രാത്രിയില്‍ ഉണര്‍ന്നപ്പോള്‍ പ്രായ പൂര്‍ത്തിയാകാത്ത മകളുടെ മുറിയില്‍ നാല് ആണ്‍സുഹൃത്തുക്കള്‍. നേത്രാവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍...


ബംഗളൂരുവില്‍ പ്രണയബന്ധം എതിർത്ത അമ്മയെ പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. 34കാരിയായ നേത്രാവിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകള്‍ക്കൊപ്പമായിരുന്നു താമസം. പെണ്‍കുട്ടിയും 4 ആണ് സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്. 

പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. ഒരു ഏഴാം ക്ലാസുകാരനും പ്രതികള്‍ക്കൊപ്പമുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകളുടെ 17കാരനായ കാമുകനും സുഹൃത്തുക്കളും സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. നേത്രാവതി കാമുകനെ വഴക്ക് പറയുകയും വീട്ടില്‍ ഇനി വരരുതെന്ന് പറയുകയും ചെയ്തു

എന്നാല്‍ കഴിഞ്ഞ ദിവസം മകളുടെ നിർദേശപ്രകാരം രാത്രിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി. തുടർന്ന് നേത്രാവതിയെ തുണി ഉപയോഗിച്ച്‌ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി. പെണ്‍കുട്ടി കാമുകനൊപ്പം പോകുകയും ചെയ്തു

മകള്‍ കാമുകനൊപ്പം പോയ ദുഃഖത്തില്‍ നേത്രാവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. പിന്നീട് സംശയത്തെ തുടർന്ന് പരാതി നല്‍കുകയും വീട്ടുകാർ പെണ്‍കുട്ടിയെ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...