രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നു ചോക്ലേറ്റ് കിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍. രാഷ്ട്രപതിയുടെ തലോടലേറ്റ് ജഹനാര ജെസ്. ലാളിത്യം കൊണ്ടു ജനങ്ങളെ അമ്ബരപ്പിച്ചു രാഷ്പ്രതി ദ്രൗപതി മുര്‍മു...


ലാളിത്യം കൊണ്ടു ജനങ്ങളെ അമ്ബരപ്പിച്ചു രാഷ്പ്രതി ദ്രൗപതി മുര്‍മു. കുമരകം സന്ദര്‍ശനം കഴിഞ്ഞു കോട്ടയത്തേക്കു മടങ്ങുന്ന വഴി രാഷ്ട്രപതി ചന്തക്കവലയില്‍ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങിയത് അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനു മുന്‍പായി വന്‍ജനകൂട്ടം റോഡിന്റെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. അവിടെ കൂടി നിന്ന ആളുകളെ കൈ വീശി കാണിച്ചു നടക്കുന്നതിനു ഇടയില്‍ അവിടെ നിന്ന കുട്ടികളെ കണ്ടപ്പോള്‍ ആരുടെ അടുത്തേക്കു ചെന്നു പേര് ചോദിക്കുകയും കുട്ടികള്‍ക്കു ചോക്ലേറ്റ് സമ്മാനിച്ചു. ജഹനാരയെ കണ്ടപ്പോള്‍ കവിളില്‍ തലോടലും ഒപ്പം ചോക്ലേറ്റ് സമ്മാനവുമായി നല്‍കി. 
അവിചാരിതമായി ഇന്ത്യന്‍ പ്രസിഡിന്റിനെ കണ്ടതും സ്‌നേഹത്തോടെ ഉള്ള തലോടല്‍ കിട്ടിയതിന്റെ സന്തോഷത്തിലാണു കുമരകം പുതിയകാവ് ചെമ്ബകശേരിയില്‍ ജെസിന്റെയും മീനുവിന്റെയും മകള്‍ ജഹനാര.

ജഹനാരയക്ക് ഒട്ടും വിശ്വസിക്കാനായില്ല രാഷ്ട്രപതിയുടെ തലോടല്‍ ഏറ്റുവെന്ന്. കൈകൂപ്പി യാത്രപറഞ്ഞ് അല്‍പസമയത്തിനു ശേഷം രാഷ്ട്രപതി കാറില്‍ കയറി കോട്ടയത്തേക്കു യാത്ര തുടര്‍ന്നു. പിന്നീട് ഇല്ലിക്കല്‍ കവലയില്‍ എത്തിയപ്പോള്‍ സ്‌കൂള്‍ കുട്ടികളെ കണ്ട് അവിടെയും ഇറങ്ങി കുട്ടികള്‍ക്കു മിഠായികള്‍ സമ്മാനിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...