കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ അച്ഛനേയും മകനേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ അച്ഛനേയും മകനേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖില്‍ എന്നിവരാണ് മരിച്ചത്.
ഇരുവരെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടക്കുകയാണ്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട് പേരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മറ്റ് കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുമില്ല. അയല്‍വാസികള്‍ ആണ് ഇരുവരുടേയും മൃതദേഹം ആദ്യം കണ്ടത്. ഇരുവരെയും പുറത്തേക്ക് കാണാതായതോടെ സംശയം തോന്നി വീടിന്റെ ഉള്ളില്‍ കയറി നോക്കുമ്ബോളാണ് സംഭവം കണ്ടത്. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി...