അപകടത്തില്‍പ്പെട്ട യുവാവിനെ സാഹസികമായി രക്ഷിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍...


ദേശീയ പാത 183ല്‍ നിയന്ത്രണം വിട്ട ബൈക്ക്‌ യാത്രികനെ രക്ഷിച്ചത്‌ കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവറുടെ മനസാന്നിധ്യം. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ പുല്ലുപാറക്കു സമീപം കൊടുംവളവില്‍ നിയന്ത്രണം വിട്ട ബൈക്ക്‌ കെ.എസ്‌.ആര്‍.ടിസി ബസിനടിയിലേക്ക്‌ വരുന്നതു കണ്ട ഡ്രൈവര്‍ ബസ്‌ ഇടതുവശം ചേര്‍ത്ത്‌ നിര്‍ത്തുകയായിരുന്നു. ഇടതുവശത്ത്‌ അഗാധമായ കൊക്കയാണ്‌.


ഈ ഭാഗത്തുള്ള വൈദ്യുത പോസ്‌റ്റിലിടിപ്പിച്ചാണ്‌ ബസ്‌ നിര്‍ത്തിയത്‌. ബസില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല. കുമളി ഡിപ്പോയിലെ ഡ്രൈവര്‍ മനോഹരനെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്‌ സോണ്‍ എം.വി.ഡി മാരായ ഫയസ്‌ വി. സലിം, പ്രഭാകരന്‍ എന്നിവര്‍ അഭിനന്ദിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...