഈ തക്കത്തില്‍ പ്രതി ഏലിയാമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഇയാള്‍ ഏലിയാമ്മയുടെ തലയില്‍ ഇടിക്കുകയും അവർ നിലത്ത് വീണു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ക്ക് മോഷ്ടാവിനെ പിടികൂടാനായില്ല. തലയ്ക്ക് പരിക്കേറ്റ ഏലിയാമ്മയെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ സി.സി.ടി.വ...

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു സന്നിധാനത്ത് ദർശനം നടത്തി...

Image
ഇരുമുടി കെട്ടുമായി ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പമ്പ ഗണപതി കോവിലിൽ നിന്ന് ഇരുമുടി കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. പമ്പയിൽ നിന്നും ഇരുമുടിക്കെട്ട് നിറച്ച് സന്നിധാനക്കെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി. തുടർന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ദേവസ്വം പ്രസി. പി എസ് പ്രശാന്ത് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശബരിമല തന്ത്രി, മേൽശാന്തി എന്നിവർ സോപാനത്തിന് മുന്നിൽ രാഷ്ട്രപതിയെ പുർണ്ണ കുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചപൂജ തൊഴുത് സന്നിധാനം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശെഷം 3 മണിയൊടെ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങും. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തിൽ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയിൽ കാൽ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരു...

രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രമാടത്തെത്തി. സ്വീകരിച്ച്‌ മന്ത്രി വി എൻ വാസവൻ...

Image
ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി. രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആൻ്റോ ആൻ്റണി എംപി, കെ യു ജനീഷ് കുമാർ എം എല്‍ എ, പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. ശബരിമല സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി 1.55 മുതല്‍ 12.25 വരെ ശബരിമലയിലുണ്ടാകും. വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി ഗവർണർ നടത്തുന്ന അത്താ‍ഴ വിരുന്നില്‍ പങ്കെടുക്കും. 23ന് രാവിലെ രാജ്‌ഭവൻ വളപ്പില്‍ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വ്യാ‍ഴാ‍ഴ്ച വർക്കല ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട്‌ 4.15ന്‌ കോട്ടയം പാലാ സെൻ്റ് തോമസ്‌ കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യുന്നതായിരിക്കും. അന്ന് കോട്ടയം കുമരകത്ത് തങ്ങുന്ന രാഷ്ട്രപതി, വെള്ളിയാ‍...

രാഷ്ട്രപതി ഇന്ന് ശബരിമലയിൽ. പ്രത്യേക വാഹനത്തിൽ സന്നിധാനത്തെത്തും. തീർത്ഥാടകർക്ക് നിയന്ത്രണം...

Image
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി വ്യോമസേന ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്ക് പോകുക. നിലയ്ക്കലിന് പകരം രാവിലെ 9. 05 ന് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങും. തുടര്‍ന്ന് റോഡു മാര്‍ഗം പമ്ബയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്ക് തിരിക്കും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി സ്വാമി അയ്യപ്പനെ ദര്‍ശിക്കും. രാവിലെ 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്ബിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. ഉച്ചയ്ക്ക് 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ തിരിച്ച്‌ തിരുവനന്തപുരത്ത് എത്തും. വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടന് അനുബന്ധിച്ച്‌ ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാ...

നാളെ ശബരിമല ദര്‍ശനം. ശിവഗിരിയിലും പോകും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയിലും പങ്കെടുക്കും. എറണാകുളം സെന്റ് തെരേസാസ് കോളേജിലും എത്തും. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് തിരുവനന്തപുരത്ത്. കനത്ത സുരക്ഷയില്‍ കേരളം...

Image
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നു കേരളത്തിലെത്തും. വൈകുന്നേരം ആറിന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി നാളെ ശബരിമല ദര്‍ശനം നടത്തും. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് വരവ്. ശിവഗിരി സന്ദര്‍ശനവും മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്. അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്. പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. വൈകുന്നേരം ആറിന് വിമാനത്താവളത്തില്‍ രാഷ്ട്രപതിക്കു സ്വീകരണമൊരുക്കും. തുടര്‍ന്ന് രാജ്ഭവനിലെത്തി വിശ്രമിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ ശബരിമലയിലേക്കു തിരിക്കും. ക്ഷേത്ര ദര്‍ശനത്തിനുശേഷം വൈകുന്നേരം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. നാളെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ അത്താഴ വിരുന്നൊരുക്കും. നാളെ രാത്രി എട്ടിന് വഴുതക്കാട് ഹയാത്ത് റിജന്‍സിയിലാണ് അത്താഴവിരുന്നൊരുക്കുന്നത്. വ്യാഴം രാവിലെ 10.30ന് രാജ്ഭവന്‍ അങ്കണത്...

അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ സാധ്യതയും. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്...

Image
ചക്രവാതച്ചുഴിയുടെയും തീവ്രന്യൂനമര്‍ദത്തിന്റെയും സ്വാധീനത്താല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  വരുന്ന അഞ്ച് ദിവസം മഴ ഈ നിലയില്‍ തുടരാനാണു സാധ്യത. അറബിക്കടലില്‍ ഉയര്‍ന്ന തോതില്‍ കേരളതീരത്തിനു സമീപമുള്ള ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ സാധ്യതയുമാണു കേരളത്തില്‍ മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ മാറിത്താമസിക്കണമെന്നു സര്‍ക്കാര്‍ അറിയിച്ചു. 12 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടും അഞ്ച് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 24 വരെ മത്സ്യബന്ധനത്തിനു പോകാന്‍ വിലക്കുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നു യെലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട...

പാലക്കാട് യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. പരാതിയുമായി കുടുംബം, അന്വേഷണം...

Image
യുവതിയെ ഭർതൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ പരാതിയുമായി കുടുംബം. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം. രമേശിന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രീഷ്മയ്ക്ക് മക്കളുണ്ടാകാൻ വൈകിയിരുന്നു. മകനുണ്ടായപ്പോള്‍ ഗ്രീഷ്മയില്‍ നിന്നും അകറ്റാൻ ശ്രമിച്ചെന്നും, ചിലവിന് പോലും കൊടുത്തില്ല എന്നും ആരോപണമുണ്ട്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് ഗ്രീഷ്മ സന്തോഷത്തോടെയാണ് ഞായറാഴ്ച മടങ്ങിയതെന്ന് അമ്മ ഓർക്കുന്നു. പിന്നാലെയാണ് സംഭവം. ബന്ധുക്കള്‍ പറയുന്നത് ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച്‌ ഗ്രീഷ്മ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നാണ്...

നെടുമ്ബാശ്ശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍. വിമാനത്താവളത്തിലേക്ക് നേരിട്ട് പ്രവേശനം. നിര്‍മ്മാണം ഉടന്‍...

Image
സംസ്ഥാനത്ത് പുതിയ ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി വരുന്നു. എറണാകുളം ജില്ലയില്‍ നെടുമ്ബാശ്ശേരിയിലാണ് പുതിയ സ്റ്റേഷന്‍ വരുന്നത്. ഇതോടെ കേരളത്തില്‍ സമീപത്ത് റെയില്‍വേ സ്റ്റേഷനുള്ള ഏക വിമാനത്താവളമായും നെടുമ്ബാശ്ശേരി മാറും. ട്രെയിന്‍ ഇറങ്ങി ടാക്സികളൊന്നും വിളിക്കാതെ തന്നെ നേരെ വിമാനത്താവളത്തിലേക്ക് എത്തുന്ന തരത്തിലുള്ള സജ്ജീകരണങ്ങളും പുതിയ റെയില്‍വേ സ്റ്റേഷനിലുണ്ടാകും. നെടുമ്ബാശ്ശേരി എയർപോർട്ട് റെയില്‍വേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍ വ്യക്തമാക്കി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. 'എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്ബാശ്ശേരി എയർപോർട്ട് റെയില്‍വേ സ്റ്റേഷൻ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉറപ്പു നല്‍കി.' ജോർജ് കുര്യന്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും ...

തിരുവനന്തപുരം പോത്തൻകോട് പാഴ്സല്‍ നല്‍കാത്തതിന് പായസക്കട ഇടിച്ചു തകർത്തു...

Image
പോത്തൻകോട് പാഴ്സല്‍ നല്‍കാത്തതിന്റെ പേരില്‍ വാഹനം ഇടിച്ചു കയറ്റി പായസക്കട തകർത്തെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച്‌ പോലീസ്. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച്‌ തകർത്തത്. സംഭവത്തില്‍ കാറിന്റെ നമ്ബർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപം റോഡ് സൈഡില്‍ പായസ കച്ചവടം നടത്തിവന്ന കിയോസ്കിലാണ് കാറ് ഇടിച്ചു കയറ്റിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. പായസക്കട തകർത്തതിനുശേഷം കാർ നിർത്താതെ പോയെന്നാണ് പരാതി. വെള്ള സ്കോർപ്പിയോയിലെത്തിയ രണ്ടുപേരാണ് പായസത്തിൻ്റെ പാഴ്സല്‍ ചോദിച്ചത്. പാഴ്സല്‍ തീർന്നുപോയെന്ന് അറിയിച്ചതോടെ, ഇവർ വാഹനമെടുത്ത് കിയോസ്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കടയിലുണ്ടായിരുന്ന റസീനയുടെ മകൻ യാസീൻ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കട തകർക്കുകയും ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം അക്രമികള്‍ നിർത്താതെ വാഹനം ഓടിച്ച്‌ രക്ഷപ്പെട്ടു. തുടർന്ന് റസീന പോത്തൻകോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വാഹന നമ്ബർ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണവും ആരംഭിച്ചു. ...

