കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡില്‍ അപകടത്തിലല്‍പ്പെട്ട് രക്തത്തില്‍ കുളിച്ച് കിടന്ന വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ...
#കോട്ടയം #നാഗമ്പടം ബസ് സ്റ്റാൻഡില്‍ അപകടത്തിലല്‍പ്പെട്ട് രക്തത്തില്‍ കുളിച്ച് കിടന്ന വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. #ആവേ_മരിയ ബസിലെ ജീവനക്കാരായ ഡ്രൈവർ ശ്രീജിത്ത് , ടോണി രഞ്ജിത്ത് അരുണ്‍് ഗോപി, ജോസൂട്ടി എന്നിവരാണ് അപകടത്തില്‍പ്പെട്ട് നാഗമ്ബടം സ്റ്റാൻഡിനുള്ളില്‍ കിടന്ന വയോധികന് രക്ഷകരായി മാറിയത്. #വാകത്താനം സ്വദേശിയായ മധുസൂധനനാണ് കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡില്‍ പരിക്കേറ്റ് കിടന്നത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എറണാകുളം റൂട്ടില്‍ സർവീസ് നടത്തുന്ന ആവേ മരിയ ബസിലെ ജീവനക്കാർ ബസ് കഴുകിയ ശേഷം സ്റ്റാൻഡിനുള്ളിലേയ്ക്കു കയറി വരുമ്ബോഴാണ് നാഗമ്ബടം പള്ളിയുടെ ഭാഗത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ വയോധികനെ കണ്ടത്. രക്തം വാർന്ന് കിടക്കുന്ന നിലയില്‍ ഇദ്ദേഹത്തെ കണ്ടതോടെ ബസ് ജീവനക്കാർ ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ രംഗത്ത് എത്തി. ഉടൻ തന്നെ ആവേ മരിയ ബസിലെ ജീവനക്കാർ മാനേജരായ മനുവിനെ വിളിച്ച് ഇദ്ദേഹത്തെ ബസില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് അനുവാദം തേടി. മനു അനുവാദം നല്‍കിയതോടെ ജീവനക്കാർ ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ബസില്‍ ആശുപത്രിയിലേയ്ക്കു എത്തിച്ചു. ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അടിയന്തരമായി ജീവൻ രക്ഷിക്കാൻ ഇടപെടല്‍ നടത്തിയ ബസ് ജീവനക്കാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാധാരണക്കാരായ യാത്രക്കാരും നാട്ടുകാരും...