Posts

Showing posts from November, 2025

84566 റേഷൻ കാര്‍ഡ് ഉടമകള്‍ പുറത്തായി, കൂടുതല്‍ പേര്‍ പുറത്താകാൻ സാദ്ധ്യത...

Image
തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകള്‍ പട്ടികയില്‍ നിന്ന് പുറത്തായി. പുറത്തായവർ മതിയായ രേഖകള്‍ കാണിച്ചാല്‍ മുൻഗണന വിഭാഗത്തില്‍ തുടരാം. അതേസമയം, ഇവർക്ക് പകരക്കാരായി മറ്റ് അർഹരെ പരിഗണിക്കുന്നുണ്ട്. നാലുവർഷം മുമ്ബാണ് അനർഹരെ പുറത്താക്കല്‍ നടപടി ആരംഭിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് നടപടി.എ.എ.വൈ, പി.എച്ച്‌.എച്ച്‌, എൻ.പി.എസ് എന്നീ കാർഡ് ഉടമകളെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് ഇതുവരെ 84,566 കാർഡ് ഉടമകള്‍ ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്. 2021 മേയ് മുതലാണ് അനർഹരെ മുൻഗണന ലിസ്റ്റില്‍ നിന്ന് പുറത്താക്കുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചത്.1000 ചതുരശ്രഅടിക്ക് മുകളില്‍ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ, അർദ്ധസ‌ർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളില്‍ മാസവരുമാനമുള്ളവർ,വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരെ പൊതുവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് വിരുദ്ധമായി മുൻഗണന വിഭാഗത്തില്‍ കടന്നുകൂടിയവരെ കണ്ടെത്തി പുറത്താക്കുന്ന നടപടിയും...

മുങ്ങിത്താഴ്ന്ന 13 വിദ്യാര്‍ത്ഥികളെ രക്ഷിച്ചു. 22-കാരന് ഈജിപ്തിൻ്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി...

Image
സ്വന്തം ജീവൻ പണയപ്പെടുത്തി 13 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ മരണത്തില്‍ നിന്ന് രക്ഷിച്ച 22 വയസ്സുകാരൻ്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഈജിപ്ത്. സിനായിയില്‍ മിനിബസ് നദിയിലേക്ക് മറിഞ്ഞ അപകടത്തിലാണ് മെനൗഫിയയിലെ മെനിയേല്‍ ദോവീബ് ഗ്രാമത്തില്‍ നിന്നുള്ള ഹസ്സൻ അഹമ്മദ് എല്‍ ഗസ്സാറിനാണ് ജീവൻ നഷ്ടമായത്. അസാധാരണമായ ധൈര്യവും നിസ്വാർത്ഥതയും കൊണ്ട് അടയാളപ്പെടുത്തിയ ഈ നിമിഷം രാജ്യത്തിന് അഭിമാനവും ഒപ്പം തീവ്രമായ ദുഃഖവുമാണ് നല്‍കിയിരിക്കുന്നത്. വിദ്യാർത്ഥികളുമായി പോയ മിനിബസിൻ്റെ ടയർ പൊട്ടി വാഹനം റോഡില്‍ നിന്ന് തെന്നിമാറി നദിയിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന് കാരണമായത്. അപകടം കണ്ട ഹസ്സൻ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്‌ ഹസ്സന് നീന്താൻ അറിവില്ലായിരുന്നെന്നാണ് വിവരം. എന്നിട്ടും ഹസ്സൻ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ വാഹനത്തിൻ്റെ പിൻവാതില്‍ ബലമായി തുറന്ന്, വെള്ളത്തില്‍ മുങ്ങിപ്പോകുമായിരുന്ന 13 പെണ്‍കുട്ടികളെയും അയാള്‍ ഒന്നൊന്നായി പുറത്തെത്തിച്ച്‌ സുരക്ഷിതരാക്കി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ കായികവും വൈകാരികവുമായ അമിത പരിശ്രമം ഹസ്സനെ...

എസ് ഐ ആർ സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഎൽഒമാർക്ക് ആശ്വാസം...

Image
കേരളത്തിലടക്കം തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന്‍റെ നടപടികളുടെ സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 4 ന് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. ഇതാണ് നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് ഡിസംബര്‍ 11 വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16 നായിരിക്കും കരട് പുറത്തിറക്കും. അന്തിമ പട്ടിക 2026 ഫെബ്രുവരി 14 നായിരിക്കും പുറത്തിറക്കുക...

450 കടന്ന് മുരിങ്ങയ്ക്ക, റോക്കറ്റ് സ്പീഡില്‍ തക്കാളിയുടെ വില. 'തൊട്ടാല്‍ പൊള്ളും' പച്ചക്കറി...

Image
സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റിച്ച്‌ പച്ചക്കറി വില കുതിക്കുന്നു . ശബരിമല സീസണ് ആരംഭിച്ചതോടെയാണ് വില വര്ധിച്ചതെന്ന് കച്ചവടക്കാര് പറഞ്ഞു. തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങളില് പച്ചക്കറിയുടെ ആവശ്യം വര്ധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. മുന്വര്ഷങ്ങളിലും ഇതേ സമയത്ത് പച്ചക്കറി വിലയില് വര്ധനയുണ്ടായിട്ടുണ്ടെന്ന് പാളയത്തെ കച്ചവടക്കാര് പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും വിലക്കയറ്റത്തെ സ്വാധീനിക്കുന്നുണ്ട്. ഇതിന് പുറമേ ഇതര സംസ്ഥാനങ്ങളില് നിന്ന് പച്ചക്കറികള് കൊണ്ടുവരുന്ന വാഹനങ്ങള് ഈടാക്കുന്ന കൂലിയും വര്ധിച്ചു. 5000 രൂപയാണ് അടുത്തിടെ വര്ധിച്ചത്. ഈ സാഹചര്യത്തിലാണ് വിലകുതിച്ചുകയറാന് കാരണമായത്. വരും ദിവസങ്ങളിലും വില വര്ധിക്കുമെന്നാണ് കച്ചവടക്കാര് പറയുന്നത്. മുരിങ്ങക്കായയുടെ വിലയാണ് കുതിച്ചുയര്ന്നത്. പാളയം മാര്ക്കറ്റിലെ മൊത്ത വിപണിയില് കിലോ 400 രൂപയാണ്. അതേസമയം ചില്ലറ വിപണിയിലെ മുരിങ്ങക്കായയുടെ വില 450 ആണ്. തക്കാളിയ്ക്ക് മൊത്തവിപണിയില് 45 ഉം ചില്ലറി വിപണിയില് 55 രൂപയുമാണ് വില. നിലവിലെ പച്ചക്കറിവില - മൊത്തവില, ചില്ലറ വിപണിയിലെ വില എന്നീ ക്രമത്തില് : പയറിന് 45(52), കോവക്ക 4...

ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച്‌ ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്. കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം...

Image
ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച്‌ ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്. ശ്രീലങ്കയില്‍ മരണസംഖ്യ നൂറ് കടന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന്  രാത്രിയോടെ ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുച്ചേരി, ആന്ധ്ര തീരങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ താപനില കുറഞ്ഞു. അടുത്ത 24 മണിക്കൂറില്‍ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മിന്നല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റി നെത്തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലുമാണ് ശ്രീലങ്കയില്‍ നൂറിലേറെ പേർ മരിച്ചത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രണ്ടു ലക്ഷത്തിലധികം പേർ ദുരിതബാധിതരായി. കെലനി നദിയില്‍ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ നഗരം പ്രളയഭീതിയിലാണ്. രാജ്യത്ത്‌ മിക്ക സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കൊളംബോ തുറമുഖം താത്കാലികമായി അടച്ചു. 700ലധികം വീടുകള്‍ പൂർണമായും തകർന്നിട്ടുണ്ട്. സഹായവുമായി ഇന്ത്യൻ കപ്പലുകള്‍ ശ്രീലങ്കൻ തീരത്ത് എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു....

ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു. വ്യാജ സിദ്ധന്‍ അറസ്റ്റില്‍...

Image
ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്. ദിവ്യഗര്‍ഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ പരാതികള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു...

ചേര്‍ത്തുപിടിച്ച എല്ലാവര്‍ക്കും നന്ദി. ആശുപത്രി കിടക്കയില്‍ വെച്ച്‌ വിവാഹിതയായ നവവധു സുഖം പ്രാപിക്കുന്നു...

Image
വിവാഹദിനത്തില്‍ ഒരുങ്ങാനായി പോകുമ്ബോഴുണ്ടായ വാഹനാപകടത്തില്‍ വധുവിന് പരിക്കേറ്റ സംഭവം കേരളം ഏറെ വേദനയോടെയാണ് കേട്ടത്. വിവാഹത്തിനായി വധുവിനെ കാത്തിരുന്ന വരന്‍ കേട്ടത് അപകട വാര്‍ത്തയും. ആവണിയും ഷാരോണുമാണ് ഈ അസാധാരണ കഥയിലെ വരനും വധുവും. ഒരിക്കലും ആരും ആഗ്രഹിക്കാത്ത വിധിയാണ് അവരെ തേടിയെത്തിയത്. വിവാഹ മണ്ഡപത്തിലേക്കു പോകേണ്ട വധു നട്ടെല്ലിനു പരിക്കേറ്റ് ആശുപത്രിയിലേക്കു പോകുക. എന്നാല്‍ വിധി നല്‍കിയ തിരിച്ചടിക്ക് അവരുടെ പ്രണയത്തെ തളര്‍ത്താന്‍ കഴിഞ്ഞില്ല. ആശുപത്രിക്കിടയില്‍ വച്ച്‌ ആവണിക്ക് ധൈര്യം പകര്‍ന്ന് ഷാരോണ്‍ താലികെട്ടി. ഈ അസാധാരണ കാഴ്ച്ചയ്ക്ക് സാക്ഷികളായത് ഇരുവരുടെയും മാതാപിതാക്കും വിപിഎസ് ലേക്ഷോര്‍ ആശുപത്രി ജീവനക്കാരും. ആലപ്പുഴ തുമ്ബോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആവണിയുടെ വിവാഹം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ എറണാകുളം വിപിഎസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തില്‍ നടക്കുകയായിരുന്നു. ഇപ്പോഴിതാ, വേദനകളുടെ കാലം കടന്ന് ആവണി ചിരിക്കുകയാണ്. ഒരു നവവധുവിന്റെ സന്തോഷത...

ജോലിക്ക് പുറപ്പെട്ടപ്പോള്‍ ഏജന്റ് നല്‍കിയ ബാഗ് കൈവശം വച്ചത് ദുരിതത്തില്‍ അവസാനിച്ചു. മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ ഹൈദരാബാദ് സ്വദേശിനിയുടെ അപ്പീല്‍ ദുബൈ കോടതി തള്ളി...

Image
മയക്കുമരുന്ന് കേസില്‍ 25 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന ഹൈദരാബാദ് സ്വദേശിനി അമീനാ ബീഗത്തിന്റെ ലീഗല്‍ ടീം സമർപ്പിച്ച അപ്പീല്‍ ദുബൈ കോടതി തള്ളി. ഇതോടെ അമീനയുടെ കുടുംബം അബുദാബിയിലെ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്. ക്ഷയരോഗം ബാധിച്ച അമീനയ്ക്ക് ബാഗില്‍ നിന്ന് കണ്ടെത്തിയ നിരോധിത പദാർത്ഥങ്ങളെക്കുറിച്ച്‌ അറിയില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തന്റെ 5 വയസ്സുള്ള മകനെ വളർത്താൻ ജോലിക്കായി ആദ്യമായിട്ടാണ് അവർ ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്തതെന്ന് മജ്ലിസ് ബച്ചാവോ തഹ്രീക്ക് (എം.ബി.ടി) വക്താവ് അംജദ് ഉല്ലാ ഖാൻ പറഞ്ഞു. ദയാഹർജിയും ഫയല്‍ ചെയ്യുമെന്നും യുഎഇ അധികാരികളുമായി ബന്ധപ്പെട്ടു കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിന് കത്തെഴുതുമെന്നും ഖാൻ പറഞ്ഞു. കസ്റ്റഡിയിലുള്ള മകളുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അപ്പീല്‍ തള്ളിയതായി അറിഞ്ഞപ്പോള്‍ അമീനയുടെ ഉമ്മ പൊട്ടിക്കരഞ്ഞതായി അദ്ദേഹം പറഞ്ഞു. എങ്ങനെ തടവിലാക്കപ്പെട്ടു കിഷൻബാഗ് നിവാസിയായ അമീനാ ബീഗം ഒരു ബ്യൂട്ടി പാർലറില്‍ ജോലി ലഭിച്ചതിനെ തുടർന്ന് 2025 മെയ് 18ന്...

നഴ്‌സിംഗിന് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് 2.40 ലക്ഷം രൂപ തട്ടി. കാത്തലിക് ഫോറം നേതാവ് ബിനു പി. ചാക്കോ അറസ്റ്റില്‍...

Image
നഴ്‌സിംഗിന് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ കാത്തലിക് ഫോറം നേതാവ് വടക്കഞ്ചേരി ഞാറംവാന്‍കുളമ്ബ് കണക്കന്‍തുരുത്തി പഴയചിറ വീട്ടില്‍ ബിനു. പി. ചാക്കോ (49) അറസ്റ്റിലായി. നഴ്‌സിംഗ് കോളേജുകളില്‍ അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു കട്ടപ്പന സ്വദേശിനിയില്‍ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ കോട്ടയം, പൊന്‍കുന്നം, മണര്‍കാട്, പാലരിവട്ടം, എറണാകുളം, പാമ്ബാടി, ചങ്ങനാശേരി പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളുണ്ട്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശിയില്‍ നിന്ന് 21 ലക്ഷം തട്ടിയെടുത്തതിനും കാത്തലിക് സിറിയന്‍ ബാങ്കിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. റെയില്‍വേ സ്‌ക്രാപ്പ് ഇടപാടിലൂടെ 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ 2011 ല്‍ ചങ്ങനാശ്ശേരി പോലീസും അറസ്റ്റ് ചെയ്തിരുന്നു. കാത്തലിക് ഫോറം നേതാവെന്ന നിലയില്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു ബിനു... 

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് എത്തിയത് പൊലീസ് മണത്തറിഞ്ഞു, 20 വര്‍ഷത്തിനുശേഷം പ്രതി പിടിയിലായി...

Image
മുക്കുപണ്ടം പണയം വെച്ചു തട്ടിപ്പ് നടത്തിയ കേസുകളില്‍ 20വര്‍ഷമായി ഒളിവില്‍കഴിഞ്ഞിരുന്ന പ്രതി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് എത്തിയെന്ന വിവരത്തെ പിന്‍തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായി.  കുമാരനല്ലൂര്‍ ഫാത്തിമ മന്‍സിലില്‍ സുധീര്‍ ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്. എസ്.എസ്.എല്‍.സി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് ഇയാള്‍ കോട്ടയത്തെത്തി യിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ നെല്ലിയാമ്ബതിയില്‍ വെച്ച്‌ അപകടം ഉണ്ടായെന്നും ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികില്‍സയിലാണെന്നും മനസിലായി. ചികില്‍സ തീരുംവരെ കാത്തിരുന്ന പൊലീസ് കുമാരനല്ലൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചങ്ങനാശ്ശേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പലയിടങ്ങളിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകളില്‍ വാറണ്ട് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു...

ബാങ്കില്‍ പോയി മടങ്ങും വഴി കവര്‍ കീറി പേഴ്‌സ് റോഡില്‍. കളഞ്ഞുകിട്ടിയ 4.5 ലക്ഷം രൂപയുടെ സ്വര്‍ണം തിരികെ ഉടമസ്ഥയുടെ കൈകളിലേക്ക്...

Image
ഡിജിറ്റല്‍ തട്ടിപ്പുകളും ഫേക്ക് ലോണ്‍ തട്ടിപ്പുകളും പെരുകുന്ന ഈ കാലത്തും സത്യസന്ധത കൈമുതലായ ചിലരുണ്ട് സമൂഹത്തില്‍. വഴിയില്‍ കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും രേഖകളുമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായിരിക്കുകയാണ് കൊച്ചി വരാപ്പുഴ സ്വദേശിയായ ജോണ്‍ മാത്യു മുക്കം. ഏകദേശം നാലര ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്. ആലങ്ങാട് സ്റ്റേഷനിലെ എഎസ്ഐ ജെനീഷ് ചേരാമ്ബിള്ളിയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ നല്ല മനസ്സിന് ഉടമയെക്കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത്.  സംഭവത്തെക്കുറിച്ച്‌ എഎസ്ഐയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ:--- കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് ഒരു വിളിയെത്തിയത്. എസ്‌എൻഡിപി ജംഗ്ഷന് സമീപത്ത് നിന്ന് ജോണ്‍ എന്ന വ്യക്തിയാണ് വിളിക്കുന്നത്, വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ ഒരു പേഴ്സ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഒരു ചെക്ക് ബുക്കും രണ്ടോ മൂന്നോ സ്വർണ്ണാഭരണങ്ങളും പേഴ്സിലുണ്ടായിരുന്നു. അടിയന്തരമായി ഒരിടത്തേക്ക് പോകേണ്ടതിനാല്‍ അരമണിക്കൂറിനുള്ളില്‍ സ്...

കോട്ടയം - കുമരകം റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിരോധനം...

Image
കോട്ടയം - കുമരകം റോഡിൽ കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 29നും 30നും പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് അറിയിച്ചു. ബസുകൾ പാലത്തിന്റെ ഇരുകരകളിലുമായി യാത്ര അവസാനിപ്പിക്കണം. ചെറു വാഹനങ്ങൾ പാലത്തിനടുത്തുള്ള റോഡുവഴി പോകണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നു കോട്ടയത്തേക്കുള്ള ഭാരവാഹനങ്ങൾ ബണ്ട് റോഡിൽ എത്തി ഇടയാഴം - കല്ലറ വഴി പോകണം. വൈക്കം ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ തലയോലപ്പറമ്പ്, ഏറ്റുമാനൂർ വഴിയോ, ഇടയാഴം - കല്ലറ വഴിയോ പോകണം. കോട്ടയത്തു നിന്നു ആലപ്പുഴ, വൈക്കം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ ചാലുകുന്ന് - മെഡിക്കൽ കോളജ് -നീണ്ടൂർ - കല്ലറ വഴി പോകണം...

ഗുണ്ടകള്‍ വേണ്ട തൊഴിലാളികള്‍ മതി. പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധം. ഇല്ലെങ്കില്‍ ബസ്സിന്റെ പെര്‍മിറ്റ് തെറിക്കും....

