പ്രാര്‍ത്ഥനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. പ്രാര്‍ത്ഥനാലയത്തിനുമുന്നില്‍ ഇരയായവരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും...
പ്രാര്‍ത്ഥനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് മുണ്ടക്കയം ചെളികുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇഷ്ടാലയ പ്രാര്‍ത്ഥനാലയത്തിലേക്ക് ഇരയായവര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
പ്രാര്‍ത്ഥനയുടെ മറവില്‍ നടന്നത് വന്‍ തട്ടിപ്പാണെന്നും ഒട്ടേറെ പേരുടെ സ്വര്‍ണ്ണവും പണവും പ്രാര്‍ത്ഥനാലയം നടത്തിപ്പുകാര്‍ തട്ടിയെടുത്തതായും ചിലരുടെ സ്ഥലത്തിന്റ അധാരം വാങ്ങി ബാങ്കില്‍ നിന്ന് ലോണ്‍ എടുപ്പിച്ചുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. കെഎസ്‌എഫ്‌ഇയില്‍ നിന്ന് ചിട്ടിക്ക് വസ്തു ജാമ്യംനിര്‍ത്തിയ ശേഷം പ്രാര്‍ത്ഥനാലയം നടത്തിപ്പുകാര്‍ പണം അടക്കാതിരുന്നതായും ആരോപണമുണ്ട്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഈ സ്ഥാപനത്തിന്റ നടത്തിപ്പുകാര്‍ തട്ടിയെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം...