84566 റേഷൻ കാര്‍ഡ് ഉടമകള്‍ പുറത്തായി, കൂടുതല്‍ പേര്‍ പുറത്താകാൻ സാദ്ധ്യത...


തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകള്‍ പട്ടികയില്‍ നിന്ന് പുറത്തായി. പുറത്തായവർ മതിയായ രേഖകള്‍ കാണിച്ചാല്‍ മുൻഗണന വിഭാഗത്തില്‍ തുടരാം. അതേസമയം, ഇവർക്ക് പകരക്കാരായി മറ്റ് അർഹരെ പരിഗണിക്കുന്നുണ്ട്. നാലുവർഷം മുമ്ബാണ് അനർഹരെ പുറത്താക്കല്‍ നടപടി ആരംഭിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് നടപടി.എ.എ.വൈ, പി.എച്ച്‌.എച്ച്‌, എൻ.പി.എസ് എന്നീ കാർഡ് ഉടമകളെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് ഇതുവരെ 84,566 കാർഡ് ഉടമകള്‍ ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്.

2021 മേയ് മുതലാണ് അനർഹരെ മുൻഗണന ലിസ്റ്റില്‍ നിന്ന് പുറത്താക്കുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചത്.1000 ചതുരശ്രഅടിക്ക് മുകളില്‍ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ, അർദ്ധസ‌ർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളില്‍ മാസവരുമാനമുള്ളവർ,വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരെ പൊതുവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് വിരുദ്ധമായി മുൻഗണന വിഭാഗത്തില്‍ കടന്നുകൂടിയവരെ കണ്ടെത്തി പുറത്താക്കുന്ന നടപടിയും നടക്കുന്നുണ്ട്. എല്ലാദിവസവും സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടക്കുന്നുണ്ട്.

ഒഴിവാക്കപ്പെട്ടവർ സംസ്ഥാനത്ത്...

പി.എച്ച്‌.എച്ച്‌ : 71687

എ.എ.വൈ : 8477

എൻ.പി.എസ് : 4402

ആകെ: 84,566 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...