Image
സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലീയറന്‍സ് നിര്‍ബന്ധമാക്കിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് ലൈസന്‍സും, ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നീ മൂന്ന് ജീവനക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിര്‍ദേശം പാലിക്കാത്ത സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും തീരുമാനമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസ് വ്യവസായം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിന് ജീവനക്കാരുടെ നല്ല പെരുമാറ്റവും അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നടപടികളും പരിശോധനയും കര്‍ശനമായിരിക്കുമെന്നുമാണ് മന്ത്രി നല്‍കുന്ന മുന്നറിയിപ്പ്. ഗുരുതരമായ കേസുകള്‍ ഒന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ...

വോട്ടുണ്ടോ. എങ്കില്‍ പാട്ടുപാടാം...

Image
പാട്ടുപാടി വോട്ടർമാരെ വശത്താക്കാനുള്ള വിദ്യയിലാണ് കോട്ടയം വാഴൂർ പഞ്ചായത്തിലെ 15-ാം വാർഡായ കണ്ട്രാച്ചിയിലെ ബി.ജെ.പി സ്ഥാനാർത്ഥി. ഫ്ളവേഴ്സ് ചാനലിലെ മ്യൂസിക്കല്‍ വൈഫ് റിയാലിറ്റിഷോയിലെ ഫസ്റ്റ് റണ്ണറപ്പായ അമൃത ജയകുമാറാണ് ബി.ജെ.പിക്കായി അങ്കത്തിനിറങ്ങുന്നത്. ഒന്നരപ്പതിറ്റാണ്ട് ബി.ജെ.പിയുടെ കൈവെള്ളയിലുണ്ടായിരുന്ന വാർഡ് തിരിച്ചു പിടിക്കുകയാണ് അമൃതയുടെ ലക്ഷ്യം. അഞ്ചാം ക്ളാസ് മുതല്‍ സംഗീത വഴിയേയാണ് അമൃത. ഗാനമേളകളിലും നാട്ടിലെ ക്ഷേത്രോത്സവങ്ങളിലും സ്ഥിരം പാട്ടുകാരി. ക്ളാസിക്കലോ, മെലഡിയോ, ഭക്തിഗാനമോ ഏതായാലും അമൃതയ്ക്ക് നിസാരം. നാട്ടുകാരുടെ പാട്ടുകാരി വോട്ട് ചോദിച്ചെത്തുമ്ബോള്‍ പാട്ടുപാടാതെ പറ്റില്ല. വോട്ട് കിട്ടിയാലും ഇല്ലെങ്കിലും പാട്ടുപാടിക്കൊടുക്കാൻ അമൃതയ്ക്ക് സന്തോഷം. ബാലഗോകുലത്തിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ അമൃത വാഴൂർ എൻ.എസ്.എസ് കോളേജ് പഠനകാലത്ത് എ.ബി.വി.പിയില്‍ സജീവമായി. 15 വർഷായി ബി.ജെ.പിയ്ക്ക് സ്വാധീനമുണ്ടായിരുന്ന വാർഡ് കഴിഞ്ഞ തവണയാണ് കൈവിട്ടു പോയത്. കന്നിക്കാരിയായ അമൃത കൊടുങ്ങൂർ സഹകരണ നിധി ലിമിറ്റഡില്‍ മാനേജർ കൂടിയാണ്. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ അരുണ്‍ എസ്.നായരാണ് ഭർത്താ...

മുടി മുറിച്ചത് വനിതകള്‍ക്ക് വേണ്ടി, കോണ്‍ഗ്രസ് നേതാക്കളോട് പരിഭവമില്ല, കോട്ടയത്ത് എല്‍ഡിഎഫ് അധികാരത്തില്‍ വരും. ലതികാ സുഭാഷ്...

Image
കോണ്‍ഗ്രസ് നേതാക്കളോട് പരിഭവമില്ലെന്ന് കോട്ടയം നഗരസഭയിലെ 48 ആം വാർഡ് എല്‍ഡിഎഫ് സ്ഥാനാർഥി ലതികാ സുഭാഷ്. എതിർ സ്ഥാനാർത്ഥികള്‍ പോലും സുഹൃത്തുക്കള്‍. ആശയപരമായ നിലപാടുകളോടുള്ള എതിർപ്പാണ് ഉണ്ടായിരുന്നത്. വനിതകള്‍ക്ക് വേണ്ടിയാണ് താൻ അന്ന് മുടി മുറിച്ചത്. മുറിവില്‍ കൊള്ളി വെക്കുന്നതുപോലെ വേദനയുണ്ട്. ആരെയും നോവിക്കുകയോ അധികാരത്തിനു വേണ്ടി നില്‍ക്കുകയോ ഇല്ല. ചാനല്‍ ചർച്ചകളില്‍ ഇപ്പോഴും അധിക്ഷേപിക്കുന്നു. ഇവർക്ക് മറുപടി പറയാനില്ലെന്നും അവർ വ്യക്തമാക്കി. പണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ പറഞ്ഞപ്പോള്‍ താൻ മത്സരിച്ചു. പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എൻസിപി ഏല്‍പിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകള്‍ക്ക് നിഷേധിച്ചപ്പോള്‍ ആണ് 2021ല്‍ പ്രതിഷേധിച്ചത്. എല്ലാ കാലത്തും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാർക്ക് സീറ്റ് കൊടുത്തിട്ട് ഞാൻ അധ്യക്ഷ ആയപ്പോള്‍ സീറ്റ് കിട്ടിയില്ല. എല്‍ഡിഎഫ് അടുക്കും ചിട്ടയും ഉള്ള മുന്നണി സംവിധാനമാണെന്നും പാർട്ടിക്കും പ്രവർത്തകർക്കും വിധേയമായി പ്രവർത്തിക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും ലതിക പറഞ്ഞു. കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെ...

ആറുമാസം മുമ്ബ് പ്രണയ വിവാഹം. ആറുമാസം മുമ്ബ് പ്രണയ വിവാഹം. നിരന്തര പീഡനം; ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചില്ല. യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അമ്മയ്‌ക്കെതിരേയും കേസ്...

Image
തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ആറു മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഭര്‍തൃപീഢനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അര്‍ച്ചനയെ പീഡിപ്പിച്ചു. പെയിന്റിങ്ങ് തൊഴിലാളിയായ ഷാരോണ്‍ കഞ്ചാവു കേസിലെ പ്രതിയാണ്. ഷാരോണിന്റെയും അമ്മയുടെയും പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്...

സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം. മരണസംഖ്യ രണ്ടായി. കാണാതായ നാല് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി...

Image
പത്തനംതിട്ട തൂമ്ബാക്കുളത്ത് സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ രണ്ടായി. നേരത്തെ ഏഴു വയസുകാരി മരിച്ചിരുന്നു. പിന്നാലെയാണ് ഓട്ടോയിലുണ്ടായിരുന്ന നാല് വയസുകാരൻ യദു കൃഷ്ണനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്ബിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥിനിയായ ഏഴു വയസുകാരി ആദിലക്ഷ്മിയാണ് അപകടത്തില്‍ ആദ്യം മരിച്ചത്. ആറ് കുട്ടികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ നാലു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യദു കൃഷ്ണനുവേണ്ടി അപകടസ്ഥലത്ത് ഫയർഫോഴ്സ് തിരച്ചില്‍ നടത്തിയതിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവർക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.  സ്കൂള്‍ വിട്ട് കുട്ടികളുമായി വീടുകളിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ സ്ഥിരമായി പോകാറുള്ള ഓട്ടോ ആയിരുന്നില്ല അപകടത്തില്‍പ്പെട്ടത്, പകരം അയച്ച ഓട്ടോറിക്ഷയായിരുന്നു ഇത്. വളരെ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. നാട്ടുകാർ ...

തൃശൂരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു. ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു...

Image
ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റാണ് സ്‌നേഹ. ഇന്ന് രാവിലെ ഒമ്ബതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നുവന്ന റീബോണ്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടറിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം സ്‌നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്നയുടൻ ബസ് ജീവനക്കാർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. ബസ് അപകടത്തില്‍ നിരവധിപേർക്ക് ജീവൻ നഷ്‌ടപ്പെട്ട പ്രദേശമാണിത്. വർഷങ്ങള്‍ക്ക് മുമ്ബ് അപകടത്തിന് കാരണമായ രണ്ട് സ്വകാര്യ ബസുകള്‍ തീയിട്ട് നശിപ്പിച്ചതുള്‍പ്പെടെ നിരവധി സംഘർഷങ്ങള്‍ അപകടം മൂലം ഈ സ്ഥലത്ത് ഉണ്ടായിട്ടുണ്ട്. സ്‌നേഹയുടെ ഭർത്താവ് - ജെറി ഡേവിസ് ( അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്). മക്കള്‍ - അമല (അഞ്ച് വയസ് ), ആൻസിയ (ഒ...

നെയ്യാറ്റിൻകരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...

Image
വിദ്യാർത്ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര നാറാണിയിലാണ് സംഭവം നടന്നത്. രതീഷ് - ബിന്ദു ദമ്ബതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. കാരക്കോണം പിപിഎം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്...

കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവം. ലഹരി മാഫിയയ്ക്കു പൂട്ടിടാന്‍ പോലീസ്...

Image
ലഹരിവില്പനയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ലഹരി മാഫിയകള്‍ക്കു പൂട്ടിടാന് പോലീസ്. ജില്ലയില്‍ പലയിടത്തും ലഹരി സംഘങ്ങള്‍ വ്യാപകമായി കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്പനയുമായി കറങ്ങിനടക്കുന്നവരെയും ഇത്തരം സംഘങ്ങള് തമ്ബടിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധനകള് ആരംഭിച്ചിട്ടുണ്ട്. വില്പന സംഘങ്ങള്ക്കു ലഹരി എത്തിച്ചുനല്കുന്ന കാരിയര്മാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച പുലര്ച്ചെയാണ് നഗരത്തിലെ മാണിക്കുന്നം തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല് ആദര്ശ് (23) കൊല്ലപ്പെട്ടത്. ലഹരി ഇടപാടുകളിലെ സാന്പത്തിക തര്ക്കമാണ് കൊലയില്‍ കലാശിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭാ മുന് കൗണ്സിലര് വി.കെ. അനില്കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്ത് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഭിജിത്ത്, അനില്കുമാര്, ഭാര്യ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ അനില്കുമാറിനെയും...

ട്രെയിന്‍ വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ഇരുവരും പരസ്പരം കൈപിടിച്ചു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍. ഞായറാഴ്ച ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ വന്ദേഭാരത് ട്രെയിനിടിച്ച്‌ മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. സിസി ടിവി പരിശോധനയിലെ സംശയം പങ്കുവച്ച്‌ എസ്പി യതീഷ്...

Image
ബെംഗളൂരുവില്‍, മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേഭാരത് ട്രെയിനിടിച്ച്‌ മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളും പത്തനംതിട്ട സ്വദേശികളുമായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയ വന്ദേ ഭാരത് ട്രെയിനിടിച്ചാണ് മരണം. പ്രാഥമിക അന്വേഷണം ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറഞ്ഞു. 'സിസിടിവി ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍, ഇത് ആത്മഹത്യയാണെന്ന് തോന്നുന്നു,'' എസ്.പി. യതീഷ് എന്‍ പറഞ്ഞു. പറഞ്ഞു. ട്രെയിന്‍ വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ഇരുവരും പരസ്പരം കൈപിടിച്ചുനില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. എന്നിരുന്നാലും, കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെന്നു അദ്ദേഹം പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നു. ആത്മഹത്യാക്കുറിപ്പോ അതുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളോ നിലവില്‍ കണ്ടെത്തിയിട്ടില്ല. ബെംഗളൂരു റൂറല്‍ റെയില്‍വേ പോലീസ് സ്റ്റേഷനി...

ലഹരിമരുന്നിന്റെ വിലയായ 1500 രൂപ ആവശ്യപ്പെട്ട്‌ ആരംഭിച്ച തര്‍ക്കം, പുലര്‍ച്ചെ വീട്ടു മുറ്റത്തെത്തിയ കൂട്ടുകാരനെ കുത്തിക്കൊന്നു, കോട്ടയത്തെ നടുക്കിയ സംഭവം...

