ആഡംബര കാര്‍ വേണമെന്നാവശ്യപ്പെട്ട് വീട്ടില്‍ വഴക്ക് പതിവ്. അച്ഛൻ കമ്ബിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച 28 വയസുകാരൻ മരിച്ചു...
തിരുവനന്തപുരത്ത് ആഡംബര കാർ വാങ്ങി നല്‍കണമെന്ന ആവശ്യത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ അച്ഛൻ കമ്ബിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകൻ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹൃത്വിക്കിക് (28) ആണ് മരിച്ചത്. ആഡംബര കാര്‍ വാങ്ങുന്നതിനായി പണം വേണമെന്ന് പറഞ്ഞ് ഹൃത്വിക് അച്ഛനെ അക്രമിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ഹൃത്വിക്കിന്റെ അച്ഛൻ വീട്ടിലുണ്ടായിരുന്ന കമ്ബിപ്പാര കൊണ്ട് മകന്റെ തലയ്ക്ക് അടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹൃത്വിക്കിന്റെ അച്ഛൻ വിനായനന്ദനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൃത്വിക് മരിച്ചതിനാല്‍ കൊലപാതകമുള്‍പ്പെടെയുള്ള വകുപ്പുകള്‍ വിനയനന്ദനെതിരെ ചുമത്തും.
ഒക്ടോബർ ഒൻപതിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആഡംബര കാർ ആവശ്യപ്പെട്ടുകൊണ്ട് ഹൃത്വിക്ക് വീട്ടില്‍ സ്ഥിരം വഴക്കും ബഹളവും ഉണ്ടാകാറുണ്ടായിരുന്നു. 15 ലക്ഷം രൂപ വിലവരുന്ന ഒരു ബൈക്ക് മുൻപ് വിനയാനന്ദ് ഹൃത്വിക്കിന് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ആഡംബര കാറും ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇപ്പോള്‍ അതിനുള്ള സാമ്ബത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു. അത് വലിയ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നയിക്കുകയായിരുന്നു. ഇങ്ങനെയുണ്ടായ തർക്കത്തിനൊടുവിലാണ് ഹൃദ്യക്ക് പിതാവിനെ ആക്രമിച്ചതും തുടര്‍ന്ന് പ്രകോപിതനായ വിനയാനന്ദ് മകനെ കമ്ബിപ്പാരകൊണ്ട് തലയ്ക്കടിച്ചതും. അച്ഛനും മകന് തമ്മില്‍ വീട്ടില്‍ തർക്കവും വഴക്കും പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പണവും ആഡംബര കാറും ആവശ്യപ്പെട്ട് ഹൃദയക്ക് പതിവായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് ഒളിവില്‍ പോയ വിനയനന്ദനെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു...