വസ്തു പോക്കു വരവ് ചെയ്യാന്‍ മദ്യവും പണവും കൈക്കൂലിയായി വാങ്ങി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും...


വസ്തു പോക്കുവരവ് ചെയ്തുനല്‍കുന്നതിന് മദ്യവും പണവും കൈക്കൂലിയായി വാങ്ങിയ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും. 

വില്ലേജ് ഓഫീസറായിരിക്കെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പാലാ ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഏറ്റുമാനൂര്‍ എല്ലുകുന്നേല്‍ പി.കെ. ബിജുമോനെയാണ് അഴിമതിനിരോധന നിയമപ്രകാരം കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്.  2015ല്‍ ഇദ്ദേഹം വില്ലേജ് ഓഫിസറായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. പുലിയന്നൂര്‍ സ്വദേശികളായ ദമ്ബതിമാരുടെ പേരിലുള്ള കിടങ്ങൂര്‍ വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള സ്ഥലത്തിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് ഇവര്‍ അന്ന് അവിടെ വില്ലേജ് ഓഫീസറായിരുന്ന ബിജുമോനെ സമീപിച്ചത്. പത്ത് സെന്റാണ് പോക്കുവരവ് ചെയ്യേണ്ടിയിരുന്നത്. കൈക്കൂലിയായി 3000 രൂപയും, ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയാണ് പ്രതി വിജിലന്‍സ് പിടിയിലായത്.

രണ്ടാം പ്രതിയായിരുന്ന വില്ലേജ് അസിസ്റ്റന്റ് ടി.എം. ഏബ്രഹാം കേസിന്റെ വിചാരണവേളയില്‍ മരിച്ചു. മദ്യവും കൈക്കൂലിയും പലതവണ ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.  കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന എസ്. സുരേഷ് കുമാറാണ് കിടങ്ങൂര്‍ വില്ലേജ് ഓഫീസില്‍വെച്ച്‌ പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് കോടതിയില്‍ ഹാജരായി. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...