Image
ലഹരി ഇടപാടിന്റെ ഭാഗമായ സാമ്ബത്തികത്തര്‍ക്കത്തേത്തുടര്‍ന്ന്‌ സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കുത്തേറ്റ്‌ മരിച്ചു. കറുകച്ചാല്‍, തോട്ടയ്‌ക്കാട്‌ വാടകയ്‌ക്കു താമസിക്കുന്ന മാങ്ങാനം കളമ്ബുകാട്ടുകുന്ന്‌ താന്നിക്കല്‍ സോമന്‍ - സുജാത ദമ്ബതികളുടെ മകന്‍ ആദര്‍ശാ(23)ണ്‌ കൊല്ലപ്പെട്ടത്‌. ആദര്‍ശിനെ കുത്തിയ വേളൂര്‍ മാണിക്കുന്നം ലളിതാസദനത്തില്‍ അഭിജിത്ത്‌ (വാവ-24) അറസ്‌റ്റില്‍. പ്രതി അഭിജിത്തിന്റെ അച്‌ഛന്‍ വി.കെ. അനില്‍കുമാര്‍ (ടിറ്റോ) കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലറാണ്‌. അനില്‍കുമാറിനേയും ഭാര്യയേയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട്‌ വിട്ടയയച്ചു. ഇന്നലെ പുലര്‍ച്ചെ 1.30-ന്‌ അനില്‍കുമാറിന്റെ വീടിനു മുന്നിലാണ്‌ നാടിനെ നടുക്കിയ സംഭവം. ലഹരി കേസുകളില്‍ പ്രതികളാണ്‌ അഭിജിത്തും ആദര്‍ശും. കഴിഞ്ഞ മാര്‍ച്ചില്‍ അഭിജിത്തില്‍നിന്ന്‌ ആദര്‍ശ്‌ വാങ്ങിയ ലഹരിമരുന്നിന്റെ വിലയായ 1500 രൂപ ആവശ്യപ്പെട്ട്‌ ആരംഭിച്ച തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. അഭിജിത്‌ പലതവണ ചോദിച്ചിട്ടും ആദര്‍ശ്‌ പണം നല്‍കിയില്ല. ബൈക്ക്‌ പണയപ്പെടുത്താന്‍ സൗകര്യമൊരുക്കിയാല്‍ പണം നല്‍കാമെന്ന്‌ ആദര്‍ശ്‌ പറഞ്ഞു. അഭിജിത...

കോട്ടയം മാണിക്കുന്നത്ത് കൊലപാതകം. കസ്റ്റഡിലായ മുന്‍ കൗണ്‍സിലര്‍ വി.കെ അനില്‍ കുമാര്‍ കൊലപാതക കേസില്‍ പ്രതിയല്ലെന്നു പോലീസ്. മൃതദേഹം കുളത്തില്‍ തള്ളാന്‍ ശ്രമിച്ചതടക്കം പരിശോധിക്കും. അനില്‍ കുമാര്‍ കോട്ടയം നഗരസഭ 39-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി...

Image
കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനൊപ്പം കസ്റ്റഡിലായ മുന്‍ കൗണ്‍സിലര്‍ വി.കെ അനില്‍ കുമാര്‍ കൊലപാതക കേസില്‍ പ്രതിയല്ലെന്നു പോലീസ്. അനില്‍ കുമാറിന്റെ മകന്‍ അഭിജിത്തത്തും കൊല്ലപ്പെട്ട പുതുപ്പള്ളി സ്വദേശിയായ ആദര്‍ശിയും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതും കത്തിക്കു കുത്തുന്നും സി.സി.ടിവി ദശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനു ശേഷമാണ് അനില്‍കുമാറും ഭാര്യയും എത്തി മകനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത്. അതേസമയം, അനില്‍ കുമാറും മകനും ചേര്‍ന്നു മൃതദേഹം കുളത്തില്‍ തള്ളാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്. സംഭവ സ്ഥലത്തു നിന്നു രക്ഷപെടാന്‍ ശ്രമിച്ച ഇരുവരെയും പോലീസ് പട്രോളിങ് സംഘമാണ് പിടികൂടിയത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാണ് അനില്‍ കുമാര്‍ എന്ന വിവരവും പുറത്തേക്കു വന്നു. കോട്ടയം നഗരസഭ 39-ാം വാര്‍ഡായ ഇല്ലിക്കലില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥിയാണ് അനില്‍കുമാര്‍. നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എം.പി സന്തോഷ് കുമാറിനെതിരെ മത്സരിക്കാനിരിക്കുകയായിരുന്നു അനില്‍. എന്നാല്‍, കോണ്‍ഗ്രസുമായി നിലവില്‍ അനിലിനു...

ആഡംബര കാര്‍ വേണമെന്നാവശ്യപ്പെട്ട് വീട്ടില്‍ വഴക്ക് പതിവ്. അച്ഛൻ കമ്ബിപ്പാര കൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച 28 വയസുകാരൻ മരിച്ചു...

Image
തിരുവനന്തപുരത്ത് ആഡംബര കാർ വാങ്ങി നല്‍കണമെന്ന ആവശ്യത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ അച്ഛൻ കമ്ബിപ്പാരകൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച മകൻ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹൃത്വിക്കിക് (28) ആണ് മരിച്ചത്. ആഡംബര കാര്‍ വാങ്ങുന്നതിനായി പണം വേണമെന്ന് പറഞ്ഞ് ഹൃത്വിക് അച്ഛനെ അക്രമിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ഹൃത്വിക്കിന്റെ അച്ഛൻ വീട്ടിലുണ്ടായിരുന്ന കമ്ബിപ്പാര കൊണ്ട് മകന്റെ തലയ്ക്ക് അടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹൃത്വിക്കിന്റെ അച്ഛൻ വിനായനന്ദനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൃത്വിക് മരിച്ചതിനാല്‍ കൊലപാതകമുള്‍പ്പെടെയുള്ള വകുപ്പുകള്‍ വിനയനന്ദനെതിരെ ചുമത്തും. ഒക്ടോബർ ഒൻപതിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആഡംബര കാർ ആവശ്യപ്പെട്ടുകൊണ്ട് ഹൃത്വിക്ക് വീട്ടില്‍ സ്ഥിരം വഴക്കും ബഹളവും ഉണ്ടാകാറുണ്ടായിരുന്നു. 15 ലക്ഷം രൂപ വിലവരുന്ന ഒരു ബൈക്ക് മുൻപ് വിനയാനന്ദ് ഹൃത്വിക്കിന് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ആഡംബര കാറും ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇപ്പോള്‍ അതിനുള്ള സാമ്ബത്തിക സ്ഥിതി ഇല്ല...

വാഹനാപകടം മരണം സംഭവിച്ചാല്‍ ഇനി കുരുക്ക് മുറുകും. വാഹനം വെറുതെ വിട്ടുകിട്ടില്ല, ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലന മേര്‍പ്പെടുത്തും...

Image
റോഡില്‍ തോന്നിയ പോലെ വാഹനം പായിക്കുന്നവർ ജാഗ്രതൈ. അപകടം നടന്നാലുള്ള നടപടികള്‍ കർശനമാക്കി ട്രാഫിക് പൊലീസ്. നിങ്ങളുടെ വാഹനമിടിച്ച്‌ ആർക്കെങ്കിലും മരണം സംഭവിച്ചാല്‍ ഡ്രൈവർക്കും വാഹന ഉടമയ്ക്കും കുരുക്ക് മുറുകും. ഡ്രൈവർക്ക് നിർബന്ധിത പരിശീലനം നല്‍കാനാണ് തീരുമാനം. ഡ്രൈവർ മോട്ടർ വാഹന വകുപ്പിന്റെ എടപ്പാള്‍ ട്രെയിനിങ് സെന്ററിലെ അഞ്ച് ദിവസത്തെ പരിശീലനത്തില്‍ നിർബന്ധമായും പങ്കെടുക്കണം. ഇവിടെ നിന്നും സർട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം മാത്രമേ അപകടം വരുത്തിയ വാഹനം അധികൃതർ വിട്ടുനല്‍കുകയുള്ളു. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച്‌ എല്ലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്കും എസ്‌എച്ച്‌ഒമാർക്കും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസില്‍ നിന്നും നിർദേശം നല്‍കിയിട്ടുണ്ട്. മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും കർശന നടപടികള്‍ നേരിടേണ്ടി വരും. സ്വകാര്യ ബസ് തട്ടി മരണം സംഭവിച്ചാലും ഡ്രൈവർ പരിശീലനത്തില്‍ പങ്കെടുക്കേണ്ടി വരും. നിലവിലെ 2 ദിവസം കൊണ്ട് നടപടി പൂർത്തിയാക്കി വാഹനം തിരികെ നല്‍കുന്ന നടപടി ഇനിമുതല്‍ ഉണ്ടാകില്ല. ഡ്രൈവറുടെ പരിശീലനം കഴിഞ്ഞിട്ടേ ബസ് വിട്ടു നല്‍കാൻ പാടുള്ളൂ എന്നും നിർദേശത്തിലുണ്ട്. വാഹന...

കോട്ടയത്തെ കൊലപാതകം എംഡിഎംഎ വാങ്ങിയിട്ട് പണം നല്‍കാത്തതിനെ ചൊല്ലി. കോണ്‍ഗ്രസ് നേതാവിന്റെ മകൻ കൊടും ക്രിമിനല്‍...

Image
കോട്ടയം  മാണിക്കുന്നത്ത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന. എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്ബത്തിക തര്‍ക്കമാണ് തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശിന്റെ (23) കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി കെ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആദര്‍ശിന്റെ കൈയില്‍ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും പണം നല്‍കിയിരുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിനെ തുടര്‍ന്ന് പുതുപ്പള്ളി സ്വദേശിയായ ആദര്‍ശ്, അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ ഗേറ്റിന് സമീപം രണ്ടുപേര്‍ തമ്മില്‍ അടിപിടി കൂടുന്നതും പിടിച്ചുമാറ്റാന്‍ അനില്‍ കുമാറും ഭാര്യയും ഓടിവരുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിവലിക്കിടെയാണ് കൊലപാതകം നടന്നത്. മകന്‍ അഭിജിത്താണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്...

കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുന്‍ നഗരസഭ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍...

Image
കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ക്കു ശേഷമാണ് സംഭവം. അനില്‍ കുമാറിന്റെ വീടിന്റെ മുന്നില്‍ വെച്ചാണ് കൊലപാതകമുണ്ടായത്. കൊല്ലപ്പെട്ട ആദര്‍ശും അനില്‍കുമാറിന്റെ മകന്‍ അഭിജിത്തുമായി സാമ്ബത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച്‌ ചോദിക്കാനായി അനില്‍കുമാറിന്റെ വീട്ടില്‍ എത്തിയതായിരുന്നു ആദര്‍ശ്. കൊല്ലപ്പെട്ട ആദര്‍ശിന്റെയും അഭിജിത്തിന്റെയും പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്. കൊലപാതകത്തിനു ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസിന്റെ പെട്രോളിങ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോട്ടയം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു അനില്‍ കുമാര്‍...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

Image
പത്തനംതിട്ട കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ ചികത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ കലപ്പമണ്ണില്‍ രാജുവിന്റെ ഭാര്യ മായയാണ് മരിച്ചത്. മായ ഒരാഴ്ചക്കിടയില്‍ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. കഴിഞ്ഞ 16 നാണ് മായയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയുന്നത്. 17 ന് ഓപ്പറേഷന്‍ നടത്തി. രണ്ടു ദിവസം വെന്റിലേറ്ററില്‍കിടന്ന മായയെ ശനിയാഴ്ച പിന്നെയും ഓപ്പറേഷന് വിധേയേയാക്കി. എന്നാല്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മായയുടെ ആരോഗ്യസ്ഥിതി വഷളായതായും പിന്നീട് മായ മരിച്ചതായും ആണ് ആശുപത്രി അധികൃതര്‍ തന്നോട് പറഞ്ഞതെന്ന് മായയുടെ ഭര്‍ത്താവ് രാജു കലപ്പമണ്ണില്‍ ആരോപിച്ചു. സീതത്തോട് മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമാണ് രാജു. മായ ചിത്സാ പിഴവില്‍ മരിച്ചിട്ടും 30 ലക്ഷം രൂപ അടച്ചെങ്കില്‍ മാത്രമേ ബോഡി വിട്ടു നല്‍കൂ എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിത്. 80,000 രൂപ പാക്കേജ് ഉണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആശുപത്രിക്കാര്‍ തന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും രാജു പറഞ്ഞ...

അമ്മ മരിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പിട്ട് മകൻ ജീവനൊടുക്കി...

Image
അമ്മ മരിച്ചതിന് പിന്നാലെ ഫേസ്ബുക്കില് കുറിപ്പിട്ട് മകന് ജീവനൊടുക്കി. കോഴിക്കോട് തിക്കോടി പെരുമാള്പുരത്ത് താമസിക്കുന്ന സുരേഷ് (55) ആണ് മരിച്ചത്. അമ്മയുടെ കൂടെ ഞാനും പോവാ' എന്ന് ഫേസ്ബുക്കില് കുറിപ്പിട്ടതിന് ശേഷം ഹരീഷ് സ്മാരക റോഡിന് സമീപത്തെ റെയില് പാളത്തില് എത്തിയ സുരേഷ്, ട്രെയിനിന് മുന്നില് ചാടുകയായിരുന്നു. ഏഴ് ദിവസങ്ങള്ക്ക് മുന്പാണ് സുരേഷിന്റെ അമ്മ മരിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഒരു മണിക്കൂര് കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ട്രെയിനിന് മുന്നില് ചാടി. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പരേതനായ നാരായണനാണ് സുരേഷിന്റെ പിതാവ്. മടപ്പള്ളി ഗവ. കോളജിലെ പ്രൊഫസറായ ദിനേശന് സഹോദരനാണ്...

അപകടത്തില്‍പ്പെട്ട യുവാവിനെ സാഹസികമായി രക്ഷിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍...

Image
ദേശീയ പാത 183ല്‍ നിയന്ത്രണം വിട്ട ബൈക്ക്‌ യാത്രികനെ രക്ഷിച്ചത്‌ കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവറുടെ മനസാന്നിധ്യം. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ പുല്ലുപാറക്കു സമീപം കൊടുംവളവില്‍ നിയന്ത്രണം വിട്ട ബൈക്ക്‌ കെ.എസ്‌.ആര്‍.ടിസി ബസിനടിയിലേക്ക്‌ വരുന്നതു കണ്ട ഡ്രൈവര്‍ ബസ്‌ ഇടതുവശം ചേര്‍ത്ത്‌ നിര്‍ത്തുകയായിരുന്നു. ഇടതുവശത്ത്‌ അഗാധമായ കൊക്കയാണ്‌. ഈ ഭാഗത്തുള്ള വൈദ്യുത പോസ്‌റ്റിലിടിപ്പിച്ചാണ്‌ ബസ്‌ നിര്‍ത്തിയത്‌. ബസില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല. കുമളി ഡിപ്പോയിലെ ഡ്രൈവര്‍ മനോഹരനെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്‌ സോണ്‍ എം.വി.ഡി മാരായ ഫയസ്‌ വി. സലിം, പ്രഭാകരന്‍ എന്നിവര്‍ അഭിനന്ദിച്ചു...

ശബരിമല സന്നിധാനത്തെ ദേവസ്വം മെസിലെ ആഹാരം കഴിച്ച പലര്‍ക്കും വയറുവേദനയും വയറിളക്കവും...

Image
ശബരിമല സന്നിധാനത്ത് ദേവസ്വം മെസിലെ ആ ഹാരം കഴിച്ച പലർക്കും വയറുവേദനയും വയറിളക്കവും പിടിപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം രാവിലത്തെ മെസിലെ വേവാത്ത ഉപ്പുമാവ് കഴിച്ചവർക്കാണ് വയറുവേദനയും വയറിളക്കവും ഉണ്ടായത്. ഇവർ സന്നിധാനം ഗവ ണ്‍മെൻ്റ് ആശുപത്രിയിലും ആയുർ വേദ ആശുപത്രി യിലും ചികിത്സതേടി. ഇത്തവണ പുതിയ ഒരാള്‍ക്കാ ണ് കരാർ നല്കി യിരിക്കുന്നത്. തുടക്കം മുതല്‍ മെസ് നടത്തിപ്പില്‍ പാളിച്ചകള്‍ ഏറെയായിരുന്നു. ഇതൊടെ ദേവസ്വം ജീവനക്കാരില്‍ നിന്നും പരാതി ഉയർന്നതോടെ കരാറുകാർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു.എന്നാല്‍ ഇതിന് ശേഷവും ഗുണനിലവാരം ഇല്ലാത്ത തും വേവാത്തതു മായ ഭക്ഷണ സാ ധനങ്ങളാണ് വിത രണം ചെയ്യുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. പലരും ഫുഡ്സേഫ്റ്റി വിഭാഗത്തെ വിവരം അറിയിച്ചെങ്കിലും പരിശോധനയൊനടപടിയൊഒന്നും ഉണ്ടായില്ല. ഹെല്‍ത്ത് വിഭാഗ വും നടപടിക്ക് മു തിരുന്നില്ല. വിവരം ശബരിമല എ.ഡി. എം അരുണ്‍.എസ് നായരേയും അറി യിച്ചിരുന്നു. നിരവധി പരാതി ഉയർ ന്നിട്ടും നിലവാരം മെച്ചപ്പെടുത്താനോ കഴിഞ്ഞില്ലെങ്കില്‍ കരാർ റദ്ദാക്കി മെസ് ചുമതല ബോർഡ് ഏറ്റെടുക്കുകയോ ചെയ്യാൻ ബോർ...

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന് ആവശ്യം. കോട്ടയം കടുത്തുരുത്തിയില്‍ കാറിന്റെ പിന്നില്‍ സ്വകാര്യ ബസിടിച്ചു മുന്‍ എം.എല്‍.എ. സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ഇന്നു കേസെടുക്കും...

Image
രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടെ നിയമം ഒക്കെ ചിലപ്പോള്‍ മറന്നെന്നു വരും. വാഹനവുമായി നിരത്തിലിറങ്ങുമ്ബോള്‍ സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്. മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്ബോള്‍ കാഴ്ചക്കാരുടെ റോളിലാണ് പോലീസും മോട്ടോർവാഹനവകുപ്പും. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയയുർത്തി ബസുകളുടെ മരണപ്പാച്ചില്‍ തുടർക്കഥയാണ്. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സ്വകാര്യ ബസുകള്‍ക്ക് സെക്കൻഡുകളുടെ വ്യത്യാസത്തില്‍ സമയക്രമം നിശ്ചയിക്കുന്നതുമാണ് ഇതിനിടയാക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്നലുകള്‍ അവഗണിക്കുക, സിഗ്നലുകളില്‍ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടി മുന്നിലെത്തുക എന്നിവ സ്ഥിരം കാഴ്ചയാണ്.  കടുത്തുരുത്തിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പുറകില്‍ സ്വകാര്യ ബസിടിച്ചു കാറിലുണ്ടായിരുന്ന മുന്‍ എം.എല്‍.എ. സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പെടെ 6 പേർക്ക് പരുക്കേറ്റ സംഭവം ഇതിന് ഉദാഹരണം മാത്രമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷന് സമീപമാണ് അപകടം. ഇടിച്ച കാറുമായി 100 മീറ്ററിലേറേ ബസ്...