പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് താല്‍ക്കാലിക ഗാലറി തകര്‍ന്നു വീണ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്...
സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മ വാർഷിക പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ഗാലറി തകർന്ന് അപകടം. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ ഗാലറിയാണ് തകർന്നത്. അപകടത്തില്‍ വിദ്യാർഥികള്‍ക്ക് പരിക്കേറ്റു. സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ താല്‍ക്കാലികമായി നിർമ്മിച്ച ഗ്യാലറിയാണ് തകർന്നത് ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ഇവിടെയുണ്ടായിരുന്ന എൻസിസി- എൻഎസ്‌എസ് വിദ്യാർഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിസാര പരിക്കുകള്‍ മാത്രമേ വിദ്യാർഥികള്‍ക്കുള്ളു എന്നാണ് വിവരം...