അമ്മ മരിച്ചതിന് പിന്നാലെ ഫേസ്ബുക്കില് കുറിപ്പിട്ട് മകൻ ജീവനൊടുക്കി...
അമ്മ മരിച്ചതിന് പിന്നാലെ ഫേസ്ബുക്കില് കുറിപ്പിട്ട് മകന് ജീവനൊടുക്കി. കോഴിക്കോട് തിക്കോടി പെരുമാള്പുരത്ത് താമസിക്കുന്ന സുരേഷ് (55) ആണ് മരിച്ചത്. അമ്മയുടെ കൂടെ ഞാനും പോവാ' എന്ന് ഫേസ്ബുക്കില് കുറിപ്പിട്ടതിന് ശേഷം ഹരീഷ് സ്മാരക റോഡിന് സമീപത്തെ റെയില് പാളത്തില് എത്തിയ സുരേഷ്, ട്രെയിനിന് മുന്നില് ചാടുകയായിരുന്നു. ഏഴ് ദിവസങ്ങള്ക്ക് മുന്പാണ് സുരേഷിന്റെ അമ്മ മരിച്ചത്.
ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഒരു മണിക്കൂര് കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ട്രെയിനിന് മുന്നില് ചാടി. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പരേതനായ നാരായണനാണ് സുരേഷിന്റെ പിതാവ്. മടപ്പള്ളി ഗവ. കോളജിലെ പ്രൊഫസറായ ദിനേശന് സഹോദരനാണ്...