ആലപ്പുഴയിൽ ഡീസല്‍ തീര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് വഴിയിലായി. ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം. ആനവണ്ടി തള്ളിമാറ്റിയത് പോലീസുകാര്‍...


ഡീസല്‍ തീർന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് വഴിയിലായതോടെ ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം. ആലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഡീസല്‍ തീർന്ന് വഴിയിലായത്.


തുടക്കത്തില്‍ ബസ് തകരാറിലായതാണെന്ന് യാത്രക്കാർ കരുതിയെങ്കിലും പിന്നീട് ഡീസല്‍ തീർന്നതാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന്, സമീപത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് ഡീസല്‍ എത്തിച്ച്‌ ബസ് വീണ്ടും യാത്ര തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെട്രോള്‍ കാനില്‍ ഡീസല്‍ നിറച്ച്‌ കൊണ്ടുവരുന്നതും, പോലീസിന്റെ സഹായത്തോടെ ബസ് തള്ളി മാറ്റുന്നതും ഇതില്‍ കാണാം...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...