ശബരിമല സന്നിധാനത്തെ ദേവസ്വം മെസിലെ ആഹാരം കഴിച്ച പലര്‍ക്കും വയറുവേദനയും വയറിളക്കവും...


ശബരിമല സന്നിധാനത്ത് ദേവസ്വം മെസിലെ ആ ഹാരം കഴിച്ച പലർക്കും വയറുവേദനയും വയറിളക്കവും പിടിപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം രാവിലത്തെ മെസിലെ വേവാത്ത ഉപ്പുമാവ് കഴിച്ചവർക്കാണ് വയറുവേദനയും വയറിളക്കവും ഉണ്ടായത്. ഇവർ സന്നിധാനം ഗവ ണ്‍മെൻ്റ് ആശുപത്രിയിലും ആയുർ വേദ ആശുപത്രി യിലും ചികിത്സതേടി. ഇത്തവണ പുതിയ ഒരാള്‍ക്കാ ണ് കരാർ നല്കി യിരിക്കുന്നത്. തുടക്കം മുതല്‍ മെസ് നടത്തിപ്പില്‍ പാളിച്ചകള്‍ ഏറെയായിരുന്നു.
ഇതൊടെ ദേവസ്വം ജീവനക്കാരില്‍ നിന്നും പരാതി ഉയർന്നതോടെ കരാറുകാർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു.എന്നാല്‍ ഇതിന് ശേഷവും ഗുണനിലവാരം ഇല്ലാത്ത തും വേവാത്തതു മായ ഭക്ഷണ സാ ധനങ്ങളാണ് വിത രണം ചെയ്യുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. പലരും ഫുഡ്സേഫ്റ്റി വിഭാഗത്തെ വിവരം അറിയിച്ചെങ്കിലും പരിശോധനയൊനടപടിയൊഒന്നും ഉണ്ടായില്ല. ഹെല്‍ത്ത് വിഭാഗ വും നടപടിക്ക് മു തിരുന്നില്ല. വിവരം ശബരിമല എ.ഡി. എം അരുണ്‍.എസ് നായരേയും അറി യിച്ചിരുന്നു.

നിരവധി പരാതി ഉയർ ന്നിട്ടും നിലവാരം മെച്ചപ്പെടുത്താനോ കഴിഞ്ഞില്ലെങ്കില്‍ കരാർ റദ്ദാക്കി മെസ് ചുമതല ബോർഡ് ഏറ്റെടുക്കുകയോ ചെയ്യാൻ ബോർഡ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. ജീവനക്കാർക്ക്
വയറിളക്കും മറ്റ് ശാരീരിക അശ്വസ് തതയും മൂലം ജീവനക്കാർ വീട്ടിലേക്ക് മടങ്ങുകയൊ വിശ്രമിക്കേണ്ടി വരികയാ ചെയ്താ ല്‍ ശബരിമലയി ലെ പ്രവർത്തനങ്ങ ള്‍ അവതാളത്തി ലാകും.

ഇത് മുഖവിലയ്ക്കെടുക്കാൻ ബോർഡ് തയ്യാറായിട്ടില്ല. പോലീസ്, ഫയർഫോഴ്സ്, കേന്ദ്രസേന ഒഴിച്ചു ള്ള ദേവസ്വം ജീവ നക്കാർ, റവന്യൂ, ആരോഗ്യ വകുപ്പ് , ഉള്‍പ്പടെയുള്ള വി വിധ സർക്കാർ സർക്കാരിതര വകുപ്പുകളിലെ ജീവനക്കാർക്ക് ഈ മെസില്‍ നി ന്നുമാണ് ഭക്ഷണം നല്കുന്നത്. ജീവനക്കാർക്ക് മെസില്‍ നല്ല ഭക്ഷ ണം കൃത്യ സമയ ത്ത് ലഭ്യമാക്കാൻ ബോർഡ് നടപടി സ്വീകരിക്കമെന്ന് ദേവസ്വം എംപ്ലോ യിസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെകട്ടറി നെയ്യാ റ്റിൻകര പ്രവീണ്‍ ആവിശ്യപ്പെട്ടു.ദേവസ്വം മെസില്‍ നിന്ന് നല്ല ഭക്ഷണം ലഭ്യമാകാൻ ബോ ർഡ് അടിയന്തിര നടപടി സ്വീകരിക്ക ണമെന്ന് തിരുവി' താംകൂർ ദേവസ്വം ബോർഡ് എംപ്ലോ യിസ് ഫെഡറേഷ ൻ സെക്രട്ടറി കെ.ആർ.രഞ്ജിത്, പ്രസിഡൻ്റ് ഷാജികുമാർ എന്നിവർ ആവശ്യപ്പെട്ടു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...