കോള്‍ വിളിക്കുന്നയാളുടെ പേര് ഇനി സ്‌ക്രീനില്‍ എഴുതി കാണിക്കും. പരീക്ഷണം അടുത്തയാഴ്ച്ച മുതല്‍...
സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം...
ഏഴു ദിവസത്തിനുള്ളില്‍ പൈലറ്റ് പദ്ധതി തുടങ്ങണമെന്ന കര്‍ശന നിര്‍ദ്ദേശം മൊബൈല്‍ സേവനദാതാക്കള്‍ക്ക് നല്കിയിട്ടുണ്ട്. 60 ദിവസം വരെ ഈ പരീക്ഷണം തുടരും. സിം എടുത്ത സമയത്ത് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നല്കിയിരുന്ന പേരാകും സ്‌ക്രീനില്‍ എഴുതി കാണിക്കുക.
ഫോണ്‍ വിളിക്കുന്ന ആളുടെ ഐഡന്റിറ്റി കൃത്യമായി മനസിലാക്കാനും തട്ടിപ്പ് കോളുകളില്‍ നിന്ന് രക്ഷപ്പെടാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. ടെലികോം രംഗത്തെ തട്ടിപ്പുകള്‍ പൂര്‍ണമായും തടയാന്‍ സാധിച്ചില്ലെങ്കിലും കൂടുതല്‍ വ്യക്തത വരുത്താന്‍ ഇതുവഴി കഴിയും.
ഏതു സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ആഴ്ച്ചയും കൃത്യമായ റിപ്പോര്‍ട്ട് കമ്ബനികള്‍ നല്കണം. വിദഗ്ധ സമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും.
ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നത്. അല്ലെങ്കില്‍ ട്രൂകോളര്‍ പോലെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍. ഇതിന് 100 ശതമാനം ആധികാരികതയില്ല. പുതിയ പരിഷ്‌കാരം വരുന്നതോടെ ആരുടെ പേരില്‍ എടുത്ത നമ്ബറാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും...