Posts

Showing posts from January, 2026

മലപ്പുറം വെട്ടിച്ചിറയില്‍ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസ്. അയല്‍വാസി പിടിയില്‍...

Image
സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പടിയില്‍. പൂളമംഗലം പാക്കച്ചിറ കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസ (58) യുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സംഭവത്തില്‍ വീട്ടമ്മയുടെ അയല്‍വാസിയായ പുത്തന്‍പീടിയേക്കല്‍ ഷാക്കിര്‍ (34) നെയാണ് പിടികൂടിയത്. എസ്‌ഐആര്‍ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീ വേഷത്തില്‍ വീട്ടിലെത്തിയ പ്രതി പൂരിപ്പിക്കാനാവശ്യമായ രേഖകള്‍ എടുക്കാന്‍ മുറിയിലേക്ക് പോയ സമയം പിറകിലെത്തി ഉപദ്രവിക്കുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു. സ്ത്രീവേഷത്തിലെത്തിയെങ്കിലും ശബ്ദം കൊണ്ട് പുരുഷനാണെന്ന് നഫീസ തിരിച്ചറിഞ്ഞു. പ്രതി വന്നു പോയപ്പോള്‍ മറന്നു വെച്ച ബുക്കാണ് കേസില്‍ നിര്‍ണായകമായത്. പ്രതി വന്ന ദിവസംവീട്ടില്‍ നഫീസ മാത്രമാണുണ്ടായിരുന്നത്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഹംസ ഹാജിയെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. കഴുത്തിനും കൈവിരലിനും പരുക്കേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്വര്‍ണാ ഭരണങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. പ്രതിയെ ഞായറാഴ്ച കോടതി...

പെണ്‍സുഹൃത്ത് ആത്മഹത്യ ചെയ്തു, യുവതിയുടെ മൃതദേഹം കണ്ടു വന്ന പൊലീസുകാരൻ തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ചു...

Image
സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോവളം വെള്ളാർ സ്വദേശി അഖിലിനെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയുടെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച്‌ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടര വർഷം മുൻപ് പൊലീസില്‍ പ്രവേശിച്ച അഖില്‍ തിരുവനന്തപുരം എആർ ക്യാമ്പിലായിരുന്നു. ഇതിനിടയില്‍ വയനാട്ടില്‍ നിന്ന് പഠനത്തിനായി തിരുവനന്തപുരത്ത് എത്തി താമസിക്കുന്ന യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നതായി പൊലീസ് പറയുന്നു. യുവതി സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ മരണ വിവരമറിഞ്ഞ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി യുവതിയുടെ മൃതദേഹം കണ്ട ശേഷം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ അഖില്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പൊലീസ് ക്യാമ്പില്‍ പോകുന്നതായി അറിയിച്ച്‌ പോയ മകൻ ഒരു മണിക്കൂറിനുള്ളില്‍ തിരികെയെത്തിയത് കണ്ട് മാതാവ് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കാർ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്‍റേതടക്കമുള്ള കണക...

പത്തനംതിട്ട കോട്ടാങ്ങലില്‍ യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ നസീറിന് ജീവപര്യന്തം തടവ്...

Image
പത്തനംതിട്ട കോട്ടാങ്ങലില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും കൊന്ന് കെട്ടിത്തൂക്കുകയും ചെയ്ത കേസില്‍ പ്രതിയായ നസീറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. ബലാത്സംഗക്കുറ്റത്തിന് 10 വര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 7 വര്‍ഷം അധിക തടവും അനുഭവിക്കണം. 2019 ഡിസംബര്‍ 15ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് യുവതിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും കൊന്ന് കെട്ടിത്തൂക്കുകയുമായിരുന്നു. ലോക്കല്‍ പൊലീസ് ആത്മഹത്യയെന്ന് വിലയിരുത്തിയ കേസ്, ക്രൈം ബ്രാഞ്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു. യുവതിയുടെ നഖത്തില്‍ നിന്ന് ലഭിച്ച സാമ്പിളാണ് പ്രധാന തെളിവായത്. ലോക്കല്‍ പൊലീസ് യുവതിയുടെ സുഹൃത്തിനെ പ്രതിയാക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഇയാളുടെ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്...

കോട്ടയം നഗരമധ്യത്തിൽ നിഷാ കോണ്ടിനറ്റൽ ഹോട്ടലിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് മര്യാത്തുരുത്ത് സ്വദേശിയായ പെൺകുട്ടിയും പുതുപ്പള്ളി സ്വദേശിയായ യുവാവും...

Image
കോട്ടയം നഗരമധ്യത്തിലെ ഹോട്ടലിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റൽ ഹോട്ടലിലെ 202 ആം മുറിയിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടയംപടി മര്യാത്തുരുത്ത് സ്വദേശിയായ തസ്നിയെയും (20), പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറിനെയുമാണ് (22) ഒരു ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിൽ എത്തി മുറിയെടുത്തത്. തുടർന്ന് ഇന്ന് വൈകിട്ടായിട്ടും ഇരുവരെയും മുറിയിൽ നിന്നും പുറത്ത് കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മുറി തുറന്ന് പരിശോധന നടത്തിയതോടെയാണ് ഇരുവരെയും ഒരു ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.  തസ്‌നിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്ന...

ബസ്സില്‍ കയറിയ അമ്മയും കുഞ്ഞും സ്റ്റോപ്പിലെത്തിയപ്പോള്‍ ഇറങ്ങാൻ മറന്നു. അര്‍ധരാത്രി 12 കി.മി തിരികെ പോയി സുരക്ഷിതമായി എത്തിച്ച്‌ കെഎസ്‌ആര്‍ടിസി...

Image
അർധരാത്രിയില്‍ സ്റ്റോപ്പില്‍ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പാതിവഴിയിലിറക്കാതെ കിലോമീറ്ററുകള്‍ തിരിച്ച്‌ പോയി സ്റ്റോപ്പില്‍ എത്തിച്ച്‌ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ഇന്നലെ അർധരാത്രിയാണ് സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടില്‍പ്പാലം വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്‌ആ.ർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം KL-15-A-2964 നമ്ബർ ബസ്സിലെ ജീവനക്കാരാണ് അർധരാത്രിയില്‍ അമ്മയ്ക്കും കു‌ഞ്ഞിനും തുണയായായത്. വൈറ്റിലയില്‍ നിന്നുമാണ് യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പ്. വണ്ടി നിർത്തി ഏതാനും പേർ സ്റ്റോപ്പില്‍ ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന യുവതിക്കും കുഞ്ഞിനും സ്റ്റോപ്പിലിറങ്ങാനായില്ല. പിന്നീട് ബസ് ഏറെ നേരം മുന്നോട്ട് കഴിഞ്ഞാണ് യുവതി ഇറങ്ങാനുണ്ടെന്ന് പറയുന്നത്. ഹൈവെ ആയിരുന്നതിനാല്‍ ബസ്സിനു തിരിക്കാൻ പന്ത്രണ്ട് കിലോമീറ്റർ പോകെണ്ടിവന്നു. ബസ്സ് തിരിച്ച്‌ ഇവരെ ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്ന മറ്റേതെങ്കിലും കെ.എസ്.ആർ.ടി.സിയില്‍ തന്നെ കയറ്റിവിടാൻ തീരുമാനിച്ചെങ്കിലും ഒരു...

ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക്. കേരളം അടഞ്ഞുകിടന്നേക്കും, രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സിഐടിയു...

