കൊല്ലത്ത് കുഴിമന്തി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആണ്‍കുട്ടിയെ കൊണ്ടുപോയി. സ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52കാരൻ പിടിയില്‍...
സ്കൂള്‍ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52 കാരൻ പിടിയില്‍. കരുനാഗപ്പള്ളി ആലുംകടവ് മരുസൗത്ത് കോയിത്തറ മേക്കതില്‍ രാജുവാണ് അറസ്റ്റിലായത്. സ്കൂളിലേക്ക് പോകുകയായിരുന്ന ആണ്‍കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ വിളിച്ച് കൊണ്ടുപോയത്. റോഡിലൂടെ നടന്നു പോകുന്നതിനിടെ കുഴിമന്തി കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന് രാജു കുട്ടിയോട് ചോദിച്ചു. കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതോടെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വാഭാവികത അനുഭവപ്പെട്ടു. തുടർന്ന് മാതാപിതാക്കള്‍ കാര്യം ആരാഞ്ഞപ്പോഴാണ് കുട്ടി പീഡനം വെളിപ്പെടുത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്...