കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവം. ലഹരി മാഫിയയ്ക്കു പൂട്ടിടാന്‍ പോലീസ്...
ലഹരിവില്പനയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ലഹരി മാഫിയകള്‍ക്കു പൂട്ടിടാന് പോലീസ്. ജില്ലയില്‍ പലയിടത്തും ലഹരി സംഘങ്ങള്‍ വ്യാപകമായി കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്പനയുമായി കറങ്ങിനടക്കുന്നവരെയും ഇത്തരം സംഘങ്ങള് തമ്ബടിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധനകള് ആരംഭിച്ചിട്ടുണ്ട്. വില്പന സംഘങ്ങള്ക്കു ലഹരി എത്തിച്ചുനല്കുന്ന കാരിയര്മാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലര്ച്ചെയാണ് നഗരത്തിലെ മാണിക്കുന്നം തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല് ആദര്ശ് (23) കൊല്ലപ്പെട്ടത്. ലഹരി ഇടപാടുകളിലെ സാന്പത്തിക തര്ക്കമാണ് കൊലയില്‍ കലാശിച്ചത്.
സംഭവത്തില്‍ കോട്ടയം നഗരസഭാ മുന് കൗണ്സിലര് വി.കെ. അനില്കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്ത് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഭിജിത്ത്, അനില്കുമാര്, ഭാര്യ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ അനില്കുമാറിനെയും ഭാര്യയെയും പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് ലഭിച്ചതിന്റെ അടിസ്ഥാനത്തില് അനില്കുമാറും ഭാര്യയും മരിച്ച ആദര്ശിനെയും അഭിജിത്തിനെയും പിടിച്ചുമാറ്റാന് ശ്രമിക്കുകയാണെന്ന് വ്യക്തമായതോടെയാണ് ഇവരെ പോലീസ് വിട്ടയച്ചത്. കൊല്ലപ്പെട്ട ആദര്ശും അഭിജിത്തുമായി പണം, ലഹരി ഇടപാടുകളെച്ചൊല്ലി തര്ക്കത്തിലായിരുന്നു.
ഇതിന്റെ തുടര്ച്ചയെന്നോണമാണ് തിങ്കളാഴ്ച പുലര്ച്ചെ ആദര്ശ് അഭിജിത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. തുടര്ന്നു സംഘര്ഷമുണ്ടാവുകയും അഭിജിത്ത് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില് ഒരുതവണയും നെഞ്ചില് രണ്ടു തവണയും കുത്തേറ്റിരുന്നു.
തിങ്കളാഴ്ച തന്നെ പോലീസ് അഭിജിത്തുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആദര്ശിന്റെ സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില് നടന്നു. പിതാവ് സോമന്, മാതാവ് സുജാത. സംഭവത്തില്‍ഡ കോട്ടയം വെസ്റ്റ് എസ്‌എച്ച്‌ഒ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്...