Image
കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ചെറുത്തുനില്‍പ്പിന്റെ പുതുയുഗമാണ്‌ ഫെബ്രുവരി 12ലെ രാജ്യവ്യാപക പണിമുടക്കിലൂടെ തുടങ്ങുന്നത്. വർധിച്ച ആവേശത്തിലാണ്‌ തയ്യാറെടുപ്പുകള്‍ നടക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കേരളത്തില്‍ ദേശീയ പണിമുടക്ക് ശക്തമാകും. തൊഴിലാളിവിരുദ്ധമായ നാല്‌ തൊഴില്‍ കോഡുകള്‍ പിൻവലിക്കുക എന്നാണ്‌ ഫെബ്രുവരി 12ലെ പണിമുടക്കില്‍ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. തൊഴിലുറപ്പ്‌ അട്ടിമറിച്ചുള്ള വിബിജിആർഎഎംജി ബില്‍, വൈദ്യുതി ഭേദഗതി ബില്‍, സബ്‌കാ ബീമാ സബ്‌കി സുരക്ഷ ബില്‍, വികസിത്‌ ഭാരത്‌ ശിക്ഷാ അധിഷ്‌ഠാൻ ബില്‍ എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി അറിയിച്ചു. കേന്ദ്ര ട്രേഡ്‌ യൂ‍ണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പണിമുടക്ക് വിജയിപ്പിക്കണം. സിഐടിയുവിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കും. ലക്ഷക്കണക്കിന...

കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

Image
കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്ത്രി റോഡിലെ ലോഡ്ജിലാണ് വെള്ളിയാഴ്ച രാത്രി കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസില്‍ ആസിയ തസനിം(19), പുതുപ്പള്ളി പനംതാനത്ത് ഹൗസില്‍ നന്ദകുമാര്‍(23) എന്നിവരെയാണ് ഒരേ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയും ഇരുവരെയും മുറിയില്‍ നിന്ന് പുറത്തു കാണാതെ വന്നതോടെ ജീവനക്കാര്‍ രാത്രി എട്ടിന് കോട്ടയം വെസ്റ്റ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇരുവരും കമിതാക്കള്‍ ആയിരുന്നുവെന്നും ഒന്നിച്ച്‌ ജീവിക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നും ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആസ...

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെ സ്വയം വെടിവച്ച് മരിച്ചു...

Image
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയ് (57) ജീവനൊടുക്കി. ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വെടിവെയ്പ്പുണ്ടായതെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയിയെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്തെത്തിയ അശോക് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ സി. ജെ. റോയ് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. സിനിമാ നിര്‍മാണ മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരു ഉള്‍പ്പെടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില...

ജൂസ് നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചു. ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ നഴ്‌സ് പീഡിപ്പിച്ചെന്ന് യുവതി...

Image
വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്ത് ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ മെയില്‍ നഴ്‌സ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ ഹോം നഴ്‌സ് പകല്‍ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭര്‍തൃപിതാവിനും നല്‍കിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. വീട്ടില്‍ താമസിച്ചാണ് മെയില്‍ നഴ്‌സ് ഭര്‍തൃപിതാവിനെ പരിചരിച്ചിരുന്നത്. സംഭവത്തിന് ശേഷം ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. ഭര്‍ത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്തതായും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു...

കോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്സ് തൂങ്ങി മരിച്ച സംഭവം കൊലപാതകമായി. പോലീസിന്റെ ഇടി കൊണ്ട കാമുകന്‍ നിരപരാധി. കൊല നടത്തിയത് വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയയാള്‍. സിബിഐ ഡയറിക്കുറിപ്പ് സിനിമയെ വെല്ലുന്ന വിധത്തിലുള്ള അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച്. രണ്ടു വര്‍ഷം നീണ്ട അന്വേഷണം ഫലപ്രാപ്തിയില്‍ എത്തിയത് ശാസ്ത്രീയ പരിശോധനയില്‍...

Image
ഒരു സിബിഐ ഡയറിക്കുറിപ്പ് സിനിമ പോലെയൊരു കൊലക്കേസ് അന്വേഷണമാണ് ടിഞ്ചു മൈക്കിള്‍ കൊലപാതക കേസില്‍ നടനടന്നത്. സംശയ നിഴലിലായിരുന്ന വരെയൊക്കെ മാറ്റി നിര്‍ത്തി ഒടുക്കം യഥാര്‍ഥ പ്രതി പിടിയിലുമായി. ലോക്കല്‍ പൊലീസ് അന്വേഷിച്ച്‌ അട്ടിമറിച്ച കേസിന് തുമ്പുണ്ടാക്കിയത് ജില്ലാ ക്രൈംബ്രാഞ്ച്. ഹീറോയായത് ഡിവൈഎസ്പിയായിരുന്ന പ്രതാപന്‍ നായരായിരുന്നു. തടിക്കച്ച വടക്കാരനായ നസീറാണ് കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ ആ അന്വേഷണം മികവും ചര്‍ച്ചയിലാണ്. 2019 ഡിസംബറില്‍ പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) എന്ന നഴ്സിന്റെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) ആണ് പ്രതി. വീട്ടില്‍ തടിക്കച്ചവടത്തിന് വന്ന നസീര്‍ ടിന്‍ജുവിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. ഭര്‍തൃമതിയായ ടിന്‍ജു അവിടെ നിന്ന് പിണങ്ങി കാമുകനായ ഓട്ടോ ഡ്രൈവര്‍ ടിജിന്‍ ജോസഫിനൊപ്പം താമസിച്ചു വരികയായിരു...

രണ്ടുമാസമായി ശമ്പളമില്ല. നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ഭര്‍ത്താവുമൊത്ത് കുത്തിയിരിപ്പ് സമരം നടത്തി നഴ്സ്...

Image
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് പാലിയേറ്റീവ് കെയർ നഴ്സിന്റെ പ്രതിഷേധം. കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന രജിതാ രാജാണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ രണ്ട് മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. അഞ്ച് മാസം മുൻപാണ് രജിത ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ കൃത്യമായി ശമ്പളം ഇതുവരെയും ലഭിച്ചിരുന്നില്ല.നെടുമങ്ങാട് നഗരസഭയാണ് ശമ്പളം നല്‍കേണ്ടത്. നഗരസഭ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് (HMC) തുക അനുവദിക്കാമെങ്കിലും ആരും നടപടിയെടുത്തില്ലെന്നും യുവതി പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാരണമാണ് ശമ്പളം വൈകുന്നതെന്നാണ് ആശുപത്രി അധികൃതർ നല്‍കിയ വിശദീകരണം. ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പത്ത് ദിവസം മുൻപ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കാണിച്ച്‌ രജിത അധികൃതർക്ക് കത്ത് നല്‍കിയിരുന്നു. തുടർന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒടുവില്‍, നാളെത്തന്നെ കുടിശ്ശിക തീർത്തു ശമ്പളം നല്‍കാമെന്ന് അധികൃതർ ഉറപ്പുനല്‍കിയതോടെയാണ് യ...

മദ്യപിച്ചെത്തിയ യാത്രക്കാരന്റെ മുഖത്തടിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാരൻ...

Image
മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയ യാത്രക്കാരന്റെ മുഖത്തടിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാരൻ. യാത്രക്കാരനെ യൂണിഫോമിലുള്ള കെഎസ്‌ആർടിസി ജീവനക്കാരൻ മർദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ച വൈകിട്ട് അടിമാലി ഭാഗത്തുനിന്നു തൊടുപുഴയിലേക്കുള്ള ബസില്‍ മദ്യപിച്ച്‌ യാത്ര ചെയ്തയാള്‍ സഹയാത്രക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയെന്നാണു ജീവനക്കാർ പറയുന്നത്. ബസ് തൊടുപുഴ സ്റ്റാൻഡില്‍ എത്തിയപ്പോള്‍ മദ്യപൻ കയ്യേറ്റശ്രമവും നടത്തിയെന്ന് ജീവനക്കാർ പറഞ്ഞു. ഇതിനിടെ, യൂണിഫോം ധരിച്ചെത്തിയ ജീവനക്കാരൻ യാത്രക്കാരന്റെ മുഖത്തടിക്കുന്ന ദൃശ്യമാണു പ്രചരിക്കുന്നത്. പിന്നാലെ മറ്റൊരു യാത്രക്കാരനും മർദിച്ചു. പിന്നീടെത്തിയ പൊലീസ് സംഘം യാത്രക്കാരനെ അനുനയിപ്പിച്ചു പറഞ്ഞുവിട്ടു. പരാതിയോ കേസോ ഇല്ലെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍, ജീവനക്കാർ മർദിച്ചിട്ടില്ലെന്നും യാത്രക്കാർ തമ്മിലാണു പ്രശ്നം ഉണ്ടായതെന്നുമാണു ഡിപ്പോ അധികൃതരുടെ വിശദീകരണം...

ജനകീയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. പെൻഷനും ഡി.എ കുടിശികയ്ക്കും പച്ചക്കൊടി...

Image
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ, വികസന - ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അവസാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായെന്ന ആത്മവിശ്വാസത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷനും ഓണറേറിയം വര്‍ദ്ധനവും സാധാരണക്കാര്‍ക്കും താഴെത്തട്ടിലുള്ള സേവന പ്രവര്‍ത്തകര്‍ക്കും ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം.   ക്ഷേമ പെന്‍ഷന്‍: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 14,500 കോടി രൂപ വകയിരുത്തി. പെന്‍ഷന്‍ തുക ഘട്ടം ഘട്ടമായി ഉയര്‍ത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് 1000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ദ്ധിപ്പിച്ചു. ഏറെ നാളായി സര്‍ക്കാര്‍ ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യമായ ഡി.എ ( കുടിശിക പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ...

ഹെല്‍മറ്റ് ഇല്ലാതെ യാത്ര. ഒരാഴ്ചക്കിടെ പൊലീസ് പിഴയായി ഈടാക്കിയത് 25597600 രൂപ. പരിശോധിച്ചത് 119414 വാഹനങ്ങള്‍...

Image
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 50969 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,55,97,600 രൂപ പിഴ ഈടാക്കി പൊലീസ്. 1,19,414 ഇരുചക്ര വാഹനങ്ങളാണ് " ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ് " എന്ന ഒരാഴ്ച നീണ്ട സ്പെഷ്യല്‍ ഡ്രൈവില്‍ പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 2026 ജനുവരി മാസം 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രാഫിക...

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത്. പരിചയം ഇന്‍സ്റ്റഗ്രാം വഴി...

Image
എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്താണെന്ന് ജീവനൊടുക്കുന്നതെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തിരുവാങ്കുളം മാമലയില്‍ കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് മരിച്ചത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയത് എന്...

മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍, അജിത് പവാറിനൊപ്പം അംഗരക്ഷകരും പൈലറ്റുമടക്കം 6 പേര്‍ക്ക് ദാരുണാന്ത്യം...

Image
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) ഉള്‍പ്പെടെ 6 പേർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചതായാണ് സ്ഥിരീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം 1 പിഎസ്‌ഒയും 1 അറ്റൻഡന്റും 2 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ബാരാമതിയില്‍ ചില പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ചൊവ്വാഴ്ച അജിത് പവാർ മുംബൈയിലായിരുന്നു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയില്‍ ചേർന്ന മഹാരാഷ്ട്ര കാബിനറ്റ് കമ്മിറ്റി ഓണ്‍ ഇൻഫ്രാസ്ട്രക്ചറിന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില യോഗങ്ങളില്‍ പങ്കെടുക്കാൻ ബാരാമതിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. അതേസമയ...

കോട്ടയത്ത് കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹകിസ യാത്ര. കുട്ടികളെ രസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്ന് മൊഴി. പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു...

Image
കോട്ടയം പാമ്പാടിയില്‍ കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹകിസ യാത്ര. പാമ്പാടി വട്ടുകുളത്താണ് സംഭവം. കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വട്ടുകുളം സ്വദേശി ജ്യോതിഷ് കുമാറാണ് കാർ ഓടിച്ചത്. തിങ്കള്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സാഹസികയാത്ര. കറുത്ത നിറത്തിലുള്ള കാറിന്റെ ബോണറ്റില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാമ്പാടി പൊലീസ് കാർ കസ്റ്റഡിയിലെടുത്തു, കുട്ടികളെ രസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്നാണ് ജ്യോതിഷ് കുമാർ പൊലീസിന് മൊഴി നല്‍കിയത്...

20 മിനിറ്റോളം കാറിന്റെ അടിയില്‍ കുടുങ്ങി; കോട്ടയത്ത് കാര്‍ തോട്ടിലേക്ക് വീണു ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്...