തുലാവർഷം കനക്കുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയെന്ന് കാലാവസ്ഥ വകുപ്പ്...

Image
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിപ്പിച്ചു. മുന്നറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും ഒക്ടോബർ 20 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 21 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 22 ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുണ്ട്...

പത്തനംതിട്ടയില്‍ സ്വര്‍ണ്ണ മോഷണത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു...

Image
പത്തനംതിട്ട ജില്ലയെ ഞെട്ടിച്ച സ്വർണ മോഷണശ്രമത്തിനിടെയുള്ള അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. പത്തനംതിട്ട കീഴ്‌വായ്‌പൂർ സ്വദേശിനി ലതാകുമാരി (61) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു ഇവർ. ഈ മാസം ഒക്ടോബർ 9-നാണ്. പോലീസ് ക്വാർട്ടേഴ്സില്‍ താമസിക്കുന്ന സുമയ്യ എന്ന യുവതി അതിക്രമം നടത്തിയത്. അയല്‍ക്കാരിയായ ലതാകുമാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സുമയ്യ സ്വർണം മോഷ്ടിച്ച ശേഷം വീട്ടമ്മയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരിയായ സുമയ്യയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഹരി വിപണിയിലെ കനത്ത നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് താൻ മോഷണം ആസൂത്രണം ചെയ്തതെന്നും തുടർന്ന് വീട്ടമ്മയെ ആക്രമിച്ചതെന്നും സുമയ്യ പോലീസിന് മൊഴി നല്‍കി. മോഷണ ശ്രമത്തിനിടെയുണ്ടായ ഈ അതിക്രമം പ്രദേശവാസികളില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ലതാകുമാരിയുടെ മരണത്തോടെ കേസ് കൊലപാതകമായി മാറും...

മകളുടെ വിവാഹത്തിന് ഒരുമാസം ശേഷിക്കെ കരുതിവച്ച സ്വര്‍ണവും പണവുമായി അച്ഛന്‍ മുങ്ങി. കാനഡയില്‍ ജോലിയുള്ള കാമുകിയെ വിവാഹം കഴിച്ചു...

Image
മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണവും പണവുമായി പിതാവ് കാമുകിക്ക് ഒപ്പം മുങ്ങി. മകളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവിനെ കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി. പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാന്‍ ഇയാള്‍ തയാറായില്ല. എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. സ്വര്‍ണവും പണവും ചേര്‍ത്ത് വിവാഹത്തിനായി സൂക്ഷിച്ചുവച്ചിരുന്ന 5 ലക്ഷത്തോളം രൂപയാണ് ഇയാള്‍ കൊണ്ടുപോയത്. വിവാഹത്തിന് ഇനി ഒരുമാസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ നിശ്ചയിച്ച പ്രകാരം യുവതിയെ വിവാഹം കഴിക്കാന്‍ തയാറാണന്ന് വരന്‍ അറിയിച്ചു. വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യര്‍ഥന അംഗീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇത് പിതാവ് അംഗീകരിച്ചു. ഇയാള്‍ക്കൊപ്പം കൂടിയ സ്ത്രീക്ക് കാനഡയില്‍ ഭര്‍ത്താവുണ്ടെന്നാണ് വിവരം. കമിതാക്കള്‍ തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍വെച്ച്‌ വിവാഹിരായെന്നും പൊലീസ് പറയുന്നു...

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു, പ്രതിയെ തിരിച്ചറിയാനാകാതെ യുവതി...

Image
തലസ്ഥാന നഗരത്തില്‍ യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. ഐടി ജീവനക്കാരിയായ യുവതിയെ വ്യാഴാഴ്ച രാത്രിയാണ് അവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചത്. സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം തനിക്ക് നേരെ അതിക്രമം കാണിച്ച ആളെ യുവതിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെയോടെയാണ് ഹോസ്റ്റല്‍ മുറിയിലേക്ക് അജ്ഞാതന്‍ അതിക്രമിച്ച്‌ കയറിയത്. ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. പ്രതിയുടെ അതിക്രമത്തിനിടെ പെണ്‍കുട്ടി ഇയാളെ തള്ളി മാറ്റുകയും തുടര്‍ന്ന് അയാള്‍ ഇറങ്ങി ഓടുകയും ചെയ്തു.രാത്രിയില്‍ ഭയം കാരണം കുട്ടി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. രാവിലെയാണ് സംഭവത്തെക്കുറിച്ച്‌ ഹോസ്റ്റല്‍ അധികൃതരോട് പെണ്‍കുട്ടി കാര്യം പറഞ്ഞത്. തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയയാക്കിയതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്...

