Posts

Showing posts from October, 2025

ഹെവി ഡ്രൈവര്‍മാര്‍ക്ക് റോഡിലെ കാഴ്ച മറയില്ല. ഇന്നു മുതല്‍ ബ്ലൈൻഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം. ലംഘിച്ചാല്‍ 1000 രൂപ പിഴ...

Image
സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. കാല്‍  നടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്‌പോട്ടില്‍ ഇരുചക്രവാഹന യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടമരണങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് ഈ തീരുമാനം. അടുത്ത കാലത്തുണ്ടായ ഭൂരിഭാഗം അപകടങ്ങളും വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ച എത്താത ബ്ലൈൻഡ് സ്‌പോട്ടില്‍ വച്ചാണ് സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റ് 8 ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ) യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിർദേശം ലംഘിച്ചാല്‍ മോട്ടോർ വാഹന വകുപ്പ് ആയിരം രൂപ പിഴയീടാക്കും.  സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകള്‍, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങള്‍, കോണ്‍ട്രാക്‌ട് കാരിയേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ എന്നിവയ്ക്ക് ഇന്നു മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകള്‍ നിർബന്ധമാണ്. വാഹന ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകള്‍, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത...

രാത്രിയില്‍ ഉണര്‍ന്നപ്പോള്‍ പ്രായ പൂര്‍ത്തിയാകാത്ത മകളുടെ മുറിയില്‍ നാല് ആണ്‍സുഹൃത്തുക്കള്‍. നേത്രാവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Image
ബംഗളൂരുവില്‍ പ്രണയബന്ധം എതിർത്ത അമ്മയെ പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. 34കാരിയായ നേത്രാവിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകള്‍ക്കൊപ്പമായിരുന്നു താമസം. പെണ്‍കുട്ടിയും 4 ആണ് സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്.  പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. ഒരു ഏഴാം ക്ലാസുകാരനും പ്രതികള്‍ക്കൊപ്പമുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകളുടെ 17കാരനായ കാമുകനും സുഹൃത്തുക്കളും സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. നേത്രാവതി കാമുകനെ വഴക്ക് പറയുകയും വീട്ടില്‍ ഇനി വരരുതെന്ന് പറയുകയും ചെയ്തു എന്നാല്‍ കഴിഞ്ഞ ദിവസം മകളുടെ നിർദേശപ്രകാരം രാത്രിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി. തുടർന്ന് നേത്രാവതിയെ തുണി ഉപയോഗിച്ച്‌ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി. പെണ്‍കുട്ടി കാമുകനൊപ്പം പോകുകയും ചെയ്തു മകള്‍ കാമുകനൊപ്പം പോയ ദുഃഖത്തില്‍ നേത്രാവതി ആത്മഹത്യ ചെയ്തുവെന...

പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് താല്‍ക്കാലിക ഗാലറി തകര്‍ന്നു വീണ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്...

Image
സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മ വാർഷിക പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ഗാലറി തകർന്ന് അപകടം. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിലെ ഗാലറിയാണ് തകർന്നത്. അപകടത്തില്‍ വിദ്യാർഥികള്‍ക്ക് പരിക്കേറ്റു. സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ താല്‍ക്കാലികമായി നിർമ്മിച്ച ഗ്യാലറിയാണ് തകർന്നത് ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ഇവിടെയുണ്ടായിരുന്ന എൻസിസി- എൻഎസ്‌എസ് വിദ്യാർഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിസാര പരിക്കുകള്‍ മാത്രമേ വിദ്യാർഥികള്‍ക്കുള്ളു എന്നാണ് വിവരം...

വസ്തു പോക്കു വരവ് ചെയ്യാന്‍ മദ്യവും പണവും കൈക്കൂലിയായി വാങ്ങി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും...