Image
കോട്ടയം കറുകച്ചാലില്‍ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്വകാര്യ സുരക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാല്‍ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയില്‍ വൈകിട്ട് 3.45 ഓടെ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നാണ് വിവരം. വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച്‌ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. 20 മിനിറ്റോളം എടുത്താണ് പുറത്തെടുത്തത്. തോടിനോട് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. വളവില്‍ അപകട സൂചന ബോർഡുകളോ, റോഡ് വശത്ത് സുരക്ഷ വേലികളോ ഇല്ല. ആറു അപകടങ്ങള്‍ ഇവിടെ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തോട്ടില്‍ സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു...

അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച നിവ്യ കൊലപാതകക്കേസിലെ പ്രതി, കാപ്പ ചുമത്തും...

Image
ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച 30കാരി നിവ്യ കൊലപാതക, കഞ്ചാവുകേസുകളിലെ പ്രതിയെന്ന് പൊലീസ്. യുവതിയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുകയാണ്. 2020ല്‍ നെട്ടൂരില്‍ ഫഹദ് ഹുസൈൻ എന്ന യുവാവ് കുത്തേറ്റ് ചോരവാർന്നു മരിച്ച സംഭവം, മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് നിവ്യ. ഇതിനിടിയില്‍ നിവ്യയുടെ അഞ്ചുവയസുള്ള മകനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ യുവതിയുടെ അമ്മ സരസുവിന് ഡോക്ടർ ആറുമാസത്തെ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണിത്. ഫേസ്‌ക്രീം മാറ്റിവച്ചതിനെ തുടർന്നല്ല നിവ്യ അമ്മയെ മർദിച്ചതെന്നും പണത്തിന്റെ പേരിലുള്ള തർക്കമാണ് കാരണമെന്നും വിവരമുണ്ട്. കഴിഞ്ഞ പത്തുവർഷമായി സരസുവും കുടുംബവും പനങ്ങാട്ടാണ് താമസിക്കുന്നത്. വീടുകളില്‍ ജോലിക്കുപോയാണ് ഇവർ നിവ്യയെയും മൂത്തമകളെയും വളർത്തിയത്. 20 വയസ് കഴിഞ്ഞതോടെ നിവ്യ കഞ്ചാവ് സംഘത്തിന്റെ കൂട്ടുക്കെട്ടില്‍ പെടുകയായിരുന്നു. ഇതിനിടയില്‍ യുവതിയുടെ വിവാഹം കഴിഞ്ഞു. അധികം വൈകാതെ തന്നെ ബന്ധം വേർപെടുത്തിയത...

കന്യാസ്ത്രീയെ പീഡിപ്പിച്ചു: ചങ്ങാനാശ്ശേരി അതിരൂപതയ്‌ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റില്‍...

Image
ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച ആള്‍ അറസ്റ്റില്‍. പൊന്‍കുന്നം സ്വദേശി ബാബു തോമസ് (45) ആണ് അറസ്റ്റിലായത്. ചങ്ങാനാശ്ശേരി അതിരൂപതയ്‌ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരനാണ് ഇയാള്‍. ചങ്ങനാശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. ഫോണില്‍ അശ്ശീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഇരകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പരാതി ഉയർന്നപ്പോള്‍ ഇയാള്‍ രാജിവച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു.ചങ്ങാനാശ്ശേരി അതിരൂപതയ്‌ക്ക് കീഴിലുള്ള ആശുപത്രിയില്‍ എച്ച്‌ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു ബാബു തോമസ്. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും...

തിരുവല്ലയില്‍ നവജാത ശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി...

Image
തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയില്‍ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തട്ടുകടയില്‍ നിന്നും കുഞ്ഞിൻറെ കരച്ചില്‍ കേട്ട് സമീപവാസിയും പൊതു പ്രവർത്തകനുമായ വി ആർ രാജേഷ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.  തുടർന്ന് രാജേഷ് കടയുടമ രാജനെയും തിരുവല്ല പോലീസിനെയും വിവരം അറിയിച്ചു. പോലീസ് എത്തി ആംബുലൻസില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പുലർച്ചെ ഒന്നരയോടെ ഭാഗത്തുനിന്നും യമഹ ബൈക്ക് തട്ടുകടയ്ക്ക് സമീപം എത്തി അല്പസമയത്തിനു ശേഷം മടങ്ങി പോയതായി പ്രദേശവാസികള്‍ പറഞ്ഞു...