കാസർകോട് ബേത്തൂർപാറയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ മറിഞ്ഞു. 20 കാരി മരിച്ചു...

Image
ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാ​ർ മ​റി​ഞ്ഞ് പെ​ൺ​കു​ട്ടി മ​രി​ച്ചു. കാ​സ​ർ​കോ​ട് ബേ​ത്തൂ​ർ​പാ​റ​യി​ലാ​ണ് സം​ഭ​വം. ബേ​ത്തൂ​ര്‍​പാ​റ ത​ച്ചാ​ര്‍​കു​ണ്ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ മ​ക​ള്‍ മ​ഹി​മ​യാ​ണ് (20) മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ മ​ഹി​മ​യെ ക​ണ്ട​ത്. അ​മ്മ വ​ന​ജ​യും സ​ഹോ​ദ​ര​ന്‍ മ​ഹേ​ഷും ചേ​ർ​ന്ന് മ​ഹി​മ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​ടി​മ​രു​തി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ പ​ടി​മ​രു​തി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കാ​സ​ർ​ഗോ​ഡ് ചെ​ർ​ക്ക​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൂ​ങ്ങി​യ​തി​നാ​ലാ​ണോ കാ​ർ അ​പ​ക​ട​മാ​ണോ മ​ഹി​മ​യു​ടെ മ​ര​ണ​കാ​ര​ണം എ​ന്ന് വ്...

കൗമാരക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മെറ്റ. 18 വയസ്സിൽ താഴെയുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങളിൽ പി.ജി-13 റേറ്റിങ് നടപ്പിലാക്കും...

Image
ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മെറ്റാ പ്ലാറ്റ്‌ഫോംസ്. 18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ ഇനിമുതൽ പി.ജി-13 സിനിമാ റേറ്റിങ്ങിന് സമാനമായ ഉള്ളടക്ക നിലവാരം നടപ്പിലാക്കും. ദോഷകരമായ ഉള്ളടക്കങ്ങളിലേക്ക് കൗമാരക്കാർ കടന്നുചെല്ലുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നയം ആദ്യം യു.എസ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ പരീക്ഷിക്കാനാണ് തീരുമാനം. കൗമാരക്കാർക്ക് അവരുടെ അക്കൗണ്ടുകളിൽ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമായിരിക്കും. കൂടാതെ, മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്നതിനായി "സ്റ്റിക്റ്റർ" (ലിമിറ്റഡ് കണ്ടൻ്റ്) എന്ന പുതിയ ക്രമീകരണവും അവതരിപ്പിച്ചിട്ടുണ്ട്. ഈ സെറ്റിംഗ്സ് ഓൺ ചെയ്യുമ്പോൾ, ഫിൽട്ടർ ചെയ്ത പോസ്റ്റുകൾ കാണാനോ ഷെയർ ചെയ്യാനോ അഭിപ്രായങ്ങൾ രേഖപ്പെടുത്താനോ കൗമാരക്കാർക്ക് കഴിയില്ല. ലൈംഗിക ചിത്രങ്ങൾ, നഗ്നത, അപകടകരമായ സ്റ്റണ്ടുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾ കൗമാരക്കാരുടെ അക്കൗണ്ടുകളിൽ നിന്ന് ഒഴിവാക്കും. കൗമാരക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചേക്കാനുള്ള സാധ്യത ക...

ആദ്യ ഭര്‍ത്താവ് മരിച്ചപ്പോള്‍ വീണ്ടും വിവാഹം. രണ്ടാം ഭര്‍ത്താവും മരിച്ചപ്പോള്‍ കൂടെ കൂടിയത് വാഗമണ്ണിലെ ഹോട്ടല്‍ ജീവനക്കാരൻ. ഒമ്ബതാം ക്ലാസുകാരിയുടെ പ്രസവത്തിന് പിന്നില്‍ അമ്മയുടെ സുഹൃത്ത്...

Image
കൊല്ലത്ത് ഒമ്ബതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അമ്മയോടൊപ്പം കഴിയുന്നയാളെ പൊലീസ് പിടികൂടി. കുട്ടിയെ ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടല്‍ ജീവനക്കാരനാണ്. അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവും മരിച്ചതോടെ രണ്ട് വര്‍ഷമായി പ്രതി പെണ്‍കുട്ടിയുടെ മാതാവിനൊപ്പം ആണ് താമസം. അമ്മ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. അതിനാല്‍, അമ്മ മിക്ക ദിവസങ്ങളിലും വീട്ടിലുണ്ടാകാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വാഗമണ്ണില്‍ നിന്ന് പിടിയിലായ പ്രതിയെ കടയ്ക്കല്‍ പൊലീസിന് കൈമാറും.