നഴ്‌സിംഗിന് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് 2.40 ലക്ഷം രൂപ തട്ടി. കാത്തലിക് ഫോറം നേതാവ് ബിനു പി. ചാക്കോ അറസ്റ്റില്‍...
നഴ്‌സിംഗിന് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ കാത്തലിക് ഫോറം നേതാവ് വടക്കഞ്ചേരി ഞാറംവാന്‍കുളമ്ബ് കണക്കന്‍തുരുത്തി പഴയചിറ വീട്ടില്‍ ബിനു. പി. ചാക്കോ (49) അറസ്റ്റിലായി.
നഴ്‌സിംഗ് കോളേജുകളില്‍ അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു കട്ടപ്പന സ്വദേശിനിയില്‍ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ കോട്ടയം, പൊന്‍കുന്നം, മണര്‍കാട്, പാലരിവട്ടം, എറണാകുളം, പാമ്ബാടി, ചങ്ങനാശേരി പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളുണ്ട്.
കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ആലപ്പുഴ സ്വദേശിയില്‍ നിന്ന് 21 ലക്ഷം തട്ടിയെടുത്തതിനും
കാത്തലിക് സിറിയന്‍ ബാങ്കിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. റെയില്‍വേ സ്‌ക്രാപ്പ് ഇടപാടിലൂടെ 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ 2011 ല്‍ ചങ്ങനാശ്ശേരി പോലീസും അറസ്റ്റ് ചെയ്തിരുന്നു. കാത്തലിക് ഫോറം നേതാവെന്ന നിലയില്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു ബിനു...