വിനോദയാത്രയ്‌ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം...

Image
സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രയ്‌ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു. കാളിയാര്‍ നദിയില്‍ യുവതി കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മാള അഷ്ടമിച്ചിറ സ്വദേശിയായ ചെറാല വീട്ടില്‍ മുരളിയുടെയും രാജിയുടെയും മകളായ ശ്രദ്ധയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. മാള കുഴിക്കാട്ടിശ്ശേരിയിലെ സി.എസ്.ബി ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ ആയിരുന്ന ശ്രദ്ധ ബാങ്ക് ജീവനക്കാരോടൊപ്പം വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു. യാത്രയ്‌ക്കിടെ കാവക്കാട് ഭാഗത്തുള്ള കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്. ഉടനെ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്...

റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണം. ട്രെയിനിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...

Image
ബിഹാറില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ധരംപൂർ സ്വദേശിയായ സല്‍മാൻ ആലം (16), പുരുഷോത്തംപൂർ ഭേഡിഹാരി സ്വദേശി ആലംഗീർ ആലം (17) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ചമ്ബാരനിലെ ബെട്ടിയ സതി റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്. നാട്ടുകാരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ രണ്ട് ട്രാക്കുകളിലും ഒരേസമയം ട്രെയിനുകള്‍ വന്നതാണ് അപകടത്തിന് കാരണമായത്. ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു...

ക്രിസ്‌മസ്, പുതുവത്സര ബമ്പർ XC 138455 ടിക്കറ്റിന് ഭാഗ്യശാലിയെ തേടി കേരളം, ടിക്കറ്റ് വിറ്റത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ...

Image
ക്രിസ്‌മസ് , പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. XC 138455 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം ജില്ലയിലെ ഏജൻ്റ് സുദീക്ക് എ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത് ഉള്ള കടയിൽ വിറ്റ ടിക്കറ്റാണ് സമ്മാനാർ ഹമായിരിക്കുന്നത്. ഇതേ നമ്പർ വരുന്ന മറ്റ് ഒൻപത് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, XA-528505, XK-136517, XE-130140. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – XA-186875XB-270516XC-320074XD-524852XE-405008XG-392937XH-255158XJ-251283XK-265116XL-274908XA-313052XB-614143XC-327710XD-243814XE-131125XG-524942XH-473917XJ-448784XK-619119XL-228819. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്ക്. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്. അഞ്ചാം സമ്...

ബിസ്കറ്റ് തൊണ്ടയില്‍ കുടുങ്ങിയതല്ല, മടിയില്‍ ഇരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്ന് പിതാവ്. നെയ്യാറ്റിൻകരയില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്...

Image
നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ അച്ഛന് ഷിജിന്റെ മൊഴി പുറത്ത്. കുഞ്ഞിനോട് താല്പര്യക്കുറവ് ഉണ്ടായിരുന്നെന്നും രാത്രിയുള്ള കരച്ചില്‍ അസ്വസ്ഥപ്പെടുത്തിയെന്നും ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് പ്രതിയുടെ മൊഴി. കവളാകുളം സ്വദേശി ഷിജിനെ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടായിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്ന് കുഞ്ഞിനെ മടിയിലിരുത്തിയശേഷം കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് ഇയാളുടെ മൊഴി. മൂന്നാം തവണ ചോദ്യം ചെയ്തതിനുശേഷമാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അമ്മയ്ക്കും മര്‍ദന വിവരമറിയാമായിരുന്നോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്. മരിക്കുന്നതിന് മൂന്നാഴ്ചമുമ്പ് കുഞ്ഞിന്റെ കൈയിലുണ്ടായ പൊട്ടല്‍ കൊലപാതകശ്രമത്തില്‍ സംഭവിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരന്‍ മരിച്ചത്. ബിസ്‌കറ്റ് കഴിച്ച് അരമണിക്കൂറിനുശേഷം ക...