Image
വസ്തു പോക്കുവരവ് ചെയ്തുനല്‍കുന്നതിന് മദ്യവും പണവും കൈക്കൂലിയായി വാങ്ങിയ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും.  വില്ലേജ് ഓഫീസറായിരിക്കെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പാലാ ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഏറ്റുമാനൂര്‍ എല്ലുകുന്നേല്‍ പി.കെ. ബിജുമോനെയാണ് അഴിമതിനിരോധന നിയമപ്രകാരം കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്.  2015ല്‍ ഇദ്ദേഹം വില്ലേജ് ഓഫിസറായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. പുലിയന്നൂര്‍ സ്വദേശികളായ ദമ്ബതിമാരുടെ പേരിലുള്ള കിടങ്ങൂര്‍ വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള സ്ഥലത്തിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് ഇവര്‍ അന്ന് അവിടെ വില്ലേജ് ഓഫീസറായിരുന്ന ബിജുമോനെ സമീപിച്ചത്. പത്ത് സെന്റാണ് പോക്കുവരവ് ചെയ്യേണ്ടിയിരുന്നത്. കൈക്കൂലിയായി 3000 രൂപയും, ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയാണ് പ്രതി വിജിലന്‍സ് പിടിയിലായത്. രണ്ടാം പ്രതിയായിരുന്ന വില്ലേജ് അസിസ്റ്റന്റ് ടി.എം. ഏബ്രഹാം കേസിന്റെ വിചാരണവേളയില്‍ മരിച്ചു. മദ്യവും കൈക്കൂലിയും പലതവണ ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ ...

കോട്ടയം വൈക്കത്ത് കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു, കൊട്ടാരക്കരയിലെ യുവഡോക്‌ടര്‍ക്ക് ദാരുണാന്ത്യം...

Image
വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമല്‍ സൂരജാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലില്‍ മറിഞ്ഞുകിടക്കുന്നത് കണ്ടത്.  നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ കൊട്ടാരക്കരയില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്നു അമല്‍. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറില്‍ അമലിനെകൂടാതെ വേറെയാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്...

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡില്‍ അപകടത്തിലല്‍പ്പെട്ട് രക്തത്തില്‍ കുളിച്ച്‌ കിടന്ന വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ...

Image
#കോട്ടയം #നാഗമ്പടം ബസ് സ്റ്റാൻഡില്‍ അപകടത്തിലല്‍പ്പെട്ട് രക്തത്തില്‍ കുളിച്ച്‌ കിടന്ന വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. #ആവേ_മരിയ ബസിലെ ജീവനക്കാരായ ഡ്രൈവർ ശ്രീജിത്ത് , ടോണി രഞ്ജിത്ത് അരുണ്‍് ഗോപി, ജോസൂട്ടി എന്നിവരാണ് അപകടത്തില്‍പ്പെട്ട് നാഗമ്ബടം സ്റ്റാൻഡിനുള്ളില്‍ കിടന്ന വയോധികന് രക്ഷകരായി മാറിയത്. #വാകത്താനം സ്വദേശിയായ മധുസൂധനനാണ് കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡില്‍ പരിക്കേറ്റ് കിടന്നത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എറണാകുളം റൂട്ടില്‍ സർവീസ് നടത്തുന്ന ആവേ മരിയ ബസിലെ ജീവനക്കാർ ബസ് കഴുകിയ ശേഷം സ്റ്റാൻഡിനുള്ളിലേയ്ക്കു കയറി വരുമ്ബോഴാണ് നാഗമ്ബടം പള്ളിയുടെ ഭാഗത്ത് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ വയോധികനെ കണ്ടത്. രക്തം വാർന്ന് കിടക്കുന്ന നിലയില്‍ ഇദ്ദേഹത്തെ കണ്ടതോടെ ബസ് ജീവനക്കാർ ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ രംഗത്ത് എത്തി. ഉടൻ തന്നെ ആവേ മരിയ ബസിലെ ജീവനക്കാർ മാനേജരായ മനുവിനെ വിളിച്ച്‌ ഇദ്ദേഹത്തെ ബസില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് അനുവാദം തേടി. മനു അനുവാദം നല്‍കിയതോടെ ജീവനക്കാർ ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ബസില്‍ ആശുപത്രിയിലേയ്ക്കു എത്...

ആഹാരം നല്‍കിയില്ല, തിളച്ച വെള്ളം സ്വകാര്യ ഭാഗത്ത് ഒഴിച്ചു. ആറുവയസുകാരിയെ കൊന്ന അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം...

