മുടി മുറിച്ചത് വനിതകള്‍ക്ക് വേണ്ടി, കോണ്‍ഗ്രസ് നേതാക്കളോട് പരിഭവമില്ല, കോട്ടയത്ത് എല്‍ഡിഎഫ് അധികാരത്തില്‍ വരും. ലതികാ സുഭാഷ്...
വനിതകള്‍ക്ക് വേണ്ടിയാണ് താൻ അന്ന് മുടി മുറിച്ചത്. മുറിവില്‍ കൊള്ളി വെക്കുന്നതുപോലെ വേദനയുണ്ട്. ആരെയും നോവിക്കുകയോ അധികാരത്തിനു വേണ്ടി നില്‍ക്കുകയോ ഇല്ല. ചാനല്‍ ചർച്ചകളില്‍ ഇപ്പോഴും അധിക്ഷേപിക്കുന്നു. ഇവർക്ക് മറുപടി പറയാനില്ലെന്നും അവർ വ്യക്തമാക്കി.
പണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ പറഞ്ഞപ്പോള്‍ താൻ മത്സരിച്ചു. പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എൻസിപി ഏല്‍പിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകള്‍ക്ക് നിഷേധിച്ചപ്പോള്‍ ആണ് 2021ല്‍ പ്രതിഷേധിച്ചത്. എല്ലാ കാലത്തും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാർക്ക് സീറ്റ് കൊടുത്തിട്ട് ഞാൻ അധ്യക്ഷ ആയപ്പോള്‍ സീറ്റ് കിട്ടിയില്ല. എല്‍ഡിഎഫ് അടുക്കും ചിട്ടയും ഉള്ള മുന്നണി സംവിധാനമാണെന്നും പാർട്ടിക്കും പ്രവർത്തകർക്കും വിധേയമായി പ്രവർത്തിക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും ലതിക പറഞ്ഞു. കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ലതികാ സുഭാഷ് പറഞ്ഞു...