450 കടന്ന് മുരിങ്ങയ്ക്ക, റോക്കറ്റ് സ്പീഡില്‍ തക്കാളിയുടെ വില. 'തൊട്ടാല്‍ പൊള്ളും' പച്ചക്കറി...
സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു . ശബരിമല സീസണ് ആരംഭിച്ചതോടെയാണ് വില വര്ധിച്ചതെന്ന് കച്ചവടക്കാര് പറഞ്ഞു. തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങളില് പച്ചക്കറിയുടെ ആവശ്യം വര്ധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
മുന്വര്ഷങ്ങളിലും ഇതേ സമയത്ത് പച്ചക്കറി വിലയില് വര്ധനയുണ്ടായിട്ടുണ്ടെന്ന് പാളയത്തെ കച്ചവടക്കാര് പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും വിലക്കയറ്റത്തെ സ്വാധീനിക്കുന്നുണ്ട്. ഇതിന് പുറമേ ഇതര സംസ്ഥാനങ്ങളില് നിന്ന് പച്ചക്കറികള് കൊണ്ടുവരുന്ന വാഹനങ്ങള് ഈടാക്കുന്ന കൂലിയും വര്ധിച്ചു. 5000 രൂപയാണ് അടുത്തിടെ വര്ധിച്ചത്. ഈ സാഹചര്യത്തിലാണ് വിലകുതിച്ചുകയറാന് കാരണമായത്. വരും ദിവസങ്ങളിലും വില വര്ധിക്കുമെന്നാണ് കച്ചവടക്കാര് പറയുന്നത്.
മുരിങ്ങക്കായയുടെ വിലയാണ് കുതിച്ചുയര്ന്നത്. പാളയം മാര്ക്കറ്റിലെ മൊത്ത വിപണിയില് കിലോ 400 രൂപയാണ്. അതേസമയം ചില്ലറ വിപണിയിലെ മുരിങ്ങക്കായയുടെ വില 450 ആണ്. തക്കാളിയ്ക്ക് മൊത്തവിപണിയില് 45 ഉം ചില്ലറി വിപണിയില് 55 രൂപയുമാണ് വില.
നിലവിലെ പച്ചക്കറിവില - മൊത്തവില, ചില്ലറ വിപണിയിലെ വില എന്നീ ക്രമത്തില് :
പയറിന് 45(52), കോവക്ക 48(56), നെല്ലിക്ക 53(61), എളവന് 18(26),വെള്ളരി, (13) വലിയഉള്ളിക്ക് 17 (25), ചെറിയ ഉള്ളിക്ക് 55(63), വെളുത്തുള്ളി 83(91), പീച്ചിങ്ങ 44(52)കൊത്തമര 43(51), വഴുതിന 22(30) കാരറ്റ് 49 (57),ബീറ്റ്റൂട്ട് 30(38), വെണ്ട 65 (73),പച്ചമുളക് 40 (48), കാബേജിന് 17(25), ബീന്സ് 30(80),എളവന് 16(30),വെള്ളരി 13 (21), മത്തന് 12(20), കാപ്സിക്കം 54(62), മല്ലി45(53), കൂര്ക്കല് 43(53), ചേന30(38), ചേമ്ബ് 25(33), കളര് കാപ്സിക്കം 180(188), ചുരങ്ങ 20 ( 28), കക്കിരി 15(23), ഉണ്ട മുളക്38(46), കറിവേപ്പില 60(68) . കിഴങ്ങ് 23(31), കൈപ്പ 36(44).