എസ് ഐ ആർ സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഎൽഒമാർക്ക് ആശ്വാസം...
കേരളത്തിലടക്കം തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന്‍റെ നടപടികളുടെ സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 4 ന് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. ഇതാണ് നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് ഡിസംബര്‍ 11 വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16 നായിരിക്കും കരട് പുറത്തിറക്കും. അന്തിമ പട്ടിക 2026 ഫെബ്രുവരി 14 നായിരിക്കും പുറത്തിറക്കുക...