Image
കോഴിക്കോട്ട് ആറുവയസുകാരി അദിതി എസ് നമ്ബൂതിരിയെ ക്രൂര ശാരീരിക പീഡനത്തിന് വിധേയയാക്കിയും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. സുബ്രഹ്മണ്യൻ നമ്ബൂതിരി, റംല ബീഗം (ദേവിക അന്തർജനം) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികള്‍ രണ്ടുലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഇരുവർക്കുമെതിരെ ഹൈക്കോടതി കൊലക്കുറ്റം ചുമത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷൻസ് കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. വിചാരണക്കോടതി പ്രതികളെ യഥാക്രമം രണ്ടുംമൂന്നും വർഷ തടവിനാണ് ശിക്ഷിച്ചത്. ഇതിനെതിരെ സർക്കാരാണ് അപ്പീല്‍ നല്‍കിയത്. പെണ്‍കുട്ടിയുടെ സഹോദരന്റെ മൊഴി പരിഗണിക്കുമ്ബോള്‍ കൊലക്കുറ്റം ചുമത്താൻ മതിയായ തെളിവുണ്ടെന്നും ഹൈക്കോടതി വിലയിരുത്തുകയായിരുന്നു. ജസ്റ്റിസുമാരായ വി രാജാവിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. 2013 ഏപ്രില്‍ 29നാണ് തിരുവമ്ബാടി തട്ടേക്കാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്ബൂതിരിയുടെ ആദ്യവിവാഹത്തിലെ മകള്‍ അദിതി ക്രൂരമായി കൊല്ലപ്പെടുന്നത്. പത്ത...

2026 ലെ സംസ്ഥാന പൊതു അവധിദിനങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു...

Image
2026-ലെ സംസ്ഥാന പൊതു അവധിദിനങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്‌സ് ആക്‌ട് പ്രകാരമുള്ള അവധികളില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടെ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.  അവധി ദിനങ്ങള്‍... ജനുവരി രണ്ട് മന്നം ജയന്തി, ജനുവരി 26 റിപ്ലബ്ലിക് ദിനം, മാർച്ച്‌ 20 റംസാൻ, ഏപ്രില്‍ രണ്ട് പെസഹാ വ്യാഴം, ഏപ്രില്‍ മൂന്ന് ദുഃഖ വെള്ളി, ഏപ്രില്‍14 അംബേദ്കർ ജയന്തി, ഏപ്രില്‍15 വിഷു, മേയ് 1 മേയ്ദിനം, മേയ് 27 ബക്രീദ്, ജൂണ്‍ 25 മുഹറം, ഓഗസ്റ്റ് 12 കർക്കടകവാവ്, ഓഗസ്റ്റ്15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി, സെപ്റ്റംബർ നാല് ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി, ഡിസംബർ 25 ക്രിസ്‌മസ്. ഞായറാഴ്ചകളിലെ അവധി ദിനങ്ങള്‍... പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ അഞ്ച് ഈസ്റ്റര്‍, നവംബര്‍ എട്ട് ദീപാവലി എന...

കോട്ടയത്ത് അവകാശികളെ കാത്ത് ബാങ്കുകളില്‍138 കോടി രൂപ. രേഖകളുണ്ടെങ്കില്‍ കയ്യില്‍ ലഭിക്കും...

Image
ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയില്‍ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്.  ഇത്തരം അക്കൗണ്ടുകള്‍ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. പത്തുവർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. നിക്ഷേപകർ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളില്‍ ഇടപാടുകള്‍ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച്‌ അറിവുണ്ടാവില്ല. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികള്‍ക്കോ തിരിച്ചുനല്‍കാനായി 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്ബ് കോട്ടയത്ത് നവംബർ മൂന്നിന് സംഘടിപ്പിക്കും. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ക്യാമ്ബിലെത്തുന്നവരുടെ കൈയ്യിലുണ്ടായിരിക്കണം. ലിഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്ത...

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്നോട്ട്. സിപിഐയ്ക്ക് വഴങ്ങി സിപിഎം, ധാരണപത്രം മരവിപ്പിക്കും...

