പണിതീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു. മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം...


 കോട്ടയം പുതുപ്പള്ളിയില്‍ നടക്കുന്ന വികസന സദസിന് മുന്നില്‍ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പണി പൂർത്തിയാവാത്ത മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് അംഗീകരിക്കാൻ കഴിയില്ല. തർക്കത്തിനില്ല. പ്രതിഷേധം മാത്രമാണ് അറിയിക്കുന്നത്. പ്രതിഷേധം രേഖപ്പെടുത്തുക എന്നത് അനിവാര്യമാണ്. അഞ്ചുവർഷമായി ഒന്നും ചെയ്യാത്ത കെട്ടിടമാണ് മിനി സിവില്‍ സ്റ്റേഷൻ. അതില്‍ പിതാവിൻ്റെ പേരിടുന്നത് അനുവദിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...