സാമൂഹിക പ്രവര്‍ത്തകരെ സ്‌മരിച്ച് രാഷ്‌ട്രപതി...
ശ്രീനാരായണ ഗുരുവും പി.എന്‍. പണിക്കരും ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക സംഭാവനകളും മുന്നേറ്റങ്ങളും സ്‌മരിച്ചു രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുമ്ബോഴായിരുന്നു ശ്രദ്ധേയ പരാമര്‍ശങ്ങള്‍. വിദ്യാ വെളിച്ചം വ്യക്‌തിപരവും സാമൂഹികവുമായ വളര്‍ച്ചയ്‌ക്കു വഴിയൊരുക്കുന്നുവെന്നു പഠിപ്പിച്ചയാളാണു ശ്രീനാരായണ ഗുരു.
തൊട്ടുകൂടായ്‌മ അകറ്റിയ വെളിച്ചമായി മാറിയ വൈക്കം സത്യഗ്രഹം നൂറു വര്‍ഷം മുമ്ബ് നടന്ന മണ്ണാണിത്. രാജ്യത്തെ ആദ്യകാല അച്ചടിയന്ത്രം സ്‌ഥാപിച്ച ഇതേ ജില്ലയിലും സാക്ഷരതയിലും മുന്നിലെത്തിയത്. ലളിതമെങ്കിലും ശക്‌തമായ സന്ദേശം പകരുന്ന വായിച്ചു വളരുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പി.എന്‍.പണിക്കരെയും മറക്കാനാവില്ല. സാധാരണ പശ്‌ചാത്തലത്തില്‍ നിന്നു രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ കെ.ആര്‍. നാരായണന്‍, കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായിരുന്ന ജസ്‌റ്റിസ് കെ.ജി. ബാലകൃഷ്‌ണന്‍, ജിമ്മി ജോര്‍ജ് എന്നിവരെയും രാഷ്‌ട്രപതി തന്റെ വാക്കുകളിലൂടെ അനുസ്‌മരിച്ചപ്പോള്‍ വേദിയും സദസും സന്തോഷത്തോടെ പങ്കാളികളായി...