Image
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കും. പദ്ധതിയില്‍ മാറ്റം ആവശ്യപ്പെടും എന്നാണ് വിവരം. സിപിഐ മുന്നോട്ട് വെച്ച ഉപാധികള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മാനദണ്ഡങ്ങളില്‍ ഇളവ് വേണം എന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. അതേസമയം നവംബര്‍ 2 ന് എല്‍ഡിഎഫ് യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കരാര്‍ മരവിപ്പിക്കാന്‍ കത്ത് നല്‍കിയാലും അന്തിമ തീരുമാനം കൈക്കൊള്ളുക. അതേസമയം സിപി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരുവരുടേയും ഫോണ്‍ സംഭാഷണം. മുഖ്യമന്ത്രി സിപിഐ നേതാക്കളെ വിളിച്ച്‌ പുതിയ തീരുമാനം വിശദീകരിക്കും. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ...

കോള്‍ വിളിക്കുന്നയാളുടെ പേര് ഇനി സ്‌ക്രീനില്‍ എഴുതി കാണിക്കും. പരീക്ഷണം അടുത്തയാഴ്ച്ച മുതല്‍...

Image
ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (DOT) മൊബൈല്‍ സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്നാണ് ഉത്തരവ്. അധികം വൈകാതെ ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മൊബൈല്‍ വഴിയുള്ള തട്ടിപ്പ് ഒരുപരിധി വരെ കുറയ്ക്കാന്‍ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രതീക്ഷ. കോളിംഗ് നെയിം പ്രസന്റേഷന്‍ (CNAP) എന്നു പേരിട്ടിരിക്കുന്ന പരിഷ്‌കാരത്തിനായി കഴിഞ്ഞ കുറെവര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തി വരികയായിരുന്നു. രാജ്യത്തെ 4ജി നെറ്റ് വര്‍ക്കുകളിലാകും തുടക്കത്തില്‍ ഈ സൗകര്യം ഉണ്ടാകുക. ആദ്യഘട്ടത്തില്‍ 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. ടെക്‌നിക്കല്‍ ബുദ്ധിമുട്ട് കാരണമാണിത്. അടുത്ത ഘട്ടത്തില്‍ 2 ജി സിം ഉപയോഗിക്കുന്നവര്‍ക്കും സേവനം ലഭ്യമാക്കാനാണ് നീക്കം. സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം... ഏഴു ദിവസത്തിനുള്ളില്‍ പൈലറ്റ് പദ്ധതി തുടങ്ങണ...

കൊച്ചിയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റ്, അറബിക്കടലിന് മുകളിലൂടെ സഞ്ചരിക്കവേ 34കാരന് ഹൃദയാഘാതം, രക്ഷകരായി മലയാളി നഴ്സുമാര്‍...

Image
യുഎഇയിലേക്കുള്ള വിമാന യാത്രക്കിടെ ഹൃദയാഘാതമുണ്ടായ തൃശൂർ സ്വദേശിക്ക് രക്ഷകരായി മലയാളി നഴ്സുമാർ. അബുദാബിയിലേക്കുള്ള യാത്രക്കിടെയാണ് 34 കാരന് ഹൃദയാഘാതമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്ത് ജീസ് (26), ചെങ്ങന്നൂർ സ്വദേശി അജീഷ് നെല്‍സണ്‍ (29) എന്നിവരാണ് സിപിആർ ഉള്‍പ്പടെ നല്‍കി യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ചത്. ഒക്ടോബർ 13-ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3L 128 വിമാനത്തിലേറിയ യുവ നേഴ്സുമാരായ വയനാട്ടുകാരൻ അഭിജിത്ത് ജീസിന്റെയും ചെങ്ങന്നൂർ സ്വദേശി അജീഷ് നെല്‍സൻറെയും മനസ്സ് നിറയെ യുഎഇയിലെ പുതിയ തുടക്കത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളുമായിരുന്നു. ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര വിമാനയാത്ര. യുഎഇ യിലെ റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങിന്റെ ഭാഗമായ റെസ്പോണ്‍സ് പ്ലസ് മെഡിക്കലില്‍ (ആർപിഎം) രജിസ്റ്റേർഡ് നേഴ്സായി ജോലി തുടങ്ങാനുള്ള യാത്ര. എന്നാല്‍, ആദ്യ യാത്ര തന്നെ അഭിമാന യാത്രയായ കഥയാണ് ഇരുവർക്കും പറയാനുള്ളത്. പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലില്‍ സ്ഥാപകനും ബോർഡ് മെമ്ബറുമായ റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ് യ...

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. പോലീസ് കേസടുത്തു...

