ഇടുക്കി അണക്കെട്ട് തുറക്കുന്നത് അഞ്ചാം തവണ. 1981 ഒക്‌ടോബര്‍ 29, 1992 ഒക്‌ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്പത്, ഒക്‌ടോബര്‍ ആറ് എന്നീ തീയതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല. ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്നതിനെത്തുടര്‍ന്നാണ് ഇത്തവണയും ഡാം തുറക്കുന്നത്. കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച് ഡാം, കുളമാവ് ചെറുതോണിഎന്നിങ്ങനെ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇതില്‍ ആര്‍ച് ഡാമിന് ഷട്ടറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്റെ ഷട്ടറാണ് തുറക്കുക. വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തും. അവിടെനിന്ന് നേര്യമംഗലം വഴി ഭൂതത്താന്‍കെട്ട് അണക്കെട്ടിലൂടെ കീരമ്പാറ, കോടനാട്, മലയാറ്റൂര്‍, കാലടി, ആലുവ, ഏലൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലെത്തും. 1981 ഒക്‌ടോബര്‍ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്‌ടോബര്‍ 12 മുതല്‍ അഞ്ച് ദിവസം തുറന്നു. 26 വര്‍ഷത്തിന...