Image
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂര്‍ ചാമക്കാല കന്നവെട്ടിയില്‍ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷന്‍ (49)അണ് മരിച്ചത്. ഇന്നലെ ഗൈനകോളജി വിഭാഗത്തില്‍ ഡി ആന്‍ഡ് സി പരിശോധനക്കായി രാവിലെ ആറു മണിക്ക് എത്തിയതായിരുന്നു ശാലിനി. ബി.പിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. മകളോടപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയ ശാലിനി ഗൈനകോളജി വിഭാഗത്തില്‍ എത്തുകയും ഗുളിക നല്‍കിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയില്‍ ആകുകയും ചെയ്തു. പിന്നീട് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ചലനമില്ലാതെ കിടന്ന ശാലിനി പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരണപ്പെട്ടതെന്ന് ബന്ധുക്കളുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസ് എടുത്തു...

മോൻത ചുഴലിക്കാറ്റ് ഇന്ന് കരതൊടും. സംസ്ഥാനത്ത് മഴ ശക്തമാകും, ഏഴിടത്ത് യെല്ലോ അലേര്‍ട്ട്...

Image
മോൻത ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞദിവസങ്ങളിലേതിന് സമാനമായി ശക്തമായ മഴയാണ് ഇന്നും പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലേർട്ട് 28 - 1 0- 2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകു...

പ്രാര്‍ത്ഥനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. പ്രാര്‍ത്ഥനാലയത്തിനുമുന്നില്‍ ഇരയായവരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും...

Image
പ്രാര്‍ത്ഥനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച്‌ മുണ്ടക്കയം ചെളികുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇഷ്ടാലയ പ്രാര്‍ത്ഥനാലയത്തിലേക്ക് ഇരയായവര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.  പ്രാര്‍ത്ഥനയുടെ മറവില്‍ നടന്നത് വന്‍ തട്ടിപ്പാണെന്നും ഒട്ടേറെ പേരുടെ സ്വര്‍ണ്ണവും പണവും പ്രാര്‍ത്ഥനാലയം നടത്തിപ്പുകാര്‍ തട്ടിയെടുത്തതായും ചിലരുടെ സ്ഥലത്തിന്റ അധാരം വാങ്ങി ബാങ്കില്‍ നിന്ന് ലോണ്‍ എടുപ്പിച്ചുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. കെഎസ്‌എഫ്‌ഇയില്‍ നിന്ന് ചിട്ടിക്ക് വസ്തു ജാമ്യംനിര്‍ത്തിയ ശേഷം പ്രാര്‍ത്ഥനാലയം നടത്തിപ്പുകാര്‍ പണം അടക്കാതിരുന്നതായും ആരോപണമുണ്ട്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഈ സ്ഥാപനത്തിന്റ നടത്തിപ്പുകാര്‍ തട്ടിയെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം...

സ്‌കൂട്ടര്‍ ഇന്നോവയുമായി കൂട്ടിയിടിച്ച്‌ വൻ അപകടം. ഇടിയുടെ ആഘാതത്തില്‍ വണ്ടി തവിടുപൊടിയായി. കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം...

Image
കോട്ടയം പൊൻകുന്നം മേഖലയില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശി അനൂപ് രവിയാണ് (27) മരണപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

പണിതീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു. മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം...

Image
 കോട്ടയം പുതുപ്പള്ളിയില്‍ നടക്കുന്ന വികസന സദസിന് മുന്നില്‍ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പണി പൂർത്തിയാവാത്ത മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് അംഗീകരിക്കാൻ കഴിയില്ല. തർക്കത്തിനില്ല. പ്രതിഷേധം മാത്രമാണ് അറിയിക്കുന്നത്. പ്രതിഷേധം രേഖപ്പെടുത്തുക എന്നത് അനിവാര്യമാണ്. അഞ്ചുവർഷമായി ഒന്നും ചെയ്യാത്ത കെട്ടിടമാണ് മിനി സിവില്‍ സ്റ്റേഷൻ. അതില്‍ പിതാവിൻ്റെ പേരിടുന്നത് അനുവദിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു...

കൊല്ലത്ത് കുഴിമന്തി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആണ്‍കുട്ടിയെ കൊണ്ടുപോയി. സ്കൂള്‍ വിദ്യാ‍ര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52കാരൻ പിടിയില്‍...

Image
സ്കൂള്‍ വിദ്യാ‍ർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52 കാരൻ പിടിയില്‍. കരുനാഗപ്പള്ളി ആലുംകടവ് മരുസൗത്ത് കോയിത്തറ മേക്കതില്‍ രാജുവാണ് അറസ്റ്റിലായത്. സ്കൂളിലേക്ക് പോകുകയായിരുന്ന ആണ്‍കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ വിളിച്ച്‌ കൊണ്ടുപോയത്. റോഡിലൂടെ നടന്നു പോകുന്നതിനിടെ കുഴിമന്തി കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന് രാജു കുട്ടിയോട് ചോദിച്ചു. കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതോടെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വാഭാവികത അനുഭവപ്പെട്ടു. തുട‍ർന്ന് മാതാപിതാക്കള്‍ കാര്യം ആരാഞ്ഞപ്പോഴാണ് കുട്ടി പീഡനം വെളിപ്പെടുത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്...

ക്ഷേമ പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 27 മുതല്‍...

Image
ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകളാണ് വിതരണത്തിനെത്തുന്നത്. പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 27ന് ആരംഭിക്കുമെന്ന് കാണിച്ച്‌ ധനകാര്യമന്ത്രിയുടെ ഓഫീസും പ്രസ്താവനയിറക്കി. പെന്‍ഷന്‍ ഉയരുമോ? സംസ്ഥാനത്തെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇത്തവണ പെന്‍ഷന്‍ സംഖ്യയില്‍ മാറ്റങ്ങളില്ല, എല്ലാവര്‍ക്കും 1,600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം പേരുടെ പണം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. ബാക്കിയുള്ളവരുടേത് സഹകരണ ബാങ്കുകള്‍ വഴി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കൈമാറും. ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. 8.46 ലക്ഷം പേര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്. ഇവരുടെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായുള്ള 24.21 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി അടിസ്ഥാനത്തില്‍ അനുവദിച്ചു. കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനത്തിലൂടെ ഗുണഭോക്താക്കളുടെ ബാങ...

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ അച്ഛനേയും മകനേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

Image
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ അച്ഛനേയും മകനേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖില്‍ എന്നിവരാണ് മരിച്ചത്.  ഇരുവരെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടക്കുകയാണ്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട് പേരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മറ്റ് കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുമില്ല. അയല്‍വാസികള്‍ ആണ് ഇരുവരുടേയും മ‍ൃതദേഹം ആദ്യം കണ്ടത്. ഇരുവരെയും പുറത്തേക്ക് കാണാതായതോടെ സംശയം തോന്നി വീടിന്റെ ഉള്ളില്‍ കയറി നോക്കുമ്ബോളാണ് സംഭവം കണ്ടത്. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി...

സാമൂഹിക പ്രവര്‍ത്തകരെ സ്‌മരിച്ച്‌ രാഷ്‌ട്രപതി...

Image
ശ്രീനാരായണ ഗുരുവും പി.എന്‍. പണിക്കരും ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക സംഭാവനകളും മുന്നേറ്റങ്ങളും സ്‌മരിച്ചു രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. സെന്റ്‌ തോമസ്‌ കോളജ്‌ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുമ്ബോഴായിരുന്നു ശ്രദ്ധേയ പരാമര്‍ശങ്ങള്‍. വിദ്യാ വെളിച്ചം വ്യക്‌തിപരവും സാമൂഹികവുമായ വളര്‍ച്ചയ്‌ക്കു വഴിയൊരുക്കുന്നുവെന്നു പഠിപ്പിച്ചയാളാണു ശ്രീനാരായണ ഗുരു. തൊട്ടുകൂടായ്‌മ അകറ്റിയ വെളിച്ചമായി മാറിയ വൈക്കം സത്യഗ്രഹം നൂറു വര്‍ഷം മുമ്ബ്‌ നടന്ന മണ്ണാണിത്‌. രാജ്യത്തെ ആദ്യകാല അച്ചടിയന്ത്രം സ്‌ഥാപിച്ച ഇതേ ജില്ലയിലും സാക്ഷരതയിലും മുന്നിലെത്തിയത്‌. ലളിതമെങ്കിലും ശക്‌തമായ സന്ദേശം പകരുന്ന വായിച്ചു വളരുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പി.എന്‍.പണിക്കരെയും മറക്കാനാവില്ല. സാധാരണ പശ്‌ചാത്തലത്തില്‍ നിന്നു രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ കെ.ആര്‍. നാരായണന്‍, കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായിരുന്ന ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍, ജിമ്മി ജോര്‍ജ്‌ എന്നിവരെയും രാഷ്‌ട്രപതി തന്റെ വാക്കുകളിലൂടെ അനുസ്‌മരിച്ചപ്പോള്‍ വേദിയും സദസും സന്തോഷത്തോടെ പങ്കാളികളാ...

രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നു ചോക്ലേറ്റ് കിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍. രാഷ്ട്രപതിയുടെ തലോടലേറ്റ് ജഹനാര ജെസ്. ലാളിത്യം കൊണ്ടു ജനങ്ങളെ അമ്ബരപ്പിച്ചു രാഷ്പ്രതി ദ്രൗപതി മുര്‍മു...

Image
ലാളിത്യം കൊണ്ടു ജനങ്ങളെ അമ്ബരപ്പിച്ചു രാഷ്പ്രതി ദ്രൗപതി മുര്‍മു. കുമരകം സന്ദര്‍ശനം കഴിഞ്ഞു കോട്ടയത്തേക്കു മടങ്ങുന്ന വഴി രാഷ്ട്രപതി ചന്തക്കവലയില്‍ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങിയത് അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനു മുന്‍പായി വന്‍ജനകൂട്ടം റോഡിന്റെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. അവിടെ കൂടി നിന്ന ആളുകളെ കൈ വീശി കാണിച്ചു നടക്കുന്നതിനു ഇടയില്‍ അവിടെ നിന്ന കുട്ടികളെ കണ്ടപ്പോള്‍ ആരുടെ അടുത്തേക്കു ചെന്നു പേര് ചോദിക്കുകയും കുട്ടികള്‍ക്കു ചോക്ലേറ്റ് സമ്മാനിച്ചു. ജഹനാരയെ കണ്ടപ്പോള്‍ കവിളില്‍ തലോടലും ഒപ്പം ചോക്ലേറ്റ് സമ്മാനവുമായി നല്‍കി.   അവിചാരിതമായി ഇന്ത്യന്‍ പ്രസിഡിന്റിനെ കണ്ടതും സ്‌നേഹത്തോടെ ഉള്ള തലോടല്‍ കിട്ടിയതിന്റെ സന്തോഷത്തിലാണു കുമരകം പുതിയകാവ് ചെമ്ബകശേരിയില്‍ ജെസിന്റെയും മീനുവിന്റെയും മകള്‍ ജഹനാര. ജഹനാരയക്ക് ഒട്ടും വിശ്വസിക്കാനായില്ല രാഷ്ട്രപതിയുടെ തലോടല്‍ ഏറ്റുവെന്ന്. കൈകൂപ്പി യാത്രപറഞ്ഞ് അല്‍പസമയത്തിനു ശേഷം രാഷ്ട്രപതി കാറില്‍ കയറി കോട്ടയത്തേക്കു യാത്ര തുടര്‍ന്നു. പിന്നീട് ഇല്ലിക്കല്‍ കവലയില്‍ എത്തിയപ്പോള്‍ സ്‌കൂള...

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രം കുറിച്ച്‌ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം മൂന്ന് പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി...

Image
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സർക്കാർ മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സർക്കാർ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടില്‍ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. 8 അവയവങ്ങളാണ് ദാനം ചെയ്തത്. അതില്‍ ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും...

ആലപ്പുഴയിൽ ഡീസല്‍ തീര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് വഴിയിലായി. ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം. ആനവണ്ടി തള്ളിമാറ്റിയത് പോലീസുകാര്‍...

Image
ഡീസല്‍ തീർന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് വഴിയിലായതോടെ ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം. ആലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഡീസല്‍ തീർന്ന് വഴിയിലായത്. തുടക്കത്തില്‍ ബസ് തകരാറിലായതാണെന്ന് യാത്രക്കാർ കരുതിയെങ്കിലും പിന്നീട് ഡീസല്‍ തീർന്നതാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന്, സമീപത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് ഡീസല്‍ എത്തിച്ച്‌ ബസ് വീണ്ടും യാത്ര തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെട്രോള്‍ കാനില്‍ ഡീസല്‍ നിറച്ച്‌ കൊണ്ടുവരുന്നതും, പോലീസിന്റെ സഹായത്തോടെ ബസ് തള്ളി മാറ്റുന്നതും ഇതില്‍ കാണാം...

കുട്ടികളെ കണ്ട് റോഡിലിറങ്ങി രാഷ്ട്രപതി. സ്‌കൂളില്‍ വിരിഞ്ഞ പൂക്കള്‍ നല്‍കി സ്വീകരിച്ചു. എല്ലാവരേയും നടന്ന് കണ്ട് മടക്കം....

Image
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് വര്‍ക്കല ഗവര്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. അപ്രതീക്ഷിതമായി രാഷ്ട്രപതി വാഹനം നിര്‍ത്തി പുറത്തിറങ്ങി കുട്ടികളുടെ അടുത്തേക്ക് എത്തുക ആയിരുന്നു. ശിവഗിരിയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. പാപനാശത്തെ ഹെലിപ്പാഡില്‍ ഇറങ്ങിയ ശേഷം രാഷ്ട്രപതി റോഡ് മാര്‍ഗമാണ് ശിവഗിരിയിലേക്ക് പോയത്. ഈ വഴിയാണ് വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. രാഷ്ട്പതി എത്തുന്നത് അറിഞ്ഞ് സ്‌കൂളിലെ കുട്ടികള്‍ മുഴുവന്‍ റോഡില്‍ കാത്തു നിന്നു. എന്‍സിസി കേഡറ്റുകള്‍ യൂണിഫോമിലാണ് കാത്തു നിന്നത്. സ്‌കൂളില്‍ വിരിഞ്ഞ പൂക്കളും രാഷ്ട്രപതിക്കായി കുട്ടികള്‍ കൈയ്യില്‍ കരുതിയിരുന്നു. രാഷ്ട്രപതി എത്തിയതോടെ കുട്ടികള്‍ അഭിവാദ്യം ചെയ്തു. മുന്നോട്ടു പോയ വാഹനം അപ്രതീക്ഷിതമായ നിര്‍ത്തിയത്. പിന്നാലെ രാഷ്ട്രപതി പുറത്തിറങ്ങി കുട്ടികളുടെ അടുക്കലേക്ക് നടന്ന് എത്തി. പൂക്കള്‍ നല്‍കി കുട്ടികള്‍ സ്വീകരിക്കുകയും ചെയ്തു. കുട്ടികളെ മുഴുവന്‍ നടന്നു കണ്ട് ശേഷമാണ് രാഷ്ട്പതി യാത്ര തുടര്‍ന്നത്. ഏറെ സന്തോഷത്തോടെ കുട്ടികള്‍ യാത്ര അയക്കുകയും ചെയ്തു...

പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വൈകുന്നേരം കോട്ടയത്ത് എത്തും. പാലാ, കുമരകം ഭാഗങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി...

Image
രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് കോട്ടയത്ത് എത്തും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ യാത്ര തിരിക്കുന്ന രാഷ്ട്രപതി 3.50 ന് പാലായില്‍ ഇറങ്ങും. വൈകുന്നേരം നാലിന് സെന്റ് തോമസ് കോളേജിലെ ബിഷപ്പ് വയലില്‍ ഹാളിലാണ് സമ്മേളനം. രാഷ്ട്രപതിയ്‌ക്കൊപ്പം, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ എന്നിവർ പരിപാടിയില്‍ പങ്കെടുക്കുന്നതാണ്. 800 പേർ പങ്കെടുക്കുന്ന പരിപാടിയില്‍ നാനൂറ് പേർ വിദ്യാർത്ഥികളാണ്. 50 മിനിറ്റ് നീളുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഹെലികോപ്ടറില്‍ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഇറങ്ങും. തുടർന്ന് ലോഗോസ് ജങ്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീയേഴ്സ് ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ വഴി കുമരകത്തേക്ക് കാർ മാർഗമാണ് യാത്ര. പാലാ, കുമരകം ഭാഗങ്ങളില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഉണ്ടാകും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മുഴുവൻ ഡിവൈഎസ്പിമാരും എസ്‌എച്ച്‌ഒമാരും ആയിരത്തോളം പൊലീസുകാരുമാണ് രാഷ്ട